റൊമാനിയയില്‍ മാസങ്ങള്‍ക്ക് മുമ്പ് വന്നിട്ടുള്ള പുതിയൊരു പദ്ധതിയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ശരീരത്തിന്‍റെ ആരോഗ്യം ശ്രദ്ധിക്കാൻ നിങ്ങള്‍ തയ്യാറായാല്‍ നിങ്ങളുടെ യാത്രാച്ചെലവ് ഞങ്ങളെടുക്കാമെന്നാണ് ഇവിടെ പൊതുഗതാഗത വകുപ്പ് അറിയിക്കുന്നത്. ഇതെങ്ങനെ എന്നല്ലേ?
ഇന്ന് തിരക്ക് പിടിച്ച ജീവിതത്തില്‍ മിക്കവരും ഏറ്റവുമധികം നഷ്ടപ്പെടുത്തുന്നത് സ്വയം തന്നെയാണ്. സ്വന്തം ശാരീരിക-മാനസികാരോഗ്യം നഷ്ടപ്പെടുത്തിക്കൊണ്ടാണ് അധികപേരും, പ്രത്യേകിച്ച് യുവാക്കള്‍ മുന്നോട്ട് പോകുന്നത്. ഈ പ്രശ്നം നിസാരമായി കണക്കാക്കാൻ സാധിക്കുന്നതല്ല. അതുകൊണ്ട് തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള ബോധവത്കരണങ്ങളും ഇന്ന് മിക്ക രാജ്യങ്ങളിലും നടക്കുന്നുണ്ട്.
ആരോഗ്യത്തോടെ മുന്നോട്ട് പോകാൻ വര്‍ക്കൗട്ട്, വ്യായാമം, കായിക വിനോദങ്ങള്‍, ഡയറ്റ് എന്നിവയെ എല്ലാം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാരുകള്‍ തന്നെ മുന്നോട്ട് വരുന്ന കാഴ്ച പലയിടങ്ങളിലും കാണാം. ഇതിന് വേണ്ട പരിപാടികള്‍- പദ്ധതികള്‍ എല്ലാം സര്‍ക്കാര്‍ നേതൃത്വത്തില്‍ തന്നെ നടപ്പിലാക്കുന്ന രീതി.
സമാനമായ രീതിയില്‍ റൊമാനിയയില്‍ മാസങ്ങള്‍ക്ക് മുമ്പ് വന്നിട്ടുള്ള പുതിയൊരു പദ്ധതിയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ശരീരത്തിന്‍റെ ആരോഗ്യം ശ്രദ്ധിക്കാൻ നിങ്ങള്‍ തയ്യാറായാല്‍ നിങ്ങളുടെ യാത്രാച്ചെലവ് ഞങ്ങളെടുക്കാമെന്നാണ് ഇവിടെ പൊതുഗതാഗത വകുപ്പ് അറിയിക്കുന്നത്. ഇതെങ്ങനെ എന്നല്ലേ?
ബസ് സ്റ്റേഷന് സമീപത്ത് ഒരു മെഷീൻ വച്ചിരിക്കും. ഇതിന് മുമ്പില്‍ പോയി ഇരുപത് തവണ സ്ക്വാട്ട് ചെയ്താല്‍ ആ യാത്രക്കാരനോ യാത്രക്കാരിക്കോ ഉള്ള ബസ് ടിക്കറ്റ് ഫ്രീ ആണ്. ഇത് മെഷീനില്‍ നിന്ന് ഓട്ടോമെറ്റിക്കായി പുറത്തുവരും. ആളുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുക, അല്ലെങ്കില്‍ ഈ സന്ദേശം കൈമാറുക എന്നത് മാത്രമല്ല, പൊതുഗതാഗത സംവിധാനം നല്ലരീതിയില്‍ കൊണ്ടുപോവുക എന്ന ഉദ്ദേശം കൂടിയുണ്ട് ഈ പദ്ധതിക്ക് പിന്നില്‍.
റൊമാനിയയില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറായ അലീന സോല്‍കിന എന്ന യുവതിയുടെ വീഡിയോയിലൂടെയാണ് സത്യത്തില്‍ ഇക്കാര്യം വ്യാപകമായി ശ്രദ്ധിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും. നിരവധി പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നതും ഇതില്‍ പ്രതികരണം അറിയിച്ചിരിക്കുന്നതുമെല്ലാം.ഏറെ പുതുമയുള്ളതും അതേസമയം ഏവര്‍ക്കും ഗുണകരമായതുമായ പദ്ധതിയാണെന്നും അനുയോജ്യമായ രാജ്യങ്ങളില്‍ ഈ പദ്ധതി വ്യാപിക്കാമെന്നും വീഡിയോ കണ്ടവര്‍ അഭിപ്രായമായി രേഖപ്പെടുത്തിയിരിക്കുന്നു.
Also Read:- ഫോണുമായി കടയില്‍ നിന്ന് കടന്നുകളയാൻ ശ്രമിച്ച കള്ളന്‍റെ 'പ്ലാൻ' പാളി; വീഡിയോ...