പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും. തലമുടിയിൽ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാൻ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം.
താരന്‍ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് വരെ കാരണമാകാറുണ്ട്. തലമുടി കൊഴിച്ചിലിനും താരന്‍ കാരണമാകാം. തലമുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുന്നത് തന്നെ.
പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും. തലമുടിയിൽ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാൻ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം.
undefined
താരനകറ്റാൻ സഹായിക്കുന്ന ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം...
ഒന്ന്...
രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ അത്രയും അളവിൽ തന്നെ ചെറുനാരങ്ങാ നീര് ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം ശിരോചർമ്മത്തിൽ പുരട്ടാം. 20 മിനിറ്റിനുശേഷം ഷാംപൂ ഉപയോഗിച്ചു കഴുകി കളയാം. പതിവായി ഇത് ചെയ്യുന്നത് താരനും തലമുടി കൊഴിച്ചിലും അകറ്റാന്‍ സഹായിക്കും.
രണ്ട്...
തലേദിവസം കുതിർത്തു വെച്ച ഉലുവ മിക്സിയിൽ നന്നായി അരച്ചെടുക്കാം. ഇതിനു പുറമേ ഒരു പിടി ഉലുവ കൂടി എടുത്ത് നന്നായി പൊടിച്ചെടുക്കുക. ഇതിലേയ്ക്ക് ഒരു കപ്പ് തൈര്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കാം. ശേഷം ഈ മിശ്രിതം ശിരോ ചര്‍മ്മത്തിലും തലമുടിയിലും നന്നായി പുരട്ടാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
മൂന്ന്...
തലമുടിയിലും ശിരോചര്‍മ്മത്തിലും മുട്ടയുടെ മഞ്ഞ പുരട്ടിയതിനുശേഷം ഒരു പ്ലാസ്റ്റിക് കവറോ മറ്റോ ഉപയോഗിച്ച് ഒരുമണിക്കൂർ കവർ ചെയ്തുവയ്ക്കാം. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിട്ടുള്ള ബയോട്ടിൻ താരനെ അകറ്റാന്‍ സഹായിക്കും.
നാല്...
ഉള്ളിയുടെ നീരും നാരങ്ങാ നീരും സമം ചേര്‍ത്ത് യോജിപ്പിച്ച് തലയില്‍ പുരട്ടുന്നത് താരനും തലയോട്ടിയിലെ ചൊറിച്ചിലും മാറാന്‍ സഹായിക്കും.
Also Read: നെറ്റ്ഫ്ലിക്സിലെ എമിലിയുടെ ലുക്കിൽ അഹാന കൃഷ്ണ; മേക്കോവർ വീഡിയോ വൈറല്‍