മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ; പരീക്ഷിക്കാം ഈ നാല് ഫേസ് പാക്കുകള്‍...

By Web Team  |  First Published Oct 24, 2022, 11:26 AM IST

ചർമ്മത്തിന് ശരിയായ സംരക്ഷണം നൽകിയാല്‍  അകാലത്തില്‍  ഉണ്ടാകുന്ന ചുളിവുകളെയും അതുപോലെ തന്നെ മുഖക്കുരു, കറുത്ത പാടുകൾ എന്നിവയെ അകറ്റാനും സഹായിക്കും. 


മുഖക്കുരു, അതു ഉണ്ടാക്കുന്ന കറുത്ത പാടുകൾ എന്നിവ പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. അതുപോലെ തന്നെ,  പ്രായം കൂടുന്തോറും ചര്‍മ്മത്തിൽ ചുളിവുകളും ഉണ്ടാകാം. ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ തടയാം. ചർമ്മത്തിന് ശരിയായ സംരക്ഷണം നൽകിയാല്‍  അകാലത്തില്‍  ഉണ്ടാകുന്ന ചുളിവുകളെയും അതുപോലെ തന്നെ മുഖക്കുരു, കറുത്ത പാടുകൾ എന്നിവയെ അകറ്റാനും സഹായിക്കും.

ഇത്തരത്തില്‍ മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ എന്നിവയെ അകറ്റാന്‍  വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...

Latest Videos

undefined

ഒന്ന്...

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ എന്ന് എല്ലാവര്‍ക്കും അറിയാം. മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റാൻ കറ്റാർവാഴ ജെല്‍ മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഇതിനായി ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.  അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.

രണ്ട്...

രണ്ട് ടീസ്പൂൺ കടലമാവ്‌, ഒരു ടീസ്പൂൺ തൈര്, ഒരു ടീസ്പൂൺ തേൻ, ഒരു നുള്ള് മഞ്ഞൾപൊടി എന്നിവ മിക്സ് ചെയ്യാം. ശേഷം പേസ്റ്റ് രൂപത്തിലുള്ള ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

മൂന്ന്...

മുഖത്തെ ചുളിവുകള്‍ അകറ്റാനും പാടുകള്‍ അകറ്റാനും കോഫി സഹായിക്കും. കോഫിയിലിടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സഹായിക്കും. ഇതിനായി കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

നാല്...

പഴുത്ത പപ്പായ മുറിച്ചത് ഒരു ഭാഗം എടുക്കുക. ശേഷം ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ നാരങ്ങാ നീരും പപ്പായയും ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം.

Also Read: ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? വീട്ടില്‍ പരീക്ഷിക്കാം ഈ പത്ത് കാര്യങ്ങള്‍...


 

click me!