അകാലനരയ്ക്ക് പുറകിലെ കാരണങ്ങള്‍ പലതാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് ആവശ്യമായ പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കാത്തത്.
ചിലര്‍ക്ക് ചെറുപ്രായത്തിൽ തന്ന തലമുടി നരയ്ക്കാറുണ്ട്. അകാലനരയ്ക്ക് പുറകിലെ കാരണങ്ങള്‍ പലതാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് ആവശ്യമായ പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കാത്തത്. തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും വിറ്റാമിനുകള്‍ ആവശ്യമാണ്. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഒന്ന്...
undefined
ബദാം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മിനറലുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഇവ തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
രണ്ട്...
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും. അതിനാല്‍ സാല്‍മണ്‍ ഫിഷ് പോലെയുള്ള കഴിക്കാം.
മൂന്ന്...
മഷ്റൂം ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഡിയുടെ കുറവ് പലപ്പോഴും അകാലനരയ്ക്ക് കാരണമാകും. അതിനാല്‍ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
നാല്...
പാൽ, തൈര്, മറ്റ് പാലുൽപ്പന്നങ്ങൾ എന്നിവയിൽ ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ബി, ഡി വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ഒരുമിച്ച് മെലാനിൻ ഉൽപാദനത്തെ സഹായിക്കുകയും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
അഞ്ച്...
ഇലക്കറികളാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളിക് ആസിഡ് മുടിയുടെ ആരോഗ്യത്തിനും അകാലനര അകറ്റാനും ഏറെ പ്രധാനമാണ്. ചീര പോലെയുള്ള ഇലക്കറികളില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ആറ്...
ചെറുപയറിൽ അയണിന്റെ അളവ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കൂടാതെ പ്രോട്ടീൻ, വിറ്റാമിൻ ബി, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളിക് ആസിഡ്, തുടങ്ങിയ അവശ്യ പോഷകങ്ങളും ചെറുപയറിൽ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ഏഴ്...
മുട്ടയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. ബയോട്ടിനും വിറ്റാമിന്‍ ബിയും ഡിയും അടങ്ങിയ ഇവ തലമുടി വളരാനും അകാലനര പോലെയുള്ള പ്രശ്നങ്ങളെ തടയാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: മുഖത്തെ ഇരുണ്ട പാടുകള്‍ അലട്ടുന്നുണ്ടോ? അടുക്കളയിലേക്കു പോകൂ, അവിടെയുണ്ട് പരിഹാരം...