സ്റ്റാര്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം ബില്‍ പേ ചെയ്യാൻ നേരം ചില്ലറകളുടെ വലിയൊരു പൊതിയെടുത്ത് അവ അടുക്കിപ്പെറുക്കി നല്‍കുകയാണ് യുവാവ്. പ്രമുഖ സ്റ്റാര്‍ ഹോട്ടലായ താജിലാണ് യുവാവ് കയറുന്നത്.
ദിവസവും സോഷ്യല്‍ മീഡിയയിലൂടെ നിരവധി വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ ഫുഡ് വീഡിയോകള്‍ തന്നെയാണ് ഏറ്റവുമധികം കാണാറ്. പുതിയ റെസിപികള്‍ പരിചയപ്പെടുത്തുന്നതോ പുതിയ ഭക്ഷണസംസ്കാരങ്ങള്‍ പങ്കുവയ്ക്കുന്നതോ പാചക പരീക്ഷണങ്ങളോ എല്ലാമാകാം ഇത്തരത്തിലുള്ള ഫുഡ് വീഡിയോകളുടെ ഉള്ളടക്കമായി വരുന്നത്.
ഇതിനിടെ ഫുഡ് വ്ളോഗര്‍മാരുടെ രസകരമായ ചില വീഡിയോകളും വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. സമാനമായ രീതിയില്‍ ഇപ്പോള്‍ ഇൻസ്റ്റഗ്രാമില്‍ ശ്രദ്ധേയമാകുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
സ്റ്റാര്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം ബില്‍ പേ ചെയ്യാൻ നേരം ചില്ലറകളുടെ വലിയൊരു പൊതിയെടുത്ത് അവ അടുക്കിപ്പെറുക്കി നല്‍കുകയാണ് യുവാവ്. പ്രമുഖ സ്റ്റാര്‍ ഹോട്ടലായ താജിലാണ് യുവാവ് കയറുന്നത്. താജിലേക്ക് കയറുന്നതിന് മുമ്പ് തന്നെ ഇദ്ദേഹം ചില തയ്യാറെടുപ്പുകളെടുക്കുന്നുണ്ട്. ആദ്യമായി വസ്ത്രധാരണത്തില്‍ തന്നെ ചില മാറ്റങ്ങള്‍ വരുത്തുന്നു.
ശേഷം ഹോട്ടലിനകത്ത് കയറിയിരുന്ന് മെനു നോക്കുകയാണ്. മെനു നോക്കുമ്പോള്‍ നാം സാധാരണഗതിയില്‍ ചെറിയ കടകളില്‍ നിന്നോ ഹോട്ടലുകളില്‍ നിന്നോ എല്ലാം കഴിക്കുന്ന അതേ വിഭവങ്ങള്‍ വലിയ വിലയ്ക്കാണ് അവിടെ കൊടുത്തിരിക്കുന്നത്. തമാശരൂപത്തില്‍ ഇതെല്ലാം ഇത്ര വിലയ്ക്ക് ആരാണ് കഴിക്കുകയെന്നും മറ്റും യുവാവ് ആത്മഗതം പോലെ പറയുന്നുണ്ട്.
ഒരു സാധാരണ പിസയും മോക്ടെയിലുമാണ് യുവാവ് ഓര്‍ഡര്‍ ചെയ്യുന്നത്. ശേഷം ബില്ല് വരുന്നു. ബില്ല് വരുമ്പോള്‍ പ്രതീക്ഷിച്ചതിലുമധികം പണം ആയതായി അഭിനയിക്കുകയും ചില്ലറത്തുട്ടുകളടങ്ങിയ കവറെടുത്ത് ചില്ലറ പുറത്തിട്ട് എണ്ണിത്തിട്ടപ്പെടുത്തി അത് അടുക്കിവച്ച് ഹോട്ടല്‍ ജീവനക്കാരനെ വിളിച്ച് നല്‍കുകയുമാണ് ചെയ്യുന്നത്.
യുവാവ് കവറിനകത്ത് നിന്ന് ചില്ലറയെടുത്ത് എണ്ണിത്തിട്ടപ്പെടുത്തുന്നത് കണ്ട് മറ്റുള്ളവരെല്ലാം ചിരിക്കുകയും ആശ്ചര്യപ്പെടുകയും ചെയ്യുന്നുണ്ട്. ഒടുവില്‍ ഹോട്ടല്‍ ജീവനക്കാരൻ എനിക്കിത് എണ്ണാൻ സമയം വേണമെന്ന രീതിയില്‍ അവ എടുത്തുകൊണ്ട് പോവുകയാണ്. എന്തായാലും യുവാവിന്‍റെ രസകരമായ പെരുമാറ്റം ഏവരെയും ചിരിപ്പിക്കുകയാണ്.
വീഡിയോ കണ്ടുനോക്കൂ...
Also Read:- 'ലാവ ഇഡ്ഡലി'; ഭക്ഷണപ്രേമികളുടെ വിമര്‍ശനം നേടി ഫുഡ് വീഡിയോ