ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി ഡെലിവെറി ഏജന്‍റ് വന്നിരിക്കുന്നത് എവിടെയാണെന്ന് നോക്കിക്കേ...

By Web Team  |  First Published Jan 26, 2023, 6:41 PM IST

ഉപഭോക്താവ് എവിടെയിരുന്നാണോ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത്, അവിടെ സമയബന്ധിതമായി ഭക്ഷണമെത്തിച്ച് കൊടുക്കുന്നത് കമ്പനികളുടെ ഡെലിവെറി ഏജന്‍റുകളാണ്. ഈ ഡോര്‍ ഡെലിവെറി സര്‍വീസ് തന്നെയാണ് ഇതിന്‍റെ ഏറ്റവും വലിയ സൗകര്യവും.


ഇത് ഓണ്‍ലൈൻ ഫുഡ് ഡെലിവെറി സര്‍വീസുകളുടെ കാലമാണ്. കൊവിഡിന് ശേഷമാണ് ഇന്ത്യയില്‍ ഓണ്‍ലൈൻ ഫുഡ് ഡെലിവെറി സര്‍വീസുകള്‍ ഇത്രമാത്രം വ്യാപകമായത്. എന്നാല്‍ മറ്റ് പലയിടങ്ങളിലും വളറെ നേരത്തെ തന്നെ ഓണ്‍ലൈൻ ഫുഡ് ഡെലിവെറി സര്‍വീസുകള്‍ സജീവമായിരുന്നു.

ഉപഭോക്താവ് എവിടെയിരുന്നാണോ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത്, അവിടെ സമയബന്ധിതമായി ഭക്ഷണമെത്തിച്ച് കൊടുക്കുന്നത് കമ്പനികളുടെ ഡെലിവെറി ഏജന്‍റുകളാണ്. ഈ ഡോര്‍ ഡെലിവെറി സര്‍വീസ് തന്നെയാണ് ഇതിന്‍റെ ഏറ്റവും വലിയ സൗകര്യവും.

Latest Videos

undefined

എന്നാല്‍ ഉപഭോക്താവിന്‍റെ അഡ്രസ് നോക്കി ഡെലിവെറി ഏജന്‍റുമാര്‍ എത്തുമ്പോള്‍ പലപ്പോഴും അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. സമാനമായ രീതിയില്‍ ഒരു ഡെലിവെറി ഏജന്‍റിന് പിണഞ്ഞ അബദ്ധമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. 

യുഎസിലാണ് സംഭവം. ഓര്‍ഡര്‍ പ്ലേസ് ചെയ്ത അഡ്രസ് നോക്കി ഡെലിവെറി ഏജന്‍റ് എത്തിയത് ഒരു ബാസ്കറ്റ് ബോള്‍ മാച്ച് ലൈവായി നടക്കുന്നതിന് ഇടയിലേക്കാണ്. അഡ്രസ് നോക്കി ഇദ്ദേഹം നടന്നുകയറിയത് കളി നടക്കുന്നതിന് ഇടയിലേക്കാണ്. ഇതോടെ കളി ഭാഗികമായി നിര്‍ത്തിവയ്ക്കുന്ന സാഹചര്യം പോലുമുണ്ടായത്രേ. 

സ്ഥലത്തെത്തിയ ശേഷം ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിനെ കണ്ടെത്തനാകാതെ ഡെലിവെറി ഏജന്‍റ് പത്ത് മിനുറ്റോളം ഇവിടെ അലഞ്ഞുനടന്നുവത്രേ. ഒടുവിലാണ് രംഗമറിയാതെ മാച്ച് നടക്കുന്ന കോര്‍ട്ടിലേക്ക് പ്രവേശിച്ചത്. ഇതോടെയാണ് കളി ഭാഗികമായി തടസപ്പെട്ടത്. മാച്ച് നടക്കുന്നിടത്ത് നിന്ന് ഒരു റഫറിയാണത്രേ ഭക്ഷണം ഓൺലൈനായി ഓര്‍ഡ‍ര്‍ ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ കണ്ടെത്തി ഇദ്ദേഹത്തിന് ഭക്ഷണം കൈമാറിയ ശേഷം ഡെലിവെറി ഏജന്‍റ് മടങ്ങുകയും ചെയ്തു. 

സംഭവത്തിന്‍റെ ചെറുവീഡിയോയും ചിത്രങ്ങളുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കൗതുകമുണ്ടാക്കുന്ന സംഭവമായതിനാല്‍ തന്നെ ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങനെയാണെങ്കില്‍ മാച്ചുകള്‍ നടക്കുമ്പോള്‍ ടിക്കറ്റ് എടുക്കേണ്ടെന്നും ഫുഡ് ഡെലിവെറി ഏജന്‍റാണെന്ന് കാട്ടി അകത്തേക്ക് കയറിയാല്‍ മതിയെന്നുമെല്ലാമുള്ള രസകരമായ കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

വീഡിയോ കാണാം...

 

This is true. He wandered around for 10 minutes but ultimately delivered the order https://t.co/lQAWz8BAwR pic.twitter.com/iW1PLB4akb

— connor newell (@cnewell15)

Also Read:-മുംബൈയിലിരിക്കുന്ന യുവതി 'മദ്യപിച്ച്' ഓണ്‍ലൈനായി ബംഗലൂരുവില്‍ നിന്ന് ബിരിയാണി ഓര്‍ഡര്‍ ചെയ്തു

click me!