അടുക്കളയില്‍ പ്ലാസ്റ്റിക് ചോപ്പിംഗ് ബോര്‍ഡ് ആണോ ഉപയോഗിക്കാറ്? എങ്കില്‍ ശ്രദ്ധിക്കുക...

By Web Team  |  First Published Jul 31, 2023, 5:24 PM IST

പ്ലാസ്റ്റിക് ചോപ്പിംഗ് ബോര്‍ഡാകുമ്പോള്‍ അതില്‍ വച്ച് അരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കത്തി തെന്നിപ്പോകാനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ ബോര്‍ഡ് തന്നെ തെന്നിപ്പോകുന്നതാണ് പതിവാണ്. വേഗത്തില്‍ പണി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അധികവും ബോര്‍ഡ് മുകളില്‍ വച്ചോ താഴെയോ തെന്നിപ്പോകാൻ സാധ്യതയുള്ളത്. 


വീട്ടുപകരണങ്ങള്‍ വാങ്ങിക്കുമ്പോള്‍ എപ്പോഴും സൂക്ഷിച്ച് തെരഞ്ഞെടുക്കണം. അതുപോലെ ഉപയോഗിക്കുമ്പോഴും ശ്രദ്ധ വേണം. കാരണം വീട്ടകങ്ങളില്‍ തന്നെ ധാരാളം അപകടങ്ങള്‍ക്കുള്ള സാധ്യതകളുള്ളതാണ്. 

അത്തരത്തില്‍ അടുക്കളയില്‍ അപകടത്തിനുള്ള ഒരു സാധ്യത തീര്‍ക്കുന്നതാണ് പ്ലാസ്റ്റിക് ചോപ്പിംഗ് ബോര്‍ഡ്. ഇത് എന്ത് അപകടം സൃഷ്ടിക്കാനാണ് എന്ന് നിങ്ങള്‍ ചിന്തിക്കാം. പ്ലാസ്റ്റിക് ചോപ്പിംഗ് ബോര്‍ഡ് തീര്‍ച്ചയായും അപകടത്തിനുള്ള അവസരമുണ്ടാക്കുന്നതാണ്. 

Latest Videos

undefined

പ്ലാസ്റ്റിക് ചോപ്പിംഗ് ബോര്‍ഡാകുമ്പോള്‍ അതില്‍ വച്ച് അരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കത്തി തെന്നിപ്പോകാനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ ബോര്‍ഡ് തന്നെ തെന്നിപ്പോകുന്നതാണ് പതിവാണ്. വേഗത്തില്‍ പണി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അധികവും ബോര്‍ഡ് മുകളില്‍ വച്ചോ താഴെയോ തെന്നിപ്പോകാൻ സാധ്യതയുള്ളത്. 

ഇത് സ്വയമോ അടുത്ത് നില്‍ക്കുന്നവര്‍ക്കോ കത്തി തട്ടി പരുക്കേല്‍ക്കാനുള്ള സാധ്യതയാണ് ഉണ്ടാക്കുന്നത്. പലരും ഇക്കാര്യം ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. ബോര്‍ഡ് തെന്നി നീങ്ങുന്നത് തന്നെ നിസാരമായി എടുക്കുന്നവരുമുണ്ട്. എന്നാലിത് ശരിയല്ല. എപ്പോഴാണ് അപകടമുണ്ടാവുകയെന്ന് പറയുക വയ്യല്ലോ. അതിനാല്‍ ചില മുന്നൊരുക്കങ്ങള്‍ നിര്‍ബന്ധമായും ചെയ്യുക.

വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കാം...

പ്ലാസ്റ്റിക് ചോപ്പിംഗ് ബോര്‍ഡിന്‍റെ മുകള്‍വശം നല്ലതുപോലെ വൃത്തിയായി സൂക്ഷിച്ചാല്‍ മുകളില്‍ നിന്ന് കത്തി തെന്നിപ്പോവുകയില്ല. പ്ലാസ്റ്റിക് ബോര്‍ഡുകള്‍ സാധാരണഗതിയില്‍ വെറുതെ വെള്ളത്തില്‍ മാത്രമായി പതിവായി കഴുകിയാല്‍ അത് വേണ്ടവിധം വൃത്തിയാകാതെ വരാം. ഇങ്ങനെ വഴുവഴുപ്പും ഉപരിതലത്തിലുണ്ടാകാം. ഇതാണ് കത്തി തെന്നുന്നതിന് കാരണമാകുന്നത്. 

പ്ലാസ്റ്റിക് ബോര്‍ഡായാലും ഉപയോഗിച്ചതിന് ശേഷം സോപ്പും സ്ക്രബ്ബുമിട്ട് കഴുകി വെള്ളം വാര്‍ന്നുപോകത്തക്ക രീതിയില്‍ സൂക്ഷിക്കുക. ചെറുനാരങ്ങാത്തോട് കൊണ്ട് ഉരച്ചോ, ഉപ്പിട്ട് തേച്ചോ എല്ലാം കഴുകുന്നത്  ബോര്‍ഡ് നല്ലതുപോലെ വൃത്തിയാക്കാൻ സഹായിക്കും. കട്ടിംഗ് ബോര്‍ഡ് വൃത്തിയില്ലെങ്കില്‍ പലവിധ രോഗാണുക്കളും നമ്മുടെ ശരീരത്തിലെത്തും. 

ബോര്‍ഡിന് താഴെയിടാൻ...

മിക്ക അടുക്കളകളിലും പച്ചക്കറി അരിയാനും മറ്റും ഉപയോഗിക്കുന്ന തിട്ടകള്‍ ടൈല്‍ പതിപ്പിച്ചതായിരിക്കും. ഇവിടെയാണെങ്കില്‍ പ്ലാസ്റ്റിക് ചോപ്പിംഗ് ബോര്‍ഡ് പെട്ടെന്ന് തെന്നിപ്പോകാം. ഇതും അപകടത്തിലേക്ക് വഴി വയ്ക്കാറുണ്ട്. 

ഇതൊഴിവാക്കാൻ ബോര്‍ഡിന് താഴെ കോട്ടണ്‍ തുണി (കട്ടിയുള്ളത്) വിരിക്കുകയോ, ടിഷ്യൂ പേപ്പര്‍ വിരിക്കുകയോ, നോണ്‍-സ്ലിപ് മാറ്റോ റബ്ബര്‍ ഗ്രിപ്പോ വയ്ക്കുകയോ ചെയ്യാം. 

Also Read:- വന്ദേ ഭാരതില്‍ കിട്ടിയ ഭക്ഷണത്തില്‍ പാറ്റ; അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട് യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!