കുഞ്ഞിന്‍റെ വയര്‍ അസാധാരണമാംവിധം വീര്‍ത്തിരിക്കുകയായിരുന്നു. മൂത്രം പോകുന്നതിനും തടസമുണ്ടായിരുന്നു. അങ്ങനെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ കാണിച്ചത്
പെട്ടെന്ന് കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ വ്യാജവാര്‍ത്തായണെന്നോ, കള്ളമാണെന്നോ നിങ്ങള്‍ കരുതാനിടയുള്ള ഒരു സംഭവമാണിത്. ഒരു കുഞ്ഞിന്‍റെ വയറ്റില്‍ ഭ്രൂണം! ( Foetus in fetu ) ഒരിക്കലും സാധ്യമാകില്ലെന്ന് തന്നെ നിങ്ങള്‍ വിശ്വസിച്ചേക്കാ. എന്നാല്‍ കേട്ടോളൂ, ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണ്.
മെഡിക്കല്‍ ചരിത്രത്തില്‍ തന്നെ വളരെ അപൂര്‍വമായി മാത്രം ( Rare Medical Condition ) രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പ്രതിഭാസം. ഇന്നും പഠനങ്ങള്‍ നടന്നുവരുന്നൊരു മേഖല. ഇപ്പോഴിതാ ഇന്ത്യയില്‍ ബീഹാറില്‍ സമാനമായൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്.
40 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ വയറ്റിനകത്താണ് ഭ്രൂണം ( Foetus in fetu ) കണ്ടെത്തിയിരിക്കുന്നത്. കുഞ്ഞിന്‍റെ വയര്‍ അസാധാരണമാംവിധം വീര്‍ത്തിരിക്കുകയായിരുന്നു. മൂത്രം പോകുന്നതിനും തടസമുണ്ടായിരുന്നു. അങ്ങനെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ കാണിച്ചത്.
മോത്തിഹാരിയിലുള്ള റഹ്മാനിയ മെഡിക്കല്‍ സെന്‍ററിലായിരുന്നു ഇവര്‍ ചികിത്സ തേടിയെത്തിയത്. വിശദ പരിശോധനയുടെ ഭാഗമായി കുഞ്ഞിന്‍റെ വയറ് സ്കാനിംഗിന് വിധേയമാക്കിയതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്.
'ഒരു കുഞ്ഞിന്‍റെ വയറ്റില്‍ മറ്റൊരു ഭ്രൂണം വളരുക. ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ പ്രതിഭാസമാണ്. അഞ്ച് ലക്ഷത്തിലൊന്ന് എന്ന നിലയില്‍ മാത്രം കണ്ടേക്കാവുന്ന രോഗാവസ്ഥ...' - റഹ്മാനിയ മെഡിക്കല്‍ സെന്‍ററില്‍ കുഞ്ഞിനെ ചികിത്സിച്ച ഡോ. തബ്രീസ് അസീസ് പറയുന്നു.
ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം ചേര്‍ന്ന് കുഞ്ഞിന്‍റെ സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. സര്‍ജറിയിലൂടെ കുഞ്ഞിന്‍റെ വയറ്റിനകത്തുണ്ടായിരുന്ന ഭ്രൂണത്തെ ഇവര്‍ എടുത്തുമാറ്റി. എങ്ങനെ, എന്തുകൊണ്ടാണ് ഇത്തരത്തില്‍ കുഞ്ഞുങ്ങളുടെ ഉദരത്തില്‍ ഭ്രൂണമുണ്ടാകുന്നത് എന്ന ചോദ്യത്തിന് പല ഉത്തരങ്ങളാണ് ഗവേഷകലോകം നല്‍കുന്നത്. എന്തായാലും ഏറെ കൗതുകം നിറഞ്ഞ ഈ വാര്‍ത്ത ( Rare Medical Condition ) വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെടുന്നത്.
Also Read:- പ്ലാസ്റ്റിക് സര്‍ജറിക്കിടെ നടിയുടെ മരണം; ചര്‍ച്ചയാകുന്ന കാര്യങ്ങള്‍...
എപ്പോഴും പുഞ്ചിരിക്കുന്ന കുഞ്ഞ്; ഇത് അപൂര്‍വമായ രോഗാവസ്ഥ... ഒരു കുഞ്ഞ് ജനിക്കുന്നതിന് മുമ്പായി മാതാപിതാക്കള്‍ക്കും വീട്ടിലെ മുതിര്‍ന്നവര്‍ക്കുമെല്ലാം പലവിധത്തിലുള്ള ആശങ്കകള്‍ കാണും. ഒരു ആരോഗ്യപ്രശ്നവും കൂടാതെ കുഞ്ഞിനെ കയ്യില്‍ കിട്ടുവോളം ഈ പരിഭ്രമം കാണാം. ചില സന്ദര്‍ഭങ്ങളില്‍ ഗര്‍ഭാവസ്ഥയില്‍ വച്ചുതന്നെ സ്കാനിംഗിലൂടെയോ മറ്റോ കുഞ്ഞിനുള്ള ആരോഗ്യപ്രശന്ങ്ങള്‍ അറിയാന്‍ സാധിക്കും. അതിന് അനുസരിച്ച് ഡോക്ടര്‍മാര്‍ വേണ്ട നിര്‍ദേശങ്ങളും നല്‍കാം. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ കുഞ്ഞിനുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ തിരിച്ചറിയാന്‍ സാധിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളില്‍ പ്രസവശേഷം മാത്രമേ ഇക്കാര്യങ്ങള്‍ അറിയാന്‍ സാധിക്കൂ. ചില കുട്ടികളിലാണെങ്കില്‍ ബാധിക്കപ്പെട്ടിട്ടുള്ള പ്രശ്നം പ്രസവശേഷവും ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ ഒരുപക്ഷേ വര്‍ഷങ്ങളോ എടുത്ത് മനസിലാകുന്ന അവസ്ഥയുമുണ്ടാകാം. എന്തായാലും കുഞ്ഞുങ്ങളെ ബാധിക്കുന്ന അസുഖങ്ങളോ ആരോഗ്യപ്രശ്നങ്ങളോ നമുക്ക് വളരെയധികം ദുഖമുണ്ടാക്കുന്നത് തന്നെയാണ്. ഇവിടെയിതാ അപൂര്‍വമായൊരു രോഗാവസ്ഥയിലൂടെ കടന്നുപോവുന്ന, ഒരു വയസ് പോലും തികയാത്തൊരു കുഞ്ഞിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്... Read More...