Pressure Cooker : ഫ്ളിപ്കാര്‍ട്ടിനും പണി കിട്ടി; നിലവാരമില്ലാത്ത കുക്കറുകള്‍ വിറ്റതിന് പിഴ

By Web Team  |  First Published Aug 17, 2022, 3:21 PM IST

നിലവാരമില്ലാത്ത കുക്കറുകള്‍ വിറ്റു എന്നത് തന്നെയാണ് കുറ്റം. ഒരു ലക്ഷം രൂപയാണ് ഫ്ളിപ്കാര്‍ട്ടും പിഴയായി അടയ്ക്കേണ്ടത്. ഉപഭോക്താക്കളുടെ അവകാശം ലംഘിച്ചുവെന്ന വകുപ്പ് പ്രകാരമാണ് പിഴ. ഇതുതന്നെയായിരുന്നു ആമസോണിനും പിഴ ചുമത്താനുള്ള കാരണം. 


ഏത് ഉത്പന്നമായാലും അതിന്‍റെ ഗുണമേന്മയില്‍  കുറവ് കാണുകയാണെങ്കില്‍ അവ ഉപയോഗശൂന്യമായി കണക്കാക്കപ്പെടുകയും വിപണിയില്‍ നിന്ന് പിൻവലിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള ഉത്പന്നങ്ങള്‍ വില്‍ക്കുന്നതും ഉത്പാദിപ്പിക്കുന്നതുമെല്ലാം നിയമപരമായി രാജ്യത്ത് കുറ്റം തന്നെയാണ്. ഈ രീതിയില്‍ നിലവാരം കുറഞ്ഞ പ്രഷര്‍ കുക്കറുകള്‍ വിറ്റഴിച്ചതിന് ഓണ്‍ലൈൻ വ്യാപാര ശൃംഖലയായ ആമസോണിന് പിഴ കിട്ടിയിരുന്നു. 

'സ്ൻട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷൻ അതോറിറ്റി' (സിസിപിഎ) ആണ് ആമസോണിന് പിഴ ചുമത്തിയിരുന്നത്. ഒരു ലക്ഷം രൂപയായിരുന്നു പിഴ. വിറ്റഴിച്ച കുക്കറുകള്‍ തിരിച്ചെടുത്ത് ഉപഭോക്താക്കള്‍ക്ക് അതിന്‍റെ പണം തിരികെ നല്‍കാനും സിസിപിഎ ഉത്തരവിട്ടിരുന്നു.

Latest Videos

സമാനമായ രീതിയില്‍ ഇപ്പോള്‍ മറ്റൊരു ഓണ്‍ലൈൻ വ്യാപാര ശൃംഖലയായ ഫ്ലിപ്കാര്‍ട്ടിനും സിസിപിഎപിഴ ചുമത്തിയിരിക്കുകയാണ്. നിലവാരമില്ലാത്ത കുക്കറുകള്‍ വിറ്റു എന്നത് തന്നെയാണ് കുറ്റം. ഒരു ലക്ഷം രൂപയാണ് ഫ്ളിപ്കാര്‍ട്ടും പിഴയായി അടയ്ക്കേണ്ടത്. ഉപഭോക്താക്കളുടെ അവകാശം ലംഘിച്ചുവെന്ന വകുപ്പ് പ്രകാരമാണ് പിഴ. ഇതുതന്നെയായിരുന്നു ആമസോണിനും പിഴ ചുമത്താനുള്ള കാരണം. 

598 പ്രഷര്‍ കുക്കറുകളാണ് നിലവാരമില്ലാത്തതായി ഫ്ളിപ്കാര്‍ട്ട് വിറ്റഴിച്ചിരിക്കുന്നത്. ഇതെല്ലാം തിരിച്ചെടുത്ത് ഉപഭേക്താക്കള്‍ക്ക് ഇവയുടെ പണം തിരികെ നല്‍കുകയും വേണം. സംഭവത്തില്‍ 45 ദിവസത്തിനകം വിശദീകരണ റിപ്പോര്‍ട്ട് നല്‍കാനും ഫ്ളിപ്കാര്‍ട്ടിനോട് സിസിപിഎ ആവശ്യപ്പെട്ടിട്ടുണ്ട്. 

ആമസോണില്‍ നിലവാരമില്ലാത്ത പ്രഷര്‍ കുക്കറുകള്‍ വിറ്റഴിച്ച സംഭവത്തില്‍ 2,265 കുക്കറുകളാണ് സൈറ്റില്‍ നിന്ന് വില്‍ക്കപ്പെട്ടിരുന്നത്. ഇവയെല്ലാം തിരിച്ചെടുക്കാനും ഉപഭോക്താക്കള്‍ക്ക് പണം നല്‍കാനും ഉത്തരവുണ്ടായിരുന്നു. 

ഏറ്റവുമധികം ഓണ്‍ലൈൻ ഷോപ്പിംഗ് നടക്കുന്ന രണ്ട് സൈറ്റുകളാണ് ആമസോളും ഫ്ളിപ്കാര്‍ട്ടും. ഇവര്‍ക്കെതിരായ നിയമനടപടി തീര്‍ച്ചയായും മറ്റുള്ള വ്യാപാരശൃംഖലകള്‍ക്കും ഒരു താക്കീതാണ്. ഉപഭോക്താക്കളെ സംബന്ധിച്ച് അവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതും അതേസമയം തന്നെ അവരെ ചിന്തിപ്പിക്കുന്നതുമായ സാഹചര്യമാണിത്. 

Also Read:- നിലവാരമില്ലാത്ത പ്രഷര്‍ കുക്കറുകള്‍ വിറ്റു; ആമസോണിന് ഒരു ലക്ഷം പിഴ

click me!