വീട് പണിയാൻ പദ്ധതിയിടുമ്പോള്‍ തന്നെ അതിന്‍റെ ഡിസൈനില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തിയിരിക്കണം. ആകെ ഡിസൈൻ ഓരോരുത്തരുടെയും കാഴ്ചപ്പാടിന് അനുസരിച്ചാണല്ലോ ചെയ്യുന്നത്. ഇതോടൊപ്പം ചില പൊടിക്കൈകള്‍ കൂടി മനസിലാക്കിവയ്ക്കണം. ഉദാഹരണത്തിന് ജനാലകള്‍ എവിടെ സ്ഥാപിക്കണം?, അത് എത്ര വലുപ്പമുള്ളതായിരിക്കണം? എവിടെയെല്ലാം വാതിലുകള്‍ വയ്ക്കാം?- ഇങ്ങനെയുള്ള കാര്യങ്ങള്‍.
മനോഹരമായ വീട് ഏവരുടെയും സ്വപ്നമാണ്. താരങ്ങളുടെയും മറ്റ് സെലിബ്രിറ്റികളുടെയുമെല്ലാം വീടുകള്‍ കാണുമ്പോള്‍- ഇതുപോലത്തെ ചെറിയൊരു വീടെങ്കിലും കിട്ടിയെങ്കില്‍ എന്ന് പറയാത്തവര്‍ കാണില്ല. എന്നാല്‍ എല്ലാവര്‍ക്കും വീട് ഭംഗിയാക്കാൻ ഒരുപാട് പണം ചിലവിടാൻ സാധിക്കില്ലല്ലോ എന്നാണ് മിക്കവരും ഇക്കാര്യം ചര്‍ച്ചയില്‍ വരുമ്പോള്‍ പറയാറ്. ഭംഗിയുള്ള വീടിന് ഒരുപാട് പണം ചെലവിടേണ്ടതുണ്ട് എന്നാണ് പൊതുവെ തന്നെ നിലനില്‍ക്കുന്ന സങ്കല്‍പം.
സത്യത്തില്‍ ഈ ഒരു ധാരണ തെറ്റാണ്. ഭംഗിയുള്ള വീടിനായി ഒരുപാട് പണമൊന്നും ചെലവഴിക്കേണ്ടതില്ല. വീട് പണിയുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ മുൻകൂട്ടി മനസില്‍ കണ്ട് ഡിസൈൻ ചെയ്യണമെന്ന് മാത്രം. അതോടൊപ്പം തന്നെ, പണി കഴിഞ്ഞും ഇന്‍റീരിയറില്‍ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്. ഇത്രയും ചെയ്യാനായാല്‍ തന്നെ വീട് 'ക്ലാസ്' ആയി.
undefined
ഇതെങ്ങനെയെന്നല്ലേ? വിശദമായി ഓരോ പൊടിക്കൈകളായി പറയാം.
ഒന്ന്...
വീട് പണിയാൻ പദ്ധതിയിടുമ്പോള്‍ തന്നെ അതിന്‍റെ ഡിസൈനില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തിയിരിക്കണം. ആകെ ഡിസൈൻ ഓരോരുത്തരുടെയും കാഴ്ചപ്പാടിന് അനുസരിച്ചാണല്ലോ ചെയ്യുന്നത്. ഇതോടൊപ്പം ചില പൊടിക്കൈകള്‍ കൂടി മനസിലാക്കിവയ്ക്കണം. ഉദാഹരണത്തിന് ജനാലകള്‍ എവിടെ സ്ഥാപിക്കണം?, അത് എത്ര വലുപ്പമുള്ളതായിരിക്കണം? എവിടെയെല്ലാം വാതിലുകള്‍ വയ്ക്കാം?- ഇങ്ങനെയുള്ള കാര്യങ്ങള്‍.
'നാച്വറല്‍ ലൈറ്റ്' അഥവാ സൂര്യപ്രകാശം പരമാവധി ലഭിക്കുംവിധത്തിലായിരിക്കണം വീടിന്‍റെ അകം ഡിസൈൻ ചെയ്യേണ്ടത്. വലുപ്പമുള്ള ജനാലകള്‍, ഗ്ലാസ് ഡോറുകള്‍ എന്നിവയെല്ലാം വീടിന്‍റെ ആകെ ലുക്കിനെ തന്നെ മാറ്റുന്നതാണ്. ഇതെല്ലാം ബുദ്ധിപരമായി ഡിസൈൻ ചെയ്യുകയാണെങ്കില്‍ വലിയ ചിലവ് വരികയില്ല.
രണ്ട്...
വീടിനകത്ത് ഉപയോഗിക്കുന്ന ഫര്‍ണിച്ചറുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. വലുപ്പമേറിയ, പഴയ രീതിയിലുള്ള ഫര്‍ണീച്ചറുകള്‍ വിട്ട്, 'സിംപിള്‍' ലുക്കിലുള്ള അലസമായി എന്നാല്‍ ആകര്‍ഷകമായി തോന്നുന്ന തരം 'മിനിമല്‍' ഫര്‍ണിച്ചറുകള്‍ വയ്ക്കണം. ഫര്‍ണിച്ചറുകളും മിൻകൂട്ടി ഡിസൈൻ ചെയ്യുന്നതാണ് നല്ലത്. അല്ലാതെ കാണുന്നതെല്ലാം വാങ്ങി, പിന്നീട് അതെല്ലാം ഉള്‍ക്കൊള്ളിക്കാൻ ശ്രമിക്കുമ്പോഴാണ് ഫര്‍ണിച്ചറുകള്‍ വീടിന് മോശം ലുക്ക് നല്‍കുന്ന ഘടകങ്ങളായി മാറുന്നത്.
മൂന്ന്...
ഫര്‍ണിച്ചറുകളുടെ നിറം, ചുവരുകളുടെ നിറം, കര്‍ട്ടനുകളോ ബ്ലൈൻഡുകളോ വയ്ക്കുമ്പോള്‍ അവയുടെ നിറം- ടെക്സ്ചര്‍, റഗ്, കുഷിൻസ് എന്നിവയുടെ ഡിസൈനുകള്‍ എല്ലാം ഇന്‍റീരിയര്‍ ലുക്കിനെ സ്വാധീനിക്കുന്നതാണ്. അതുപോലെ തന്നെ ലൈറ്റിംഗ്, വാള്‍ ഹാംഗിംഗ്സ് എന്നിങ്ങനെയുള്ള കാര്യങ്ങളും ശ്രദ്ധയോടെ വേണം ചെയ്യാൻ. പണമല്ല,മറിച്ച് സൗന്ദര്യബോധമാണ് ഇവിടെ സ്കോര്‍ ചെയ്യുക.
നാല്...
മിനിമലായ ഹാൻഡിക്രാഫ്റ്റ്സ്, പെയിന്‍റിംഗ്സ് എന്നിവ മാത്രം വീട് അലങ്കരിക്കുന്നതിനായി ഉപയോഗിക്കുക. ഒരുപാട് സാധനങ്ങള്‍ കുത്തിനിറയ്ക്കുന്നതിന് പകരം സ്പെയ്സ് ഒഴിവാക്കിയിടുന്നതാണ് പലപ്പോഴും മനസിന് സന്തോഷവും സമാധാനവും നല്‍കുക. ഈ പാറ്റേണ്‍ തന്നെയാണ് മിക്കവരും ഇന്ന് വീടൊരുക്കുമ്പോള്‍ പിന്തുടരുന്നതും.
അഞ്ച്...
വീട്ടിനകത്ത് ചെടികള്‍ വയ്ക്കുന്നത് എന്തുകൊണ്ടും പോസിറ്റീവാണ്. അഴകിനും, നല്ല എനര്‍ജിക്കും, വായുവിനും, സന്തോഷത്തിനുമെല്ലാം ഇതുപകരിക്കും. എന്നാല്‍ ചെടികള്‍ വയ്ക്കുമ്പോഴും ഒരു ഡിസൈൻ പാലിച്ചില്ലെങ്കില്‍ അതും വീടിന് ഭാരമായോ യോജിക്കാതെയോ തോന്നാം. ഇതിന് ആവശ്യമെങ്കില്‍ ഇന്‍റര്‍നെറ്റില്‍ ഒരുപാട് റഫറൻസ് വീഡിയോകളോ ഫോട്ടോകളോ ഇന്ന് ലഭ്യമാണ്.
Also Read:- മുടി 'സ്ട്രോംഗ്' ആയി വളരാൻ പതിവായി കഴിക്കാം ഈ പാനീയം...