ചുഴലിക്കാറ്റിനൊപ്പമാണ് ഈ പ്രതിഭാസമുണ്ടാവുക. ഇക്കുറിയും അങ്ങനെ തന്നെ. ശക്തമായ കാറ്റുണ്ടായി. പിറകെ മഴയും. എല്ലാവരും സാധാരണ പോലെ തന്നെ മഴ പെയ്യുകയാണെന്ന് ഓര്‍ത്തു. എന്നാല്‍ മഴയ്ക്കൊപ്പം ആകാശത്ത് നിന്ന് മീനുകള്‍ പൊഴിഞ്ഞുവീണുതുടങ്ങി
കാലാവസ്ഥാവ്യതിയാനത്തിന് അനുസരിച്ച് സീസണുകളില്‍ വ്യത്യാസങ്ങളും സീസണുകളുടെ സ്വഭാവത്തില്‍ മാറ്റങ്ങളും കാണാറുണ്ട്. കാലം തെറ്റി മഴയോ മഞ്ഞോ പെയ്യുന്നതും, ചൂട് കനക്കുന്നതും ഇടയ്ക്കിടെ പ്രകൃതിക്ഷോഭങ്ങള്‍ വരുന്നതുമെല്ലാം കാലാവസ്ഥാവ്യതിയാനത്തിന്‍റെ ഭാഗമായിത്തന്നെയാണ്.
എന്നാല്‍ കാലാവസ്ഥാവ്യതിയാനത്തിന്‍റെ ഭാഗമായി ഇങ്ങനെയൊരു പ്രതിഭാസമുണ്ടാകുന്നതും പലര്‍ക്കും കേട്ടുകേള്‍വി പോലുമുണ്ടാകില്ല. ആകാശത്ത് നിന്ന് മീൻ മഴ പെയ്യുക! ആരായാലും ഇത് നുണക്കഥയാണെന്നോ വ്യാജവാര്‍ത്തയാണെന്നോ തന്നെയാണ് കരുതുക.
എന്നാല്‍ സംഗതി സത്യമാണ്. ഓസ്ട്രേലിയയിലെ ലജമാനു എന്ന സ്ഥലത്താണ് അത്ഭുതകരമായ പ്രതിഭാസമുണ്ടായിരിക്കുന്നത്. ചെറിയൊരു പ്രദേശമാണിത്. മരുഭൂമിക്ക് അടുത്തുകിടക്കുന്നൊരു പ്രദേശം. ഇവിടെ ഇതിന് മുമ്പും സമാനമായ രീതിയില്‍ മീൻമഴയുണ്ടായിട്ടുണ്ടത്രേ.
ചുഴലിക്കാറ്റിനൊപ്പമാണ് ഈ പ്രതിഭാസമുണ്ടാവുക. ഇക്കുറിയും അങ്ങനെ തന്നെ. ശക്തമായ കാറ്റുണ്ടായി. പിറകെ മഴയും. എല്ലാവരും സാധാരണ പോലെ തന്നെ മഴ പെയ്യുകയാണെന്ന് ഓര്‍ത്തു. എന്നാല്‍ മഴയ്ക്കൊപ്പം ആകാശത്ത് നിന്ന് മീനുകള്‍ പൊഴിഞ്ഞുവീണുതുടങ്ങി- സംഭവത്തിന്‍റെ ദൃക്സാക്ഷിയായ ജപ്പനാന്‍ഗ എന്നയാള്‍ പറയുന്നു.
'ജീവനുള്ള മീനുകളായിരുന്നു പെയ്തുകൊണ്ടിരുന്നത്. കുട്ടികളൊക്കെ ഓടിപ്പോയി മീനുകള്‍ പെറുക്കി പാത്രങ്ങളില്‍ നിറയ്ക്കുന്ന തിരക്കിലായിരുന്നു. ഞാൻ മുമ്പും ഇത് കണ്ടിട്ടുണ്ട്. പക്ഷേ ഓരോ വട്ടം കാണുമ്പോഴും അത്ഭുതം കൂടുന്നതേയുള്ളൂ...'- ജപ്പനാൻഗ പറയുന്നു.
ഇവിടത്തുകാര്‍ ഇത് ദൈവത്തിന്‍റെ അനുഗ്രഹമായാണ് കാണുന്നത്. എന്നാല്‍ സത്യത്തില്‍ അതിശക്തമായ ചുഴലിക്കാറ്റുണ്ടാകുമ്പോള്‍ ജലാശയങ്ങളില്‍ നിന്ന് വെള്ളം- മീനുകള്‍ അടക്കം അന്തരീക്ഷത്തിലേക്ക് ഉയരുകയും പിന്നീട് മഴയ്ക്കൊപ്പം താഴേക്ക് വീഴുകയും ചെയ്യുന്നതാണ് ഈ പ്രതിഭാസമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അറിയിക്കുന്നത്.
1974, 2004, 2010 വര്‍ഷങ്ങളിലും ഇവിടെ സമാനമായ പ്രതിഭാസമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടായ മീൻ മഴ ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം ഒരു ആഘോഷം തന്നെയായിരിക്കുകയാണ്. ഓസ്ട്രേലിയയില്‍ പ്രാദേശികമായി ഏറ്റവുമധികം ലഭിക്കാറുള്ള ഇനത്തില്‍ പെട്ട മീൻ തന്നെയാണ് മീൻ മഴയിലും പെയ്തിരിക്കുന്നത്. മീനുകള്‍ ജീവനോടെയിരിക്കാൻ കാരണം, അവ അന്തരീക്ഷത്തില്‍ ഒരുപാട് മുകളിലായി പോയി, മരവിക്കുന്ന അവസ്ഥയില്‍ എത്തിയില്ല എന്നതിനാലാണെന്ന് മത്സ്യങ്ങളെ കുറിച്ച് പഠിച്ചിട്ടുള്ള വിദഗ്ധൻ മൈക്കല്‍ ഹാമ്മെര്‍ പറയുന്നു.
Also Read:- ആളുകള്‍ ഇതിന് വേണ്ടി മരിക്കാൻ തയ്യാറാകുന്നു; അത്രമാത്രം വിലയാണിതിന്...