പ്രതീക്ഷയുടെ വായുവുമേന്തി 'ഓക്‌സിജന്‍ എക്‌സ്പ്രസ്' മഹാരാഷ്ട്രയില്‍

By Web Team  |  First Published Apr 23, 2021, 10:08 PM IST

ഓരോ ടാങ്കറിലും 15 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ (ദ്രാവകരൂപത്തിലുള്ളത്) ആണ് അടങ്ങിയിരിക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജനെത്തിക്കുന്ന സ്റ്റീല്‍ പ്ലാന്റുകളില്‍ നിന്ന് ഓക്‌സിജന്‍ ശേഖരിച്ച് ഇതുപോലെ 'ഓക്‌സിജന്‍ എക്‌സ്പ്രസ'ുകള്‍ തുടര്‍ന്നും ഓടിക്കാനാണ് റെയില്‍വേയുടെ തീരുമാനം


കൊവിഡ് 19 രണ്ടാം തരംഗം രാജ്യത്ത് ആരോഗ്യമേഖലയില്‍ കനത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ നല്‍കാന്‍ സാധിക്കുന്നില്ല എന്നതാണ് മിക്കയിടങ്ങളിലും ആശുപത്രികളും ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരുകളുമെല്ലാം നേരിടുന്ന പ്രധാന പ്രശ്‌നം. 

ഏറ്റവുമധികം കൊവിഡ് രോഗികളുള്ള, കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മഹാരാഷ്ട്രയിലും കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പല രീതിയിലും ഇത് മറികടക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഇതിനിടെ പ്രതീക്ഷയുടെ വായുവുമേന്തി സംസ്ഥാനത്തേക്ക് ആദ്യ 'ഓക്‌സിജന്‍ എക്‌സ്പ്രസ്' എത്തിയിരിക്കുകയാണ്. 

Latest Videos

undefined

ആന്ധ്രയിലെ വിശാഖപട്ടണത്തുള്ള ആര്‍ഐഎന്‍എല്‍ എന്ന സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് ഏഴ് ടാങ്കറുകളില്‍ നിറച്ച മെഡിക്കല്‍ ഓക്‌സിജനുമായാണ് ഇന്ന് വൈകീട്ടോടെ 'ഓക്‌സിജന്‍ എക്‌സ്പ്രസ്' മഹാരാഷ്ട്രയിലെ നാഗ്പൂരിലെത്തിയത്. ഈസ്റ്റ് കോസ്റ്റ് റെയില്‍വേയ്‌സിന്റെ വാള്‍ട്ടയര്‍ ഡിവിഷനും, ആര്‍ഐഎന്‍എല്ലും സംയുക്തമായാണ് ഈ പദ്ധതിക്ക് രൂപം കൊടുത്തത്. 

Also Read:- 'രോഗികള്‍ മരിക്കും...'; മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കരഞ്ഞുകൊണ്ട് ഡോക്ടര്‍...

ഓരോ ടാങ്കറിലും 15 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ (ദ്രാവകരൂപത്തിലുള്ളത്) ആണ് അടങ്ങിയിരിക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജനെത്തിക്കുന്ന സ്റ്റീല്‍ പ്ലാന്റുകളില്‍ നിന്ന് ഓക്‌സിജന്‍ ശേഖരിച്ച് ഇതുപോലെ 'ഓക്‌സിജന്‍ എക്‌സ്പ്രസ'ുകള്‍ തുടര്‍ന്നും ഓടിക്കാനാണ് റെയില്‍വേയുടെ തീരുമാനം. നിലവില്‍ ഈ പദ്ധതി സമ്പൂര്‍ണ്ണ വിജയമായിത്തീര്‍ന്നിരിക്കുന്നു എന്നും അവര്‍ അറിയിക്കുന്നു. റെയില്‍വേ മന്ത്രി പീയുഷ് ഗോയലും 'ഓക്‌സിജന്‍ എക്‌സ്പ്രസ്' നാഗ്പൂരിലെത്തുന്ന വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി 

click me!