വെറും പതിനഞ്ചാം വയസില്‍ ഒരു ഫ്ളാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. റുഹാനിക ധവാൻ എന്ന പേര് ഒരുപക്ഷെ പലരും നേരത്തെ തന്നെ കേട്ടിരിക്കും. മിനി സ്ക്രീനില്‍ ബാലതാരമായി തിളങ്ങുന്ന റുഹാനിക 2012 മുതല്‍ തന്നെ ടിവി ഷോകളിലും സീരിയലുകളിലും സിനിമകളിലും സജീവമാണ്.
സ്വന്തമായി ഒരു വീട് അല്ലെങ്കില്‍ ഫ്ളാറ്റ് എന്ന സ്വപ്നം ഇല്ലാത്തവര്‍ കാണില്ല. അല്ലെങ്കില്‍ അത്രയും വിരളമായിരിക്കും. എന്നാല്‍ ഈ സ്വപ്നം സാക്ഷാത്കരിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലരും തങ്ങളുടെ യൗവനം മുഴുവൻ ജോലി ചെയ്ത ശേഷമാണ് ചെറുതെങ്കിലും സ്വന്തമായൊരു ഇടം ഉണ്ടാക്കുന്നത്.
പലര്‍ക്കും എത്ര ജോലി ചെയ്തിട്ടും എത്ര വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും വീടെന്ന സ്വപ്നം പൂവണിയിക്കാൻ സാധിക്കാതെ വരാറുണ്ട്. ലോണെടുത്തും മറ്റും വീട് വയ്ക്കുന്ന വലിയൊരു വിഭാഗം പേര്‍ അപ്പുറത്തും.
എന്നാലിവിടെയിതാ വെറും പതിനഞ്ചാം വയസില്‍ ഒരു ഫ്ളാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. റുഹാനിക ധവാൻ എന്ന പേര് ഒരുപക്ഷെ പലരും നേരത്തെ തന്നെ കേട്ടിരിക്കും. മിനി സ്ക്രീനില്‍ ബാലതാരമായി തിളങ്ങുന്ന റുഹാനിക 2012 മുതല്‍ തന്നെ ടിവി ഷോകളിലും സീരിയലുകളിലും സിനിമകളിലും സജീവമാണ്.
അഞ്ച് വയസുള്ളപ്പോള്‍ മുതല്‍ അഭിനയത്തിലും അവതരണത്തിലുമെല്ലാം മികവ് കാണിച്ച്, തുടര്‍ച്ചയായി ഈ മേഖലയില്‍ സജീവമായി നിന്ന റുഹാനിക പത്ത് വര്‍ഷത്തിനിപ്പുറം താൻ സമ്പാദിച്ച പണം കൊണ്ട് മാത്രമാണ് മുംബൈയില്‍ ഫ്ളാറ്റ് സ്വന്തമാക്കിയിരിക്കുന്നത്.
ഇൻസ്റ്റഗ്രാം പേജിലൂടെയാണ് റുഹാനിക ഈ സന്തോഷവാര്‍ത്ത ഏവരെയും അറിയിച്ചത്. മാതാപിതാക്കള്‍ക്കാണ് പ്രധാനമായും റുഹാനിക ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നത്.
'എന്‍റെ വലിയൊരു സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. എനിക്ക് സ്വന്തമായി ഒരു വീട്. എന്നെ സംബന്ധിച്ചും എന്‍റെ പ്രിയപ്പെട്ടവരെ സംബന്ധിച്ചും ഇത് വലിയൊരു മുഹൂര്‍ത്തം തന്നെയാണ്. ഈ സന്തോഷം നിങ്ങള്‍ ഓരോരുത്തരോടും പങ്കുവയ്ക്കാൻ ഞാനാഗ്രഹിക്കുകയാണ്. ഇതുവരെ എനിക്ക് ലഭിച്ചിട്ടുള്ള എല്ലാ വേദികളും എല്ലാ അവസരങ്ങളും ഞാൻ നന്ദിയോടെ ഓര്‍ക്കുന്നു. ഈ സ്വപ്നത്തിലേക്ക് എത്താൻ എന്നെ സഹായിച്ചത് അവയെല്ലാമാണ്. പിന്നെ തീര്‍ച്ചയായും എന്‍റെ മാതാപിതാക്കളുടെ പിന്തുണയും അനുഗ്രഹവും ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് ഇവിടെയൊന്നും എത്താൻ സാധിക്കുമായിരുന്നില്ല. ഞാനൊരുപാട് ഭാഗ്യം ചെയ്ത മകളാണെന്ന് എനിക്ക് തോന്നുന്നു. ഇങ്ങനെയൊരു അച്ഛനെയും അമ്മയെയും കിട്ടാൻ...
...എന്‍റെ അമ്മയെ കുറിച്ച് എടുത്തുപറയണം. അമ്മയൊരു മാജിക്കുകാരിയാണ്. ഏതൊരു സാധാരണ കുടുംബത്തിലെ അമ്മയെ പോലെയും ഓരോ രൂപയും ഒരുക്കുകൂട്ടിവച്ച് അത് ഇരട്ടിപ്പിക്കാൻ നോക്കുന്ന അമ്മ. എങ്ങനെയാണ് അവരത് ചെയ്യുന്നതെന്ന് അവര്‍ക്കും ദൈവത്തിനും മാത്രം അറിയാം!. ഇത് എന്‍റെയൊരു തുടക്കം മാത്രമാണ്. എനിക്ക് ഇത് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കെല്ലാം സാധിക്കുമെന്ന് തന്നെയാണ് ഇതിനര്‍ത്ഥം. അതുകൊണ്ട് തന്നെ സ്വപ്നം കാണൂ... ഒരിക്കലത് സംഭവിക്കുക തന്നെ ചെയ്യും...'- റുഹാനികയുടെ വാക്കുകള്‍.
ഫ്ളാറ്റിന്‍റെ ഏതാനും ഫോട്ടോകളും റുഹാനിക പങ്കുവച്ചിട്ടുണ്ട്. ഇതില്‍ അച്ഛൻ മൻഷ ധവാനെയും കാണാം. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് റുഹാനികയുടെ നേട്ടത്തില്‍ അഭിനന്ദനമറിയിക്കുന്നത്.
Also Read:- മുംബൈയിലെ പുതിയ വീടിന്റെ ചിത്രം പങ്കുവച്ച് സണ്ണി ലിയോണ്‍