ടാറ്റൂ ചെയ്ത വിവരം വാട്ട്സ് ആപ്പിലൂടെ അച്ഛനെ അറിയിച്ചു, മറുപടി ഇപ്പോള്‍ വൈറല്‍...

By Web Team  |  First Published May 15, 2023, 1:53 PM IST

ടാറ്റൂ ചെയ്യണമെങ്കില്‍ വീട്ടുകാരുടെ അനുവാദം വാങ്ങേണ്ട അവസ്ഥ പല വീടുകളിലുമുണ്ട്. കൗമാരക്കാരുടെ കാര്യത്തിലാണെങ്കില്‍ തീര്‍ച്ചയായും വീട്ടുകാര്‍ ഈ ജാഗ്രത പുലര്‍ത്താറുമുണ്ട്.


ടാറ്റൂ ചെയ്യുന്നത് ഇപ്പോള്‍ വലിയ ട്രെൻഡായി മാറിയിരിക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് യുവാക്കള്‍ക്കിടയിലാണ് ഇത് കാര്യമായും പ്രചാരം നേടിയിരക്കുന്നത്.  ചിലയിടങ്ങളില്‍ പരമ്പരാഗതമായി  തന്നെ ടാറ്റൂ ചെയ്യുന്നത് അംഗീകൃതമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ ടാറ്റൂ ചെയ്യുന്നത് അത്ര അംഗീകരിക്കപ്പെടുന്ന കാര്യമല്ല. 

അതിനാല്‍ തന്നെ ടാറ്റൂ ചെയ്യണമെങ്കില്‍ വീട്ടുകാരുടെ അനുവാദം വാങ്ങേണ്ട അവസ്ഥ പല വീടുകളിലുമുണ്ട്. കൗമാരക്കാരുടെ കാര്യത്തിലാണെങ്കില്‍ തീര്‍ച്ചയായും വീട്ടുകാര്‍ ഈ ജാഗ്രത പുലര്‍ത്താറുമുണ്ട്.

Latest Videos

undefined

ശരീരത്തില്‍ ഒരിക്കല്‍ രേഖപ്പെടുത്തുന്ന കാര്യങ്ങളോ ചിത്രങ്ങളോ ഒന്നും പിന്നീട് എളുപ്പത്തില്‍ മായ്ച്ചുകളയാൻ സാധിക്കില്ലെന്നതിനാല്‍ തന്നെയാണ് കുട്ടികള്‍ ഇതിലേക്ക് വരുമ്പോള്‍ മുതിര്‍ന്നവര്‍ ശ്രദ്ധ പുലര്‍ത്തുന്നത്. എന്തായാലും ഒരു പ്രായം കടന്നവരെ സംബന്ധിച്ച് ശരീരത്തില്‍ ടാറ്റൂ ചെയ്യുകയെന്നത് അവരുടെ സ്വാതന്ത്ര്യവും ഇഷ്ടവും തന്നെയായിരിക്കും. 

ഇപ്പോഴിതാ ഇത്തരത്തില്‍ ടാറ്റൂ ചെയ്ത ശേഷം ഇക്കാര്യം വാട്ട്സ് ആപ്പിലൂടെ അച്ഛനെ അറിയിച്ച മകള്‍ക്ക് ലഭിച്ച മറുപടിയാണ് സോഷ്യല്‍ മീഡിയയിലാകെ വൈറലായിരിക്കുന്നത്. 

ശരണ്യ എന്ന് പേരുള്ളൊരു പ്രൊഫൈലില്‍ നിന്നാണ് രസകരമായ ചാറ്റിന്‍റെ സ്ക്രീൻഷോട്ട് ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ടാറ്റൂ ചെയ്തത് അച്ഛൻ ശരിക്കും സമ്മതിച്ചുതന്നു എന്ന അടിക്കുറിപ്പോടെയാണ് വാട്ട്സ് ആപ്പ് ചാറ്റിന്‍റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചിരിക്കുന്നത്. 

ഒരു തീയ്യതിയാണ് കയ്യില്‍ ടാറ്റൂ ചെയ്തിരിക്കുന്നത്. എന്നാല്‍ എന്താണ് ഈ തീയ്യതിയുടെ പ്രത്യേകതയെന്നത് വ്യക്തമല്ല. ഇതിന്‍റെ വീഡിയോ അച്ഛന് അയച്ചുകൊടുത്തപ്പോള്‍ വന്നിരിക്കുന്ന മറുപടിയാണ് ഏവരെയും ചിരിപ്പിച്ചിരിക്കുന്നത്. 

ടാറ്റൂ വീഡിയോ അയച്ചതിന് നേരെ താഴെയായി ഒറ്റവരിയില്‍ മറുപടി കാണാം. നിന്നെ ഞാൻ കൊല്ലും എന്ന് മാത്രമാണ് ഈ മറുപടി. സമ്മിശ്രമായ രീതിയിലുള്ള പ്രതികരണങ്ങളാണ് ഈ സ്ക്രീൻ ഷോട്ട് ട്വീറ്റിന് കിട്ടുന്നത്. 

മിക്ക വീടുകളിലും ടാറ്റൂ ചെയ്താല്‍ ഇതുതന്നെ അവസ്ഥയെന്ന് പറയുന്നവരും, അച്ഛൻ ഏതായാലും കാര്യം നേരെ തന്നെ പറഞ്ഞുവെന്നുമെല്ലാം കമന്‍റിലൂടെ പറയുന്നവരുണ്ട്. രസകരമായ സ്ക്രീൻഷോട്ട് ധാരാളം പേര്‍ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

 

My dad approves of the tattoo clearly pic.twitter.com/8uJrYWq5X1

— sharanya;) (@sharandirona)

Also Read:- 'ദേഹത്തെല്ലാം പാടുകളായിരുന്നു, മുടി ഡ്രൈ ആയി പൊങ്ങിയിരിക്കും- ഒട്ടും ആത്മവിശ്വാസമില്ലായിരുന്നു'

 

tags
click me!