'ഈ പാട്ട് എത്ര മനോഹരം' ; അച്ഛന്റെ പാട്ടുകേട്ട കുഞ്ഞിന്റെ ഭാവങ്ങൾ, വീഡിയോ

By Web Team  |  First Published Dec 19, 2022, 11:29 AM IST

വാല അഫ്ഷർ എന്ന ഉപയോക്താവ് ട്വിറ്ററിൽ വീഡിയോ പങ്കുവച്ചു. പോസ്റ്റ് ചെയ്തതിന് ശേഷം ഇത് 312,000-ലധികം കാഴ്ചക്കാരും 1,400-ലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ച് കഴിഞ്ഞു. 


കുഞ്ഞുങ്ങളുടെ ഒരുപാട് രസകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. ഇപ്പോഴിതാ, അച്ഛന്റെ പാട്ട് ആസ്വദിക്കുന്ന ഒരു കുഞ്ഞിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്. വാല അഫ്ഷർ എന്ന ഉപയോക്താവ് ട്വിറ്ററിൽ വീഡിയോ പങ്കുവച്ചു.

പോസ്റ്റ് ചെയ്തതിന് ശേഷം ഇത് 312,000-ലധികം കാഴ്ചക്കാരും 1,400-ലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ച് കഴിഞ്ഞു. ക്ലിപ്പിൽ ഗിറ്റാറിന് മുകളിലിരുന്ന് കുഞ്ഞ് അച്ഛന്റെ പാട്ട് ഏറെ സന്തോഷത്തോടെ കേൾക്കുന്നത് കാണാം.

Latest Videos

' ലോകത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും തങ്ങളുടെ കുട്ടികളിൽ സ്ഥാപിക്കാൻ ധൈര്യപ്പെട്ടവരാണ് പിതാക്കന്മാർ.' മഹൂർ മെഹ്ദിഖാനി തന്റെ മകന് വേണ്ടി ഒരു ഗാനം ആലപിക്കുന്നു...' - എന്ന അടിക്കുറിപ്പ് പങ്കുവച്ച് കൊണ്ടാണ്  വാല അഫ്ഷർ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഉപയോക്താക്കൾ അത്തരമൊരു മധുരഗാനം ആലപിച്ച പിതാവിന് അഭിനന്ദനങ്ങൾ അറിയിച്ചു. മാതാപിതാക്കൾ ലോകത്തെ ചലിപ്പിക്കുന്ന ഊർജ്ജമാണ്!! നിങ്ങളുടെ ഭാര്യയ്ക്കും കുട്ടികൾക്കും വേണ്ടി നിങ്ങൾ എന്തുചെയ്യില്ല? കുടുംബങ്ങൾ ഇല്ലെങ്കിൽ സമൂഹമില്ല," ഒരു ഉപയോക്താവ് കുറിച്ച്.

അതുകൊണ്ടാണ് സ്ട്രിംഗുകളുടെ സംഗീതം വളരെ വിശ്രമിക്കുന്നതെന്ന് ഞാൻ പറയുന്നത്, അത് ആത്മാവിന് സന്തോഷം നൽകുന്നു, അത് ആത്മാവിനെ പോഷിപ്പിക്കുന്നു, അത് ഹൃദയങ്ങളെ ചലിപ്പിക്കുന്നു. അത് സന്തോഷം നൽകുന്നു, അത് ഒരു ചികിത്സയാണ്. ആത്മാവും സ്നേഹവും... മറ്റൊരാൾ കമന്റ് ചെയ്തു.

മുമ്പ്, ഒരു അച്ഛൻ മക്കളോടുള്ള സ്നേഹം ചിത്രീകരിക്കുന്ന ഒരു ചിത്രം ഇന്റർനെറ്റിൽ വൈറലായിരുന്നു. മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ തന്റെ കുഞ്ഞിനെ ജാക്കറ്റ് കൊണ്ട് മറച്ച ഒരു പിതാവിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വെെറലായിരുന്നു. അന്ന് ഡോ. അജയിത എന്ന ഉപയോക്താവാണ് ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്.


 

“Fathers are men who dared to place the world's hopes and dreams in their children."

Mahoor Mehdikhani singing a lullaby for his son. pic.twitter.com/BKCNpnxF17

— Vala Afshar (@ValaAfshar)
click me!