'ടി ആര്‍ ടി വേള്‍ഡ്' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വമ്പനൊരു അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് സ്വന്തം കുഞ്ഞിനെ രക്ഷപ്പെടുത്തുന്നൊരു അച്ഛനെയാണ് വീഡിയോയില്‍ കാണുന്നത്.
നിത്യവും സോഷ്യല്‍ മീഡിയയിലൂടെ ഞെട്ടിക്കുന്ന എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ അപകടങ്ങളുടെയോ അപ്രതീക്ഷിതമായ ദുരന്തങ്ങളുടെയോ എല്ലാം വീഡിയോകള്‍ ( Accident Video ) പലപ്പോഴും നമ്മെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയിലാക്കാറുണ്ട്. ഇങ്ങനെയുള്ള വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. കാരണം മിക്ക വീഡിയോകളും നമ്മെ ചിലത് പഠിപ്പിക്കുകയോ ഓര്‍മ്മിപ്പിക്കുകയോ ചെയ്യുന്നവയായിരിക്കും.
അപ്രതീക്ഷിതമായി ഒരപകടമുണ്ടായാല്‍, പ്രതികൂലമായ ഒരു സാഹചര്യമുണ്ടായാല്‍ സമയം കളയാതെ സംയമനത്തോടെ പെരുമാറാൻ ഒരുപക്ഷേ ഇവ നമ്മെ സഹായിച്ചേക്കാം. എന്തായാലും അത്തരത്തില്‍ നമ്മെ ഞെട്ടിക്കുന്നൊരു അപകട വീഡിയോ ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുവരുന്നുണ്ട്.
'ടി ആര്‍ ടി വേള്‍ഡ്' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വമ്പനൊരു അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് സ്വന്തം കുഞ്ഞിനെ രക്ഷപ്പെടുത്തുന്നൊരു അച്ഛനെയാണ് ( Father saves Child ) വീഡിയോയില്‍ കാണുന്നത്.
ചങ്കിടിച്ചുപോകുന്ന കാഴ്ചയാണിത്. നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കില്‍ പിഞ്ചുകുഞ്ഞിനെ ഇരുത്ത് തൊട്ടടുത്ത് തന്നെ നില്‍ക്കുകയാണ് അച്ഛൻ. പെട്ടെന്നാണ് തീര്‍ത്തും അപ്രതീക്ഷിതമായി ഒരു കാര്‍ ഇവര്‍ക്ക് നേരെ അമിതവേഗതയില്‍ ചീറിപ്പാഞ്ഞ് വരുന്നത്. ഒരു സെക്കൻഡ് നേരത്തെ ബുദ്ധിയേ ആ അച്ഛൻ ഉപയോഗിച്ച് കാണൂ. അതിനുള്ളില്‍ സംഭവം തീര്‍ന്നു.
തങ്ങള്‍ക്ക് നേരെ ഒരു കാര്‍ പാഞ്ഞുവരുന്നത് കണ്ട ഇദ്ദേഹം ഞൊടിയിടയില്‍ കുഞ്ഞിനെയുമെടുത്ത് അവിടെ നിന്ന് ഓടിമാറുകയാണ് ( Father saves Child ) . ഈ സമയം കൊണ്ട് പാഞ്ഞെത്തിയ കാര്‍ ബൈക്ക് ഇടിച്ച് തെറിപ്പിച്ച് മുന്നോട്ട് പോകുന്നു. ഒരുപക്ഷേ കുഞ്ഞ് ബൈക്കിലിരിക്കുകയായിരുന്നുവെങ്കില്‍ ഒരിക്കലും അതിനെ ജീവനോടെ കിട്ടുകയില്ലെന്ന് തന്നെ ഉറപ്പിച്ചുപറയാം.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ഏതാനും സെക്കൻഡുകള്‍ ആ ആഘാതത്തില്‍ നിന്ന ശേഷം കാറുമായി എത്തിയവരെ ദേഷ്യവും സങ്കടവും തീരും വരെ ഇദ്ദേഹം എന്തെല്ലാമോ പറയുന്നതും വീഡിയോയില്‍ ( Accident Video ) കാണാം. ആരുടെയും മനസ് ഉലയ്ക്കുന്നതാണ് ഈ രംഗം.
ഇത്തരത്തില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നത് സ്വന്തം ജീവനെക്കാളും മറ്റുള്ളവരുടേതിന് കൂടി ഭീഷണിയാണെന്ന് ഓരോരുത്തരും മനസിലാക്കേണ്ടതുണ്ട്. മിക്ക അപകടങ്ങളും അശ്രദ്ധ മൂലം തന്നെയാണ് സംഭവിക്കുന്നത്. പൊലിയുന്ന ജീവനുകളാകട്ടെ, പലപ്പോഴും ഒന്നുമറിയാതെ ആ സമയത്ത് അവിടെയെത്തിപ്പെട്ടവരുടേതും ആകാം.
എന്തായാലും അപകടത്തിന്‍റെ വീഡിയോ ഒന്ന് കണ്ടുനോക്കൂ...
Also Read:- വമ്പൻ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കാല്‍നടയാത്രക്കാരൻ; വീഡിയോ