മകള്‍ക്ക് സര്‍പ്രൈസായി ഒരു മിനി കാര്‍ സമ്മാനിക്കുന്ന അച്ഛനെ ആണ് വീഡിയോയില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. അച്ഛന്‍റെ കാറിന് സമാനമായ കാറാണ് മകള്‍ക്കായി അച്ഛന്‍ നല്‍കുന്നത്.
കുട്ടികളുമായി ബന്ധപ്പെട്ട വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തിൽ ഇവിടെയൊരു അച്ഛന്‍റെയും മകളുടെയും ആത്മ ബന്ധം, സ്നേഹം, സൗഹൃദം തുടങ്ങിയവയൊക്കെ സൂചിപ്പിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്.
മകള്‍ക്ക് സര്‍പ്രൈസായി ഒരു മിനി കാര്‍ സമ്മാനിക്കുന്ന അച്ഛനെ ആണ് വീഡിയോയില്‍ കാണുന്നത്. വെറും മിനി കാറല്ല, മറിച്ച് അച്ഛന്‍റെ കാറിന് സമാനമായ മിനി കാറാണ് മകള്‍ക്കായി അച്ഛന്‍ നല്‍കുന്നത് . അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ഫോര്‍ഡിന്‍റെ ബ്രോങ്കോ കാറാണ് അച്ഛന്‍റേത്. അതേ ഡിസൈനിലും നിറത്തിലുമുള്ള മിനി കാറാണ് അച്ഛന്‍ മകള്‍ക്കായി വാങ്ങിയത്.
ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. അച്ഛന്‍റെ കാറില്‍ വലിയ ജാഡയില്‍ ഇരിക്കുന്ന മകളെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. അച്ഛന്‍റെ കാറിന് സമാനമായ കാറാണ് അച്ഛന്‍ തനിക്കായി ഒരുക്കിവെച്ചതെന്ന് അറിയാതെ കളിച്ചുകൊണ്ടിരിക്കുകയാണ് കുരുന്ന്. കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം കവറില്‍ പൊതിഞ്ഞ കാര്‍ അച്ഛന്‍ മകള്‍ക്കായി നല്‍കുകയായിരുന്നു. സന്തോഷം കൊണ്ട് കാറിനുള്ളില്‍ തുള്ളിച്ചാടുകയായിരുന്നു മകള്‍.
14.8 മില്ല്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. 10 ലക്ഷം പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു. നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. മനോഹരമായ വീഡിയോ എന്നാണ് ആളുകളുടെ അഭിപ്രായം.
Also Read: പ്രസവശേഷം വീണ്ടും ഫിറ്റ്നസിലേയ്ക്ക് മടങ്ങാൻ ആലിയ ഭട്ട്; ചിത്രങ്ങള്‍ വൈറല്‍