സ്റ്റേജില്‍ മകളുടെ നൃത്തം; തെറ്റാതിരിക്കാന്‍ സദസില്‍ അച്ഛന്‍റെ ചുവടുകള്‍; വീഡിയോ വൈറല്‍

By Web Team  |  First Published Feb 9, 2023, 6:26 PM IST

സ്റ്റേജില്‍ മകള്‍ ഡാന്‍സ് ചെയ്യുമ്പോള്‍ അവള്‍ക്ക് ഒരു ചുവടുപോലും തെറ്റാതിരിക്കാന്‍ സദസില്‍ നിന്നുകൊണ്ട് അച്ഛന്‍ അവള്‍ക്കൊപ്പം നൃത്തചുവടുകള്‍ വയ്ക്കുകയാണ്.  'തുനക് ടുനക്' എന്ന ഗാനത്തിനാണ് കൊച്ചു പെണ്‍കുട്ടി നൃത്തം ചെയ്യുന്നത്.


ഒട്ടേറെ വീഡിയോകളാണ് ദിവസവും സാമൂഹിക മാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇവിടെ ഇതാ ഒരു അച്ഛനും മകളും തമ്മിലുള്ള മനോഹരമായ ബന്ധം സൂചിപ്പിക്കുന്ന ഒരു  വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്കൂളിന്‍റെ വാര്‍ഷിക ചടങ്ങിനിടെ മകളെ  പ്രോത്സാഹിപ്പിക്കുന്ന ഒരു അച്ഛന്‍റെ മനോഹരമായ വീഡിയോ ആണിത്. 

സ്റ്റേജില്‍ മകള്‍ ഡാന്‍സ് ചെയ്യുമ്പോള്‍ അവള്‍ക്ക് ഒരു ചുവടുപോലും തെറ്റാതിരിക്കാന്‍ സദസില്‍ നിന്നുകൊണ്ട് അച്ഛന്‍ അവള്‍ക്കൊപ്പം നൃത്തചുവടുകള്‍ വയ്ക്കുകയാണ്. 'തുനക് ടുനക്' എന്ന ഗാനത്തിനാണ് കൊച്ചു പെണ്‍കുട്ടി നൃത്തം ചെയ്യുന്നത്. പുറത്തു സദസിനിടെ മകള്‍ക്ക് സെറ്റുപ്പുകള്‍ ചെയ്ത് കാണിച്ചു കൊടുക്കുകയാണ് ഈ അച്ഛന്‍. 

Latest Videos

പൊലീസ് ഉദ്യോഗസ്ഥനായ ദിപാന്‍ഷു കബ്രയാണ് 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. വൈറലാകുന്നത്. 'ആന്‍ഡ് ദി ഫാര്‍ദര്‍ ഓഫി ദി ഇയര്‍ അവാര്‍ഡ് ഗോസ് ടു...' എന്ന അടിക്കുറിപ്പോടെ ആണ് വീഡിയോ പ്രചരിക്കുന്നത്. നിരവധി പേരാണ് വീഡിയോ കണ്ടതും ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. സൂപ്പര്‍ ക്യൂട്ട് വീഡിയോ എന്നും മനോഹരമായ വീഡിയോ എന്നുമൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്‍റുകള്‍.

And the Award goes to... 😅 pic.twitter.com/iqDyp4Fqkr

— Dipanshu Kabra (@ipskabra)

 

 

 

 

 

 

 

അതേസമയം, അച്ഛനൊപ്പം തകര്‍ത്ത് നൃത്തം ചെയ്യുന്ന മകളുടെ വീഡിയോ ആണ് വൈറലാകുന്നത്. ഗീതന സിങ് എന്ന ഇന്‍സ്റ്റഗ്രാം അക്കൌഡില്‍ നിന്നാണ് മനോഹരമായ ഈ വീഡിയോ പ്രചരിക്കുന്നത്. 'ലക്കി മീ' എന്ന ക്യാപ്ഷനോടെ ആണ് മകള്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു വിവാഹ ചടങ്ങിനിടെ ആണ് അച്ഛന്‍റെയും മകളുടെയും നൃത്തം.  പര്‍പ്പിള്‍ നിറത്തിലുള്ള ലെഹങ്കയാണ് മകളുടെ വേഷം. അച്ഛന്‍ മകളെ അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാം. 

Also Read: തോട് കളയാത്ത മുട്ട ചേര്‍ത്ത് കാരമല്‍ പോപ്‌കോണ്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

click me!