വിവാഹമോചനത്തിന് ശേഷവും സിനിമകളില്‍ സജീവമായിരുന്ന സാമന്ത പക്ഷേ കഴിഞ്ഞ ഒക്ടോബറോടെ താൻ ആരോഗ്യപരമായ ചില വെല്ലുവിളികള്‍ നേരിടുന്നതായി താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. പേശികളെ ബാധിക്കുന്ന 'മയോസൈറ്റിസ്' എന്ന രോഗമാണ് തന്നെ ബാധിച്ചിരിക്കുന്നതെന്നും സാമന്ത അറിയിച്ചിരുന്നു.
ഇക്കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ചര്‍ച്ചകളിലും വിവാദങ്ങളിലും വന്നൊരു തെന്നിന്ത്യൻ താരം ഏതാണെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും സാമന്തയുടെ പേരും സിനിമാപ്രേമികളുടെ മനസില്‍ വരും. നാഗചൈതന്യയുമായുള്ള വിവാഹമോചനത്തോടെയാണ് സാമന്ത വലിയ രീതിയില്‍ വാര്‍ത്തകളിലും ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞുനില്‍ക്കാൻ തുടങ്ങിയത്.
അല്ലു അര്‍ജുൻ ചിത്രമായ 'പുഷ്പ'യിലെ നൃത്തവും പാട്ടുമെല്ലാം സാമന്തയെ ആരാധകര്‍ ആഘോഷിക്കുന്നതിലേക്ക് നയിച്ചപ്പോഴും വിവാഹമോചന വാര്‍ത്ത പല തരം ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയായിരുന്നു.
വിവാഹമോചനത്തിന് ശേഷവും സിനിമകളില്‍ സജീവമായിരുന്ന സാമന്ത പക്ഷേ കഴിഞ്ഞ ഒക്ടോബറോടെ താൻ ആരോഗ്യപരമായ ചില വെല്ലുവിളികള്‍ നേരിടുന്നതായി താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. പേശികളെ ബാധിക്കുന്ന 'മയോസൈറ്റിസ്' എന്ന രോഗമാണ് തന്നെ ബാധിച്ചിരിക്കുന്നതെന്നും സാമന്ത അറിയിച്ചിരുന്നു.
തുടര്‍ന്ന് പലപ്പോഴും ചികിത്സയെ കുറിച്ചും ആരോഗ്യകാര്യങ്ങളെ കുറിച്ചുമെല്ലാം സാമന്ത വെളിപ്പെടുത്തി. ഇതിനിടെ താരത്തിന് കടുത്ത വിഷാദമാണെന്ന് വരെ റിപ്പോര്‍ട്ടുകള്‍ വന്നു. ഒരു ഘട്ടത്തില്‍ താരം പരസ്യമായി പൊട്ടിക്കരയുക വരെ ചെയ്തു.
ഏത് ഘട്ടത്തിലും ആരാധകര്‍ തങ്ങളുടെ പ്രിയതാരത്തിന് പിന്തുണയായി തന്നെ നിന്നു. പക്ഷേ ചിലരെങ്കിലും സാമന്തയെ മാനസികമായി തകര്‍ക്കാനും, ആത്മവിശ്വാസം കെടുത്താനും ശ്രമിച്ചുകൊണ്ടിരുന്നു. അസുഖം വന്നതോടെ സാമന്തയുടെ സൗന്ദര്യം പോയി എന്ന് സോഷ്യല്‍ മീഡിയയിലൂടെ കമന്‍റ് ചെയ്ത ഒരാള്‍ക്ക് താരം തന്നെ ചുട്ട മറുപടി നല്‍കിയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ഇപ്പോഴിതാ സാമന്തയോട് ഏറെ ഇഷ്ടമുള്ള ഒരു വ്യക്തി ട്വിറ്ററിലൂടെ ആരെയെങ്കിലും പ്രണയിക്കാനൊരു ശ്രമം നടത്തിക്കൂടെ എന്ന് ചോദിച്ചതിന് സാമന്ത നല്‍കിയിരിക്കുന്ന മറുപടിയാണ് ഏറെ ശ്രദ്ധേയമാകുന്നത്. സാമന്തയുടെ ഒരു വീഡിയോ അഭിമുഖത്തിലെ ഏതാനും ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത്, ഓഡിയോയും ചേര്‍ത്ത് അത് പങ്കുവച്ചുകൊണ്ട് സ്നേഹാദരങ്ങളോടെയാണ് 'ഫാൻ' ഈ ചോദ്യം ചോദിച്ചിരിക്കുന്നത്.
തനിക്കിത് ചോദിക്കാനുള്ള അവകാശമില്ലെന്ന് അറിയാം, എങ്കിലും ചോദിക്കുകയാണ് - ആരെയെങ്കിലും ഡേറ്റ് ചെയ്തൂടെ എന്നായിരുന്നു ചോദ്യം. ഈ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് സാമന്ത മറുപടി നല്‍കിയത്.
താങ്കളെ പോലെ മറ്റാര് എന്നെ സ്നേഹിക്കും എന്നായിരുന്നു സ്നേഹത്തെ സൂചിപ്പിക്കാനുള്ള ഇമോജി കൂടി പങ്കുവച്ചുകൊണ്ട് സാമന്ത നല്‍കിയ മറുപടി. മൂന്നര ലക്ഷത്തോളം പേരാണ് താരത്തിന്‍റെ ട്വീറ്റിന് പ്രതികരണമറിയിച്ചിരിക്കുന്നത്.
സാമന്ത 'സിംഗിള്‍' ആയി തുടരുന്നു എന്നത് മാത്രമല്ല അവരുടെ ആരോഗ്യപ്രശ്നങ്ങള്‍ കൂടി കണക്കിലെടുത്താണ് ആരാധകര്‍ പലപ്പോഴും അവരോട് കരുതല്‍ കാണിക്കുന്നത്. സാമന്തയുടെ ട്വീറ്റിന് താഴെ നിരവധി പേരാണ് ലക്ഷങ്ങള്‍ നിങ്ങളെ ആരാധിക്കുന്നു എന്നും 'ലവ് യൂ' എന്നുമെല്ലാം കമന്‍റ് ചെയ്തിരിക്കുന്നത്.
സാമന്തയുടെ ട്വീറ്റ്...
Who will love me like you do 🫶🏻 https://t.co/kTDEaF5xD5
— Samantha (@Samanthaprabhu2)
Also Read:- ആളുകള്‍ തീരെ സന്തോഷം അനുഭവിക്കാത്തത് ഏത് ജോലി ചെയ്യുമ്പോള്‍?; പഠനം...