അകാലനരയാണോ നിങ്ങളെ അലട്ടുന്നത്? ഇവയാകാം കാരണം...

By Web Team  |  First Published Oct 6, 2023, 12:25 PM IST

പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. ഇത്തരത്തിലുള്ള അകാലനരയുടെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 


തലമുടി നരക്കുന്നത് വാർധക്യത്തിന്‍റെ ലക്ഷണമാണ്. എന്നാല്‍ ചിലര്‍ക്ക് വളരെ ചെറുപ്രായത്തിൽ തന്നെ  തലമുടി നരയ്ക്കാറുണ്ട്. ഇത്തരത്തിലുള്ള അകാലനര ചിലര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. ഇത്തരത്തിലുള്ള അകാലനരയുടെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

1. സ്ട്രെസും ഉത്കണ്ഠയും മൂലം ചിലരില്‍ അകാലനര ഉണ്ടാകാം. അതിനാല്‍ ഇവ കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക 

Latest Videos

undefined

2. അവശ്യ പോഷകങ്ങളുടെ അഭാവം, പ്രത്യേകിച്ച് വിറ്റാമിനുകളുടെ കുറവു മൂലവും അകാലനര ഉണ്ടാകാം. ഇതിനായി വിറ്റാമിന്‍ ബി12, ഫോളിക് ആസിഡ്, അയേണ്‍, സിങ്ക് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. 

3. പുകവലി മൂലവും ചിലരില്‍ വളരെ ചെറുപ്രായത്തിൽ തന്നെ തലമുടി നരയ്ക്കാം. അതിനാല്‍ പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക. 

4. അമിത മദ്യപാനം മൂലവും ചിലരില്‍ അകാലനര ഉണ്ടാകാം. അതിനാല്‍ മദ്യപാനവും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. 

5. ഉറക്കക്കുറവ് മൂലവും ചിലരില്‍ അകാലനര ഉണ്ടാകാം. അതിനാല്‍ ദിവസവും കുറഞ്ഞത് എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കണം. 

6.  ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, ഉദാസീനമായ ജീവിതശൈലി തുടങ്ങിയവയും അകാലനരയ്ക്ക് കാരണമാകും. അതിനാല്‍ പതിവായി വ്യായാമം ചെയ്യാന്‍ ശ്രമിക്കണം. 

പ്രകൃതിദത്തമായ ചില വഴികളിലൂടെ അകാലനരയെ എങ്ങനെ അകറ്റാം എന്ന് നോക്കാം...

ഒന്ന്...

രണ്ട് ടീസ്പൂണ്‍ വെള്ളിച്ചെണ്ണയും 10-12 കറിവേപ്പിലയും എടുക്കണം. ആദ്യം എണ്ണ നന്നായി ചൂടാക്കുക. ശേഷം  ഇറക്കിവച്ച എണ്ണയിലേക്ക് കറിവേപ്പിലകള്‍ ഇടുക. തണുത്തുകഴിഞ്ഞാല്‍ ഈ എണ്ണ തലയില്‍ തേച്ചു പിടിപ്പിക്കാം. ശേഷം നന്നായി മസാജ് ചെയ്യുക. 45 മിനിറ്റിന് ശേഷം മാത്രം തല കഴുകാം.

രണ്ട്...

ഉലുവ വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം തണുപ്പിക്കുക. ഉലുവ മാറ്റിയശേഷം ആ വെള്ളത്തിലേയ്ക്ക് നാരങ്ങാനീര് ചേര്‍ക്കുക. ഇനി ഇതിലേയ്ക്ക് കറ്റാര്‍വാഴയുടെ ജെല്ല് കൂടി ചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ പുരട്ടാം. ആഴ്ചയില്‍ മൂന്ന് തവണ വരെയൊക്കെ ചെയ്യുന്നത് അകാലനര അകറ്റാന്‍ സഹായിക്കും. 

മൂന്ന്...

ഒരു പിടി മൈലാഞ്ചിയില,  ഒരു ടീസ്പൂണ്‍ തേയില, ഒരു ടീസ്പൂണ്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് എന്നിവ അൽപം വെള്ളത്തിൽ കലർത്തി ഈ വെള്ളം ഉപയോ​ഗിച്ച് തല കഴുകുക. ആഴ്ചയിൽ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് തലമുടിക്ക് കറുപ്പ് നിറം വരാന്‍ സഹായിക്കും. 

നാല്... 

ബദാം ഓയിലും ആവണക്കെണ്ണയും തുല്യ അളവിലെടുത്ത് ആ മിശ്രിതം തലയിൽ തേയ്ക്കുന്നതും നല്ലതാണ്. അകാല നര മാറാനും തലമുടി നല്ല കരുത്തോടെ വളരാനും ഇത് സഹായിക്കും. 

Also read: ദിവസവും ഒരു പിടി ഫ്‌ളാക്‌സ് സീഡ് കഴിക്കൂ; ഈ രോഗങ്ങളെ തടയാം...

youtubevideo


 

click me!