ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? വീട്ടില്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍...

By Web Team  |  First Published Mar 22, 2023, 2:46 PM IST

നമ്മുടെ ചില ദൈനംദിന ശീലങ്ങളും ചർമ്മത്തില്‍ പ്രായക്കൂടുതൽ തോന്നിപ്പിക്കാന്‍ കാരണമാകുന്നു. പ്രായത്തെ തടയാന്‍ കഴിയില്ലെങ്കിലും, ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നത്തെ തടയാം.


പ്രായമാകുന്നതിനനുസരിച്ച്​ ചർമ്മത്തില്‍  ചുളിവുകളും വരകളും വീഴാം. അത് സ്വാഭാവികമാണ്. നമ്മുടെ ചില ദൈനംദിന ശീലങ്ങളും ചർമ്മത്തില്‍ പ്രായക്കൂടുതൽ തോന്നിപ്പിക്കാന്‍ കാരണമാകുന്നു. പ്രായത്തെ തടയാന്‍ കഴിയില്ലെങ്കിലും, ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നത്തെ തടയാം.

അതിനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...

Latest Videos

undefined

ഒന്ന്...

ചർമ്മത്തിന് യുവത്വം നൽകാൻ സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയിൽ. മൂന്ന് ടീസ്പൂണ്‍ ഒലീവ് ഓയിലിലേയ്ക്ക് രണ്ട് ടീസ്പൂൺ നാരങ്ങാ നീര് ചേർത്ത് മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം  മുഖത്ത് പുരട്ടി പത്ത് മിനിറ്റ് മസാജ് ചെയ്യുക. ഇത് നിങ്ങളുടെ ചർമ്മത്തെ മൃദുലവും ചുളിവുകളില്ലാത്തതുമാക്കി തീര്‍ക്കും. 

രണ്ട്...

ചര്‍മ്മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്ന കൊളാജന്‍ അളവ് വര്‍ധിപ്പിക്കാന്‍ പപ്പായ സഹായിക്കും. ഇതിനായി നാല് സ്പൂണ്‍ പപ്പായ ഉടച്ചതിലേയ്ക്ക് രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരു ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അല്‍പം കഴിഞ്ഞ്‌ കഴുകിക്കളയാം.

മൂന്ന്...

ഒരു ടീസ്പൂൺ തൈരിലേയ്ക്ക് മഞ്ഞൾ ചേർത്ത് കലർത്തുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങാൻ അനുവദിക്കുക. 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. ചുളിവുകൾക്കെതിരെ പോരാടാൻ ഇത് സഹായിക്കും.  

നാല്...

കറ്റാര്‍വാഴയും മുട്ടയും ചര്‍മ്മത്തിന് ചെറുപ്പം നല്‍കാന്‍ നല്ലതാണ്. ഇവയിലെ വിറ്റമിന്‍ ഇ, പ്രോട്ടീന്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്. ഇതിനായി കറ്റാര്‍വാഴയുടെ ജെല്ലും മുട്ടയുടെ വെള്ളയും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also Read: എണ്ണമയമുള്ള ചർമ്മത്തിന് ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങൾ...

click me!