താരന്‍ മൂലവും മുടി കൊഴിയാം. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാന്‍ പ്രകൃതിദത്ത മാർഗങ്ങള്‍ ആശ്രയിക്കുന്നതാണ് ഉചിതം. അത്തരത്തില്‍ താരനെ അകറ്റാനും തലമുടി കൊഴിച്ചിലിനെ തടയാനും മുടി വളരാനും സഹായിക്കുന്ന ചില എണ്ണകളെ പരിചയപ്പെടാം.
തലമുടി കൊഴിച്ചില്‍ ആണ് ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. താരന്‍ മൂലവും മുടി കൊഴിയാം. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാന്‍ പ്രകൃതിദത്ത മാർഗങ്ങള്‍ ആശ്രയിക്കുന്നതാണ് ഉചിതം. അത്തരത്തില്‍ താരനെ അകറ്റാനും തലമുടി കൊഴിച്ചിലിനെ തടയാനും മുടി വളരാനും സഹായിക്കുന്ന ചില എണ്ണകളെ പരിചയപ്പെടാം.
1. ലാവണ്ടർ ഓയിൽ
തലമുടി വളർച്ച കൂട്ടാനും താരൻ അകറ്റാനും ശിരോചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലും അണുബാധയുമെല്ലാം ഇല്ലാതാക്കാനും ലാവണ്ടർ ഓയിൽ സഹായിക്കും. ഇവയുടെ ആന്‍റി- മൈക്രോബിയല്‍ ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.
2. റോസ്മേരി ഓയില്‍
റോസ്മേരി ഓയില്‍ തലയില്‍ പുരട്ടുന്നതും താരന്‍ അകറ്റാനും തലമുടി കൊഴിച്ചില്‍ തടയാനും സഹായിക്കും.
3. ടീ ട്രീ ഓയില്‍
ആന്‍റി- മൈക്രോബിയല്‍ ഗുണങ്ങള്‍ അടങ്ങിയ ടീ ട്രീ ഓയിലും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
4. ആവണക്കെണ്ണ
ഫാറ്റി ആസിഡും പ്രോട്ടീനും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് ആവണക്കെണ്ണ. അതിനാല്‍ ഇവ തലയോട്ടിയിലും മുടിയിലും പുരട്ടുന്നതും തലമുടി കൊഴിച്ചില്‍ തടയാനും കരുത്തുള്ള മുടി വളരാനും സഹായിക്കും.
5. സൺഫ്ലവര്‍ ഓയിൽ
വിറ്റാമിന്‍ ഇയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയതാണ് സൂര്യകാന്തി എണ്ണ അഥവാ സൺഫ്‌ളവർ ഓയിൽ. താരനെ അകറ്റാനും തലമുടി കൊഴിച്ചിലിനെ തടയാനും സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. അകാല നരയെ അകറ്റാനും ഇവ സഹായിക്കും.
6. വെളിച്ചെണ്ണ
തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും പണ്ടുമുതലേ ഉപയോഗിച്ചുവരുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി തലയോട്ടിയില്‍ പത്ത് മിനിറ്റ് മസാജ് ചെയ്യുന്നത് മുടി വളരാന്‍ സഹായിക്കും.
7. ബദാം ഓയില്‍
വിറ്റാമിന്‍ ഇയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ബദാം ഓയില്‍ ഉപയോഗിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
8. ഒലീവ് ഓയില്‍
താരന്‍ അകറ്റാനും തലമുടി കൊഴിച്ചിലിനെ തടയാനും മുടി വളരാനും ഒലീവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്. അകാലനരയെ അകറ്റാനും ഇവ സഹായിക്കും.
Also read: ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും ഈ ഭക്ഷണങ്ങള്‍