കോക്‍പിറ്റിന് അകത്തുവച്ച് ഭക്ഷണം കഴിക്കരുതെന്നത് നിയമമാണ്. തങ്ങള്‍ ഇക്കാര്യത്തില്‍ 'സ്ട്രിക്സ്' ആണെന്നാണ് 'സ്പൈസ്‍ജെറ്റ്' അറിയിക്കുന്നത്.
മാര്‍ച്ച് എട്ടിനാണ് വര്‍ണാഭമായ രീതിയില്‍ രാജ്യം ഹോളി ആഘോഷിച്ചത്. നിറങ്ങളുടെ ആഘോഷമാണ് ഹോളിയെന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍ നിറങ്ങള്‍ മാത്രമല്ല- ഹോളി സ്പെഷ്യല്‍ രുചികളുമുണ്ട്. ഇത്തരത്തില്‍ ഹോളിക്ക് പ്രത്യേകമായി തയ്യാറാക്കുന്ന പലഹാരമാണ് ഗുജിയ.
ഗോതമ്പും മൈദമാവും ചേര്‍ത്ത് കുഴച്ച് തയ്യാറാക്കുന്ന മാവില്‍ അകത്തായി ഡ്രൈ ഫ്രൂട്സും, നട്സും മധുരവുമെല്ലാം ഫില്ലിംഗ് ആയി വച്ച് പൊരിച്ചെടുക്കുന്ന പലഹാരമാണിത്. ഹോളി ആഘോഷം ഏറെ സജീവമായി കൊണ്ടാടുന്ന ആളുകള്‍ക്ക് ഗുജിയയും ഒരു വികാരം തന്നെയാണ്.
എന്നാലിപ്പോഴിതാ ഗുജിയയോടുള്ള പ്രിയം മൂലം രണ്ട് പൈലറ്റുമാര്‍ക്ക് നേരിടേണ്ടി വന്നിരിക്കുന്ന പ്രതിസന്ധിയാണ് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും ഇടം നേടുന്നത്. വടക്കേ ഇന്ത്യക്കാരായ , 'സ്പൈസ്‍ജെറ്റ്' എയര്‍ലൈൻസില്‍ ജോലി ചെയ്യുന്ന രണ്ട് പൈലറ്റുമാരാണ് കോക്‍പിറ്റില്‍ വച്ച് ഗുജിയ കഴിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുന്നത്.
ഹോളി ദിനത്തില്‍ തന്നെയാണ് സംഭവം. വിമാനം പറത്തുന്നതിനിടെ കോക്‍പിറ്റിന് അകത്ത് വച്ചാണത്രേ ഇവര്‍ പലഹാരവും കാപ്പിയും കഴിച്ചത്. ഇതിന്‍റെ ഫോട്ടോ എങ്ങനെയോ പുറത്തായതോടെയാണ് നടപടിയുണ്ടായിരിക്കുന്നത്. ഇരുവരെയും ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണിപ്പോള്‍. സംഭവത്തില്‍ അന്വേഷണം നടന്ന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തിയതിന് ശേഷം മാത്രമേ മറ്റ് കാര്യങ്ങള്‍ തീരുമാനിക്കൂ എന്നാണ് എയര്‍ലൈൻസ് അറിയിക്കുന്നത്.
കോക്‍പിറ്റിന് അകത്തുവച്ച് ഭക്ഷണം കഴിക്കരുതെന്നത് നിയമമാണ്. തങ്ങള്‍ ഇക്കാര്യത്തില്‍ 'സ്ട്രിക്സ്' ആണെന്നാണ് 'സ്പൈസ്‍ജെറ്റ്' അറിയിക്കുന്നത്.
കോക്‍പിറ്റിനകത്ത് വച്ച് പൈലറ്റുമാര്‍ ഗുജിയയും കാപ്പിയും കഴിക്കുന്നതിന്‍റെ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയാണ്. പലരും ഇത് അനുവദിച്ചുകൊടുക്കരുതെന്ന വാദമുയര്‍ത്തുമ്പോള്‍ ചിലരെങ്കിലും ഈ ചിത്രം പഴയതോ, വ്യാജമോ ആയിരിക്കാം, അതിനാല്‍ അന്വേഷണം കഴിയും വരെ പൈലറ്റുമാരെ കുറ്റക്കാരായി കാണേണ്ടതില്ല എന്നും പറയുന്നു.
🤔... I thought pilots can eat in the cockpit.
'SpiceJet pilots grounded for coffee and ‘gujiya’ in cockpit' https://t.co/gmDgYPxfeE