ചെളിക്കുഴിയില്‍ വീണ ആനയെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തി; കയ്യടിച്ച് സോഷ്യൽ മീഡിയ

By Web Team  |  First Published May 18, 2021, 1:13 PM IST

വീഡിയോ വൈറലായതോടെ പ്രശംസയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. കഴിഞ്ഞ ഏതാനും ദിവസമായിപെയ്ത മഴയെത്തുടർന്ന് ഇവിടെ ചെളി കെട്ടിനിന്നിരുന്നു. വെള്ളം കുടിക്കാനെത്തിയ ആന കാൽ വഴുതി ചെളിയിൽ വീഴുകയായിരുന്നു.


ചെളിക്കുഴിയില്‍ വീണ ആനയെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ. കര്‍ണാടകയിലെ ബന്ദിപ്പൂർ വനത്തിലാണ് സംഭവം നടന്നത്. ആന ചെളിയിൽ വീണതിനെ തുടർന്ന് മൊളിയൂർ റേഞ്ചിലെ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

ഇതിന്റെ വീഡിയോ വൈറലായതോടെ പ്രശംസയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. കഴിഞ്ഞ ഏതാനും ദിവസമായി പെയ്ത മഴയെത്തുടർന്ന് ഇവിടെ ചെളി കെട്ടിനിന്നിരുന്നു. വെള്ളം കുടിക്കാനെത്തിയ ആന കാൽ വഴുതി ചെളിയിൽ വീഴുകയായിരുന്നു. ചെളിയിൽ വീണ ആനയ്ക്ക് കാലുകൾ ചലിപ്പിക്കാൻ സാധിച്ചിരുന്നെങ്കിലും എഴുന്നേൽക്കാൻ കഴിഞ്ഞിരുന്നില്ല. 

Latest Videos

undefined

പട്രോളിങ് നടത്തുകയായിരുന്ന വനപാലകരാണ് ആനയെ കണ്ടത്. തുടർന്ന് ഇവർ മണ്ണുമാന്തി യന്ത്രമെത്തിച്ച് ആനയെ ചെളിയിൽനിന്ന് കരയ്ക്ക് കയറ്റുകയായിരുന്നു. ചെളിയിൽ നിന്ന് എഴുന്നേറ്റ ആന നടന്നു പോകുന്നതും വീഡിയോയിൽ കാണാം.

 

One female elephant, stuck in the fresh mud puddle in Moleyur range of Bandipur Tiger Reserve, rescued successfully. pic.twitter.com/U4ZTvFzd1D

— Bandipur Tiger Reserve (@Bandipur_TR)

 

 

 

ബന്ദിപ്പൂർ ടൈഗർ റിസർവ് ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. തുടർന്ന് ജെസിബി ഓപ്പറേറ്ററിന്റെ ശ്രദ്ധയോടെയുള്ള പ്രവർത്തനത്തേയും രക്ഷാപ്രവർത്തകരെയും പ്രശംസിച്ച് കൊണ്ട് നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തി. 

Also Read: ഇവര്‍ ശരിക്കും സുഹൃത്തുക്കളാണോ? കുട്ടിയാനയുമായി കളിക്കുന്ന യുവാവ്; വീഡിയോ വൈറല്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!