ആന ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുണ്ടോ? അമ്പരന്ന് സൈബര്‍ ലോകം; വീഡിയോ വൈറല്‍

By Web Team  |  First Published May 10, 2021, 9:54 AM IST

നാട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ആനയുടെ വീഡിയോ കേരളത്തില്‍ നിന്നുള്ളതാണ് എന്ന് വ്യക്തമാണ്. തനിക്ക് നേരെ വരുന്ന പന്തുകൾ കൃത്യമായി അടിച്ച് പറത്തുന്ന ആനയുടെ വീഡിയോ ട്വിറ്ററിലൂടെയാണ് പ്രചരിക്കുന്നത്. 


ക്രിക്കറ്റ് കളിക്കുന്ന ഒരു ആനയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പാപ്പാന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ക്രിക്കറ്റ് കളിയില്‍ തുമ്പിക്കൈയ്യില്‍ ബാറ്റേന്തി നില്‍ക്കുന്ന ആനയെ ആണ് കാണുന്നത്. 

തനിക്ക് നേരെ വരുന്ന പന്തുകൾ കൃത്യമായി അടിച്ച് പറത്തുന്ന ആനയുടെ വീഡിയോ ട്വിറ്ററിലൂടെയാണ് പ്രചരിക്കുന്നത്. നാട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ആനയുടെ വീഡിയോ കേരളത്തില്‍ നിന്നുള്ളതാണ്  എന്ന് വ്യക്തമാണ്. എന്നാല്‍ വീഡിയോ എടുത്ത കൃത്യമായ സ്ഥലമോ തീയതിയോ വ്യക്തമല്ല. 

Latest Videos

സംഭവം വൈറലായതോടെ ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ അടക്കമുള്ളവര്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 'നിങ്ങള്‍ ആന ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുണ്ടോ?' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ വൈറലാകുന്നത്. 

Have you seen an elephant playing cricket? Well he is better than many international players.
pic.twitter.com/WrJhnYTboW

— Gannuprem (@Gannuuprem)

 

 

നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.  അതേസമയം വീഡിയോയ്ക്ക് താഴെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇത്തരം വിനോദങ്ങള്‍ക്ക് മൃഗങ്ങളെ ഉപയോഗിക്കരുത് എന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
 

Surely the Elephant has an English passport !! https://t.co/scXx7CIZPr

— Michael Vaughan (@MichaelVaughan)

 

Also Read: ഒരു വാഴ ഒഴികെ മറ്റെല്ലാം ചവിട്ടിമെതിച്ച് കാട്ടാനക്കൂട്ടം; കാരണം ഇതാണ്...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!