വീഡിയോയുടെ തുടക്കത്തില്‍ തന്നെ ഒരു വലിയ മരം കടപുഴക്കി മറിച്ചിടുന്ന കാട്ടാനയെ ആണ് കാണുന്നത്. പൊതുവെ ആനകള്‍ മരം ഉഴുതിമറിച്ചിട്ട് പോകാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ആനകള്‍ മരത്തിന്‍റെ വേരുകള്‍ ഇങ്ങനെ കടപുഴക്കി മറിച്ചിട്ട ശേഷം കഴിക്കുകയും ചെയ്യാറുണ്ട്.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നാം കാണുന്നത്. ഇവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ എല്ലാം ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരേറെയാണ്. ഇവയോടുള്ള കൗതുകം തന്നെയാണ് പലപ്പോഴും ഇത്തരം ദൃശ്യങ്ങളില്‍ കൂടുതല്‍ പേരെ പിടിച്ചിരുത്തുന്നത്.
സമാനമായൊരു വീഡിയോ കൂടി ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ ശ്രദ്ധേയമാവുകയാണ്. ഒരു കാട്ടാനയാണ് വീഡിയോയുടെ പ്രധാന ആകര്‍ഷണം. ഇത് എവിടെ നിന്ന്, എപ്പോള്‍ പകര്‍ത്തിയ വീഡിയോ ആണെന്നതൊന്നും വ്യക്തമല്ല. എന്തായാലും കാടിനകത്തുകൂടിയുള്ള സഞ്ചാരത്തിനിടെ അവിചിരാതമായി മുന്നിലുണ്ടായ സംഭവത്തെ ആരോ ക്യാമറയില്‍ പകര്‍ത്തിതയാണെന്ന് വ്യക്തം.
വീഡിയോയുടെ തുടക്കത്തില്‍ തന്നെ ഒരു വലിയ മരം കടപുഴക്കി മറിച്ചിടുന്ന കാട്ടാനയെ ആണ് കാണുന്നത്. പൊതുവെ ആനകള്‍ മരം ഉഴുതിമറിച്ചിട്ട് പോകാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ആനകള്‍ മരത്തിന്‍റെ വേരുകള്‍ ഇങ്ങനെ കടപുഴക്കി മറിച്ചിട്ട ശേഷം കഴിക്കുകയും ചെയ്യാറുണ്ട്.
എന്നാലിവിടെ ഈ കാട്ടാന മരം മറിച്ചിടുന്നത് ഇതിനൊന്നുമല്ല. ഏതാനും സമയത്തിന് ശേഷം മാത്രമാണിത് വ്യക്തമാകുന്നത്. വാഹനങ്ങള്‍ പോകുന്ന കാട്ടുവഴിയിലേക്കാണ് ആന മരം കുറുകെ പുഴക്കിയിടുന്നത്. ശേഷം വഴിയിലേക്ക് ഇറങ്ങുകയാണ്. എന്നിട്ട് വീണുകിടക്കുന്ന മരത്തില്‍ ചാരി പിൻഭാഗം കാര്യമായി ചൊറിയുകയാണ്. ഇതിന് വേണ്ടിയാണ് ആന മരം പുഴക്കിയിട്ടത്.
എന്തായാലും വഴിയാത്രക്കാര്‍ക്കൊന്നും പിന്നീട് അപകടമൊന്നുമുണ്ടായില്ലെന്നാണ് സൂചന. ഈ വീഡിയോ വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഒന്ന് ചൊറിയാൻ വേണ്ടി എന്തിനാണ് ആന ഇത്രയും വലിയ മരം നശിപ്പിച്ചതെന്ന് ചോദിക്കുന്നവരും അതേസമയം മനുഷ്യര്‍ നശിപ്പിക്കുന്നതിന്‍റെ പകുതി ജൈവസമ്പത്ത് പോലും കാട്ടില്‍ മൃഗങ്ങള്‍ നശിപ്പിക്കുന്നില്ലെന്ന് വാദിക്കുന്നവരും വീഡിയോ കണ്ടവരുടെ കൂട്ടത്തില്‍ പെടുന്നു. കാണാനുള്ള കൗതുകമൊന്ന് കൊണ്ടുമാത്രം വീഡിയോ കണ്ടവരാണ് ഏറെയും എന്ന് പറയാം.
വൈറലായ വീഡിയോ കണ്ടുനോക്കൂ.
Also Read:- 'അയ്യോടാ.. സിംഹത്തിനൊക്കെ ഇത്ര ക്യൂട്ട് ആകാൻ കഴിയുമോ?'; വീഡിയോ...