ആദ്യമൊക്കെ ആനകളുടെ ഗുസ്തി ചിരിപ്പിച്ചുവെങ്കിലും പിന്നീട് കാണികൾ ഭയന്ന് ഇറങ്ങി ഓടാൻ തുടങ്ങുകയായിരുന്നു. ഗുസ്തി മത്സരത്തിന്റെ പ്രതീതി ഉണ്ടാക്കിയ സംഭവത്തിൽ ഒരാനയെ മറ്റൊരാന തള്ളി ഇടുന്നതും പിന്നീട് വീണ്ടും മറിച്ചിടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
സർക്കസിനിടെ രണ്ട് ആനകളുടെ അടിപിടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു.
റഷ്യയിലെ കസാനിൽ സർക്കസ് പ്രകടനത്തിനിടെയാണ് സംഭവം. സംഭവത്തിൽ കാണികളുടെ സുരക്ഷയെ ചൊല്ലി സർക്കസ് കമ്പനിയെ വിമർശിച്ച് ചിലർ രംഗത്തെത്തുകയും ചെയ്തു.
ആദ്യമൊക്കെ ആനകളുടെ ഗുസ്തി ചിരിപ്പിച്ചുവെങ്കിലും പിന്നീട് കാണികൾ ഭയന്ന് ഇറങ്ങി ഓടാൻ തുടങ്ങുകയായിരുന്നു. ഗുസ്തി മത്സരത്തിന്റെ പ്രതീതി ഉണ്ടാക്കിയ സംഭവത്തിൽ ഒരാനയെ മറ്റൊരാന തള്ളി ഇടുന്നതും പിന്നീട് വീണ്ടും മറിച്ചിടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
ആനകളുടെ അടിപടി രൂക്ഷിമായി കഴിഞ്ഞാൽ കാണികളുടെ ജീവന് തന്നെ ആപത്തെന്ന് തോന്നിയതിനെ തുടർന്ന് രണ്ട് ആനകളയും പരിശീലകർ ഇരുവശത്തേക്ക് മാറ്റി. നിരവധി പേർ രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴേ ചെയ്തിട്ടുണ്ട്.