ഓടുന്ന മെട്രോയ്ക്കുള്ളില്‍ ഒരു സീറ്റില്‍ ഇരിക്കുകയാണ് ദമ്പതികള്‍. ക്യാമറയില്‍ നോക്കി രണ്ടാളും പോസ് ചെയ്യുന്നുണ്ട്. ഭര്‍ത്താവ് രണ്ട് തവണ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. മെട്രോയില്‍ നിന്നും ഇറങ്ങുന്നതിന് മുമ്പ് നല്ലൊരു സെല്‍ഫി എടുക്കണമെന്ന് ഭാര്യ നിര്‍ദ്ദേശം നല്‍കുന്നുമുണ്ട്.
പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്ന പല വയോധിക ദമ്പതികളുടെയും വീഡിയോകള്‍. അടുത്തിടെ തന്‍റെ ഭാര്യക്ക് വേണ്ടി പ്രേമപൂര്‍വം നൃത്തം ചെയ്ത ഒരു എഴുപതുകാരന്‍റെ വീഡിയോ നാം കണ്ടതാണ്. ലുങ്കിയും ബനിയനും ധരിച്ച് സ്റ്റൈലൻ ചുവടുകളുമായി ഭാര്യയെ രസിപ്പിക്കാൻ ശ്രമിക്കുന്ന ഭര്‍ത്താവിനെ കണ്ട് ചിരിക്കുകയും സ്നേഹപൂര്‍വം ശാസിക്കുകയും ചെയ്യുന്ന ഭാര്യയെയും വീഡിയോയില്‍ നാം കണ്ടതാണ്. അതുപോലെ തന്നെ ട്രെയിന്‍ യാത്രയ്ക്കിടെ ഭാര്യയെ നൃത്തം ചെയ്യാന്‍ ക്ഷണിക്കുന്ന ഒരു വയോധികനെയും അത് നിരസിച്ച ഭാര്യയുടെയും രസകരമായ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ മെട്രോയ്ക്കുള്ളില്‍ സെല്‍ഫി എടുക്കാന്‍ കഷ്ടപ്പെടുന്ന ഒരു ദമ്പതികളുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതേ മെട്രോയില്‍ യാത്ര ചെയ്ത ഒരാളാണ് വീഡിയോ പകര്‍ത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.
ഓടുന്ന മെട്രോയ്ക്കുള്ളില്‍ ഒരു സീറ്റില്‍ ഇരിക്കുകയാണ് ദമ്പതികള്‍. ഫോണിലെ ക്യാമറയില്‍ നോക്കി രണ്ടാളും പോസ് ചെയ്യുന്നുണ്ട്. എന്നാല്‍ ഭര്‍ത്താവ് രണ്ട് തവണ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. മെട്രോയില്‍ നിന്നും ഇറങ്ങുന്നതിന് മുമ്പ് നല്ലൊരു സെല്‍ഫി എടുക്കണമെന്ന് ഭാര്യ നിര്‍ദ്ദേശം നല്‍കുന്നുമുണ്ട്. ഭര്‍ത്താവ് അതിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഒടുവില്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ എഴുന്നേറ്റ് നിന്നുകൊണ്ട് നല്ലൊരു സെല്‍ഫി പകര്‍ത്തുകയായിരുന്നു ദമ്പതികള്‍.
കൊല്‍ക്കട്ടയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. നിമിഷ നേരം കൊണ്ടാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നാല് മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകള്‍ പങ്കുവയ്ക്കുകയും ചെയ്തു. ക്യൂട്ട് വീഡിയോ എന്നാണ് ആളുകളുടെ അഭിപ്രായം. ഇവരുടെ സ്നേഹം എന്നും നിലനില്‍ക്കട്ടെ എന്നും ഇവരെ ദൈവം അനുഗ്രഹിക്കട്ടെ എന്നും ചിലര്‍ കമന്‍റ് ചെയ്തു.
Also Read: ഇങ്ങനെയും സര്‍പ്രൈസ് ചെയ്യാം; അച്ഛന്‍റെ സമ്മാനം കണ്ട മകളുടെ സന്തോഷം; വൈറലായി വീഡിയോ