തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഹെയർ പാക്കുകള്‍...

By Web Team  |  First Published Jul 25, 2023, 10:49 AM IST

പോഷകങ്ങളുടെ കലവറയാണ് മുട്ട. മുട്ടയിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, ബയോട്ടിൻ, ഫോളേറ്റ്, ആരോഗ്യകരമായ കൊഴുപ്പുകൾ, കാൽസ്യം, സെലിനിയം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. 


തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. എന്നാല്‍ കഴിക്കാന്‍ മാത്രമല്ല മുട്ട തലമുടി സംരക്ഷണത്തിനും  സഹായിക്കുമെന്ന് പലര്‍ക്കും അറിയില്ല. 

പോഷകങ്ങളുടെ കലവറയാണ് മുട്ട. മുട്ടയിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, ബയോട്ടിൻ, ഫോളേറ്റ്, ആരോഗ്യകരമായ കൊഴുപ്പുകൾ, കാൽസ്യം, സെലിനിയം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. മുടിയുടെ ഘടനയെ സ്വാധീനിക്കാനും മുടി കൊഴിച്ചിൽ തടയാനുമെല്ലാം മുട്ടയിലെ പോഷകങ്ങൾ സഹായിക്കും. ഇതിനായി മുട്ട ഉപയോഗിച്ച് വീട്ടിൽ എളുപ്പം തയാറാക്കാവുന്ന ഹെയർ പാക്കുകളെ പരിചയപ്പെടാം... 

Latest Videos

undefined

ഒന്ന്... 

ഒരു പാത്രത്തില്‍ ഒരു മുട്ടയും മൂന്ന് ടീസ്പൂണ്‍ ഒലീവ് ഓയിലും എടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ തല കഴുകണം. തലമുടി കൊഴിച്ചില്‍ തടയാനും മുടിക്ക് തിളക്കവും കരുത്തും ലഭിക്കാനും ഇത് സഹായിക്കും. 

രണ്ട്...

തൈരും മുട്ടയുടെ മഞ്ഞക്കരുവും ചേര്‍ത്ത് മിശ്രിതമാക്കി തലയോട്ടിയിലും മുടിയിലും പുരട്ടുന്നതും മുടിയിഴകളെ ഉറപ്പുള്ളതാക്കാന്‍ സഹായിക്കും. 

മൂന്ന്... 

രണ്ടോ മൂന്നോ ടേബിൾ സ്പൂൺ മുട്ട വെള്ള, അഞ്ച് ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ, ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ എന്നിവ യോജിപ്പിച്ച് മിശ്രിതം തയ്യാറാക്കുക. ശേഷം ഈ മിശ്രിതം മുടിയിൽ മുഴുവനായി പുരട്ടി അര മണിക്കൂറിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

നാല്...

ഒരു മുട്ടയുടെ വെള്ള, രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ, അഞ്ച് ടേബിൾസ്പൂൺ ബദാം പാൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയിൽ തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

Also Read: പച്ചക്കായ കഴിക്കുന്നത് ശരീരത്തിന് നല്ലതാണോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!