ബസ് യാത്രക്കാരില്‍ തന്നെ ഒരാളാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഡ്രൈവര്‍ എല്ലാവരെയും വണ്ടിയില്‍ തന്നെ ഇരുത്തിയ ശേഷം അടുത്തൊരു കടയില്‍ പോയി ചിക്കൻ വാങ്ങി വരികയാണ്. ഇതിന് ശേഷം വീണ്ടും വണ്ടിയെടുത്ത് പോകുന്നു.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മിക്കതും ജനശ്രദ്ധ ലഭിക്കുന്നതിന് വേണ്ടി ബോധപൂര്‍വം തന്നെ തയ്യാറാക്കുന്നവയായിരിക്കാം. എന്നാല്‍ മറ്റ് ചിലതാകട്ടെ, ആകസ്മികമായി കണ്‍മുന്നില്‍ നടക്കുന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചയായിരിക്കും.
അപകടങ്ങള്‍ മുതല്‍ രസകരമായ സംഭവങ്ങള്‍ വരെ ഇത്തരത്തിലുള്ള വീഡിയോകളുടെ ഉള്ളടക്കമായി വരാറുണ്ട്. ഇവയ്ക്കാണെങ്കില്‍ ചുരുങ്ങിയ സമയത്തിനകം ലക്ഷക്കണക്കിന് കാഴ്ചക്കാരെയും ലഭിക്കാറുണ്ട്.
സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. വെസ്റ്റ് ലണ്ടനില്‍ നിന്നാണ് ഈ വീഡിയോ വന്നിരിക്കുന്നത്. തിരക്കുള്ള തെരുവില്‍ ബസ് യാത്രക്കാരെ മുഴുവൻ അകത്തിരുത്തി ഡ്രൈവര്‍ പുറത്തിറങ്ങി അടുത്തുള്ളൊരു കടയില്‍ കയറുന്നതാണ് വീഡിയോയിലുള്ളത്.
ബസ് യാത്രക്കാരില്‍ തന്നെ ഒരാളാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഡ്രൈവര്‍ എല്ലാവരെയും വണ്ടിയില്‍ തന്നെ ഇരുത്തിയ ശേഷം അടുത്തൊരു കടയില്‍ പോയി ചിക്കൻ വാങ്ങി വരികയാണ്. ഇതിന് ശേഷം വീണ്ടും വണ്ടിയെടുത്ത് പോകുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദില്ലിയില്‍ നിന്ന് ഇതുപോലൊരു വീഡിയോ പുറത്തുവന്നിരുന്നു. അത് പക്ഷേ തിരക്കുള്ള റോഡില്‍ ട്രാഫിക് ജാം തീര്‍ത്തുകൊണ്ടാണ് ബസ് ഡ്രൈവര്‍ ബസ് നിര്‍ത്തുന്നത്. ശേഷം ഒരു ചായക്കടയില്‍ പോയി ചായ വാങ്ങിക്കുകയാണ് ഇദ്ദേഹം. നിര്‍ത്തിയിട്ട ബസിന് പിറകിലാകട്ടെ, വാഹനങ്ങളുടെ നീണ്ട വരിയും കാണാം. ചിലരെങ്കിലും ഇതിന് ഡ്രൈവറെ വഴക്ക് പറയുന്നുമുണ്ട്.
ഈ വീഡിയോ വൈറലായപ്പോള്‍ വലിയ വിമര്‍ശനങ്ങളാണ് ദില്ലിയിലെ ബസ് ഡ്രൈവര്‍ നേരിട്ടത്. എന്നാല്‍ യുകെയില്‍ നിന്നുള്ള വീഡിയോയ്ക്ക് താഴെയാകട്ടെ, മിക്കവരും ഡ്രൈവറെ പിന്തുണച്ചുകൊണ്ടാണ് കമന്‍റുകള്‍ പങ്കുവച്ചിരിക്കുന്നത്. അദ്ദേഹം കാര്യമായ ട്രാഫിക് പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും ഭക്ഷണം വാങ്ങിക്കുകയെന്നത് മറ്റെല്ലാവരെയും പോലെ തന്നെ ഇവരുടെയും ആവശ്യമല്ലേയെന്നുമാണ് അധികപേരും ചോദിക്കുന്നത്.
എന്തായാലും വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
വീഡിയോ കാണാം...
Also Read:- നടുറോഡില്‍ ബസ് നിര്‍ത്തി ഡ്രൈവറിങ്ങി; കാരണം കണ്ടാല്‍ ആര്‍ക്കായാലും ഇത്തിരി 'പ്രശ്ന'മാകും