പലരും യുവതിയെ പ്രശംസിച്ച് കൊണ്ട് വീഡിയോയ്ക്ക് താഴേ കമന്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 'വൈദ്യുതി ഇല്ലേ? എങ്കിൽ വിഷമിക്കണ്ട' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഒന്നര ലക്ഷത്തിലധികം പേർ വീഡിയോയ്ക്ക് ലെെക്ക് ചെയ്തു.
മഴക്കാലത്ത് വീടുകളിൽ ഇടയ്ക്കിടെ കറന്റ് പോകുന്നത് സാധാരണമാണ്. ചില സമയങ്ങളിൽ കറന്റ് പോയാൻ പിന്നെ മണിക്കൂറുകൾ കഴിഞ്ഞാകും വരിക. അത്യാവശ്യമായി നമ്മൾ പുറത്ത് പോകുമ്പോൾ വസ്ത്രങ്ങൾ തേയ്ക്കാറുണ്ട്. ചിലപ്പോൾ തേയ്ക്കാൻ ഇസ്തിരിപ്പെട്ടി ഓണാക്കുമ്പോഴാകും കറന്റ് പോവുക. അങ്ങനെയൊരു അവസ്ഥ വന്നാൽ ഇസ്തിരിപ്പെട്ടി ഇല്ലാതെ എങ്ങനെ ഡ്രസ് തേയ്ക്കാമെന്നതിനെ കുറിച്ച് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുകയാണ്.
കറൻറില്ലെങ്കിലും ഡ്രസുകൾ തേയ്ക്കാൻ എളുപ്പത്തിലൊരു വഴിയുണ്ട്. ഈ വീഡിയോയിൽ കറൻറുപോയ സമയത്ത്, ഡ്രസ് തേക്കാനായി യുവതി ഇസ്തിരിപ്പെട്ടിയുമായി അടുക്കളയിലേക്ക് പോകുന്നു. ഉടൻ തന്ന ഗ്യാസ് സ്റ്റൗ ഓണാക്കി. അതിന് മുകളിൽ ഇസ്തിരിപ്പെട്ടി വയ്ക്കുന്നതും വീഡിയോയിൽ കാണാം. കുറച്ച് കഴിഞ്ഞ് പെട്ടി ചൂടായ ശേഷം യുവതി ഡ്രസ് തേയ്ക്കുകയാണ് ചെയ്യുന്നത്.
undefined