വെള്ളക്കെട്ടിലൂടെ നടന്ന് കസ്റ്റമര്‍ക്ക് ഭക്ഷണമെത്തിച്ച ഡെലിവറി ബോയ്ക്ക് അഭിനന്ദനമറിയിച്ച് കമ്പനി

By Web Team  |  First Published May 15, 2021, 4:45 PM IST

പ്രശ്‌നബാധിത മേഖലകളിലേക്ക് സര്‍വീസ് നടത്താതിരിക്കാന്‍ അവസരമുണ്ടെന്നിരിക്കെ, പലപ്പോഴും കസ്റ്റമര്‍മാരുടെ അഭ്യര്‍ത്ഥന മാനിച്ച് വെല്ലുവിളി ഏറ്റെടുത്ത് കൊണ്ട് ഭക്ഷണമെത്തിക്കുന്ന വിതരണക്കാര്‍ക്കാണ് (ഡെലിവറി പേഴ്‌സണ്‍) ഈ ഘട്ടത്തില്‍ വലിയ കയ്യടി കൊടുക്കേണ്ടത്. അത്തരത്തില്‍ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് കസ്റ്റമര്‍ക്ക് ഭക്ഷണമെത്തിച്ച ഡെലിവറി ബോയിയെ പരസ്യമായി അഭിനന്ദിക്കുകയാണ് പിസ നിര്‍മ്മാതാക്കളായ ഡോമിനോസ്
 


കൊവിഡ് കാലത്തെ നിയന്ത്രണങ്ങളില്‍ നഗരങ്ങളില്‍ ഒറ്റപ്പെട്ട് താമസിക്കുന്നവര്‍ ഏറെയും ദുരിതത്തിലായത് ഭക്ഷണകാര്യങ്ങളിലായിരുന്നു. പുറത്തുപോകാന്‍ സാധിക്കാതെ വീട്ടിനുള്ളില്‍ തന്നെ തുടരേണ്ട നിര്‍ബന്ധിതാവസ്ഥയില്‍ പലപ്പോഴും വിശപ്പിന് ആശ്വാസമായത് മുടങ്ങാതെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളാണ്. 

ഇപ്പോഴിതാ കനത്ത മഴയെ തുടര്‍ന്ന് ഗ്രാമങ്ങള്‍ക്കൊപ്പം തന്നെ രാജ്യത്തെ പല നഗരങ്ങളും രൂക്ഷമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുകയാണ്. അപ്പോഴും ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികള്‍ സദാസമയവും സജീവമാണ്. പ്രശ്‌നബാധിത മേഖലകളിലേക്ക് സര്‍വീസ് നടത്താതിരിക്കാന്‍ അവസരമുണ്ടെന്നിരിക്കെ, പലപ്പോഴും കസ്റ്റമര്‍മാരുടെ അഭ്യര്‍ത്ഥന മാനിച്ച് വെല്ലുവിളി ഏറ്റെടുത്ത് കൊണ്ട് ഭക്ഷണമെത്തിക്കുന്ന വിതരണക്കാര്‍ക്കാണ് (ഡെലിവറി പേഴ്‌സണ്‍) ഈ ഘട്ടത്തില്‍ വലിയ കയ്യടി കൊടുക്കേണ്ടത്. 

Latest Videos

undefined

അത്തരത്തില്‍ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് കസ്റ്റമര്‍ക്ക് ഭക്ഷണമെത്തിച്ച ഡെലിവറി ബോയിയെ പരസ്യമായി അഭിനന്ദിക്കുകയാണ് പിസ നിര്‍മ്മാതാക്കളായ ഡോമിനോസ്. കൊല്‍ക്കത്ത നഗരത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ മുട്ടിനൊപ്പം മുങ്ങുന്ന സാഹചര്യത്തിലും കസ്റ്റമര്‍ക്ക് ഭക്ഷണമെത്തിച്ച ഷോവോണ്‍ ഘോഷ് എന്ന യുവാവിനെയാണ് ട്വീറ്റിലൂടെ ഡോമിനോസ് അഭിനന്ദിച്ചിരിക്കുന്നത്. 

 

A Soldier is never off duty! Ours come in blue and deliver hot, fresh & safe meals powering through the rains of Kolkata! We salute the service of our Mr Shovon Ghosh who ensured that our stranded customer received their food even in such adverse conditions! pic.twitter.com/0xc6yTvn0S

— dominos_india (@dominos_india)

 

Also Read:- ആമസോണ്‍ ഡെലിവെറി ബോയ് കുതിരപ്പുറത്ത്; വൈറലായി വീഡിയോ...

നിരവധി പേരാണ് ഡോമിനോസിന്റെ ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് അഭിനന്ദനം മാത്രം നല്‍കിയാല്‍ പോര, തക്ക പ്രതിഫലവും നല്‍കണമെന്നാണ് മിക്കവരും കമ്പനിയോട് ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ അപകടകരമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യാന്‍ തൊഴിലാളികളെ കമ്പികള്‍ നിര്‍ബന്ധിക്കുന്നുണ്ട് എങ്കില്‍ അക്കാര്യം പരിശോധിക്കപ്പെടണമെന്ന് വാദിക്കുന്നവരും ഉണ്ട്. ഏതായാലും ദുരിതകാലത്ത്പരസ്പരം താങ്ങിനിര്‍ത്തുന്നതിന്റെ മികച്ച ഉദാഹരണമെന്ന നിലയ്ക്ക് ഷോവോണ്‍ ഘോഷിന്റെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു എന്നതില്‍ തെല്ലും സംശയമില്ല.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!