തോട്ടില്‍ അകപ്പെട്ട പൂച്ചക്കുട്ടിയെ സഹായിക്കുന്ന നായ; വൈറലായി വീഡിയോ

By Web Team  |  First Published Nov 14, 2022, 1:03 PM IST

തോട്ടില്‍ അകപ്പെട്ട ഒരു പൂച്ചക്കുട്ടിയെ സഹായിക്കുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്. തോട് മുറിച്ചു കടക്കാന്‍ ബുദ്ധിമുട്ടിയ പൂച്ചക്കുട്ടിയെ സഹായിക്കാനായി ഒരു പലക എടുത്തുകൊണ്ടുവന്ന് ഇട്ടു കൊടുക്കുകയായിരുന്നു നായ ചെയ്തത്. 


വളര്‍ത്തുമൃഗങ്ങളുടെ വീഡിയോകള്‍ എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് വളര്‍ത്തു നായകളുടെയും പൂച്ചകളുടെയും വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. അത്തരത്തില്‍ ഒരു നായയുടെയും പൂച്ചയുടെയും സൗഹൃദം സൂചിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

തോട്ടില്‍ അകപ്പെട്ട ഒരു പൂച്ചക്കുട്ടിയെ സഹായിക്കുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്. തോട് മുറിച്ചു കടക്കാന്‍ ബുദ്ധിമുട്ടിയ പൂച്ചക്കുട്ടിയെ സഹായിക്കാനായി ഒരു പലക എടുത്തുകൊണ്ടുവന്ന് ഇട്ടു കൊടുക്കുകയായിരുന്നു നായ ചെയ്തത്. ശേഷം പലകയില്‍ കയറി തോട് മുറിച്ചുകടക്കുന്ന പൂച്ചക്കുട്ടിയെയും വീഡിയോയില്‍ കാണാം. 

Latest Videos

ട്വിറ്ററിലൂടെ ആണ് ഈ വീഡിയോ പ്രചരിച്ചത്. വീഡിയോ ഇതുവരെ 1.7 മില്ല്യണ്‍ ആളുകളാണ് കണ്ടത്. പലരും നായയെ പ്രശംസിച്ചുകൊണ്ടാണ് കമന്‍റ് ചെയ്തത്. എന്നാല്‍ ചിലര്‍ ഇത് പ്ലാന്‍ ചെയ്ത് തയ്യാറാക്കിയ വീഡിയോ ആണെന്ന് വിമര്‍ശിക്കുകയും ചെയ്തു. 

Dogs.. 😊 pic.twitter.com/7xE53tm4ox

— Buitengebieden (@buitengebieden)

 

 

 

അതേസമയം,  പഞ്ചാബി ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന ഒരു വളര്‍ത്തുനായയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിച്ചത്. ദലേർ മെഹന്ദിയുടെ ബോലോ താരാരാ എന്ന ഗാനത്തിനൊപ്പം ആണ് നായ്ക്കുട്ടിയുടെ ഡാൻസ്.  സിംബാബസിങ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാട്ടിന്റെ അതേ താളത്തിനൊപ്പം ഡാൻസ് ചെയ്യുന്ന നായ്ക്കുട്ടിയെ ആണ് വീഡിയോയില്‍ കാണുന്നത്. വീട്ടിലെ മറ്റ് അംഗങ്ങളും നായ്ക്കുട്ടിക്കൊപ്പം നൃത്തം ചെയ്യുന്നുണ്ട്. ഇതിനോടകം തന്നെ 25 മില്യണിൽ അധികം ആളുകളാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്.  2 മില്യണിൽ അധികം ലൈക്കുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. നിരവധി പേര്‍ കമന്‍റുകളുമായി വീഡിയോയ്ക്ക് താഴെ രംഗത്തെത്തുകയും ചെയ്തു. മനോഹരമായ കാഴ്ച എന്നും അതിശയിപ്പിക്കുന്ന ദൃശ്യം എന്നും മിടുക്കന്‍ നായ എന്നും തുടങ്ങിയ കമന്‍റുകളാണ് ആളുകള്‍ പങ്കുവച്ചത്. 

Also Read: ഭാര്യയെ വധുവിന്‍റെ വേഷത്തില്‍ കണ്ട വയോധകന്‍റെ പ്രതികരണം; വൈറലായി വീഡിയോ

click me!