തന്‍റെ ഭക്ഷണം കണ്ട നായയുടെ ആവേശമാണ് വീഡിയോയില്‍ കാണുന്നത്. അടുക്കളയില്‍ ഉടമ തന്‍റെ ഭക്ഷണം പ്ലേറ്റിലേയ്ക്ക് എടുക്കുന്നത് തൊട്ടടുത്ത് നിന്ന് കാണുന്ന നായ തുള്ളിച്ചാടുകയാണ്.
വളർത്തു നായകളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മനുഷ്യരുമായി ഏറ്റവും കൂടുതൽ ഇണങ്ങുന്ന മൃഗമാണ് നായ. പലരും വീട്ടിലെ ഒരു അംഗത്തെ പോലെയാണ് നായകളെ കാണുന്നത് തന്നെ. ഇവിടെയിതാ ഒരു വളർത്തു നായയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
തന്‍റെ ഭക്ഷണം കണ്ട നായയുടെ ആവേശമാണ് വീഡിയോയില്‍ കാണുന്നത്. അടുക്കളയില്‍ ഉടമ തന്‍റെ ഭക്ഷണം പ്ലേറ്റിലേയ്ക്ക് എടുക്കുന്നത് തൊട്ടടുത്ത് നിന്ന് കാണുന്ന നായ തുള്ളിച്ചാടുകയാണ്. സന്തോഷം സഹിക്കാനാകാതെ വളരെ ഉയരത്തിലേയ്ക്ക് ചാടുകയാണ് നായ. അടുക്കളയുടെ പുറത്തുനിന്ന് ഇത് കാണുന്ന മറ്റൊരു നായയെയും വീഡിയോയില്‍ കാണാം.
ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 3.4 മില്ല്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. ഒരു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. ചിരിച്ച് മരിച്ചു എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.
So excited.. 😂 pic.twitter.com/fl9MPJuMUL
— Buitengebieden (@buitengebieden)
അതേസമയം, വാതില്‍ പൂട്ടാതെ കിടന്ന ഒരു വീട്ടില്‍ കുറുക്കന്‍ കയറിയതിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യുകെയിലാണ് സംഭവം നടന്നത്. വീട്ടുകാര്‍ വീട് പൂട്ടാതെ പോയ തക്കം നോക്കിയാണ് കുറുക്കന്‍ വീടിനുള്ളില്‍ കയറിയത്. തങ്ങളുടെ വളര്‍ത്തുനായയെ കൊണ്ട് നടക്കാനിറങ്ങിയതായിരുന്നു കുടുംബം. വീട് പൂട്ടാന്‍ മറന്നുപോവുകയായിരുന്നു ഇവര്‍. തിരിച്ചെത്തിയപ്പോഴാണ് ഇവര്‍ ഈ ഞെട്ടിക്കുന്ന ദൃശ്യം കണ്ടത്. വീടാകെ അലങ്കോലമായി കിടക്കുന്ന കാഴ്ചയാണ് കുടുംബം ആദ്യം കാണുന്നത്. എന്താണ് സംഭവിച്ചതെന്ന് നോക്കുമ്പോഴാണ് അടുക്കളയില്‍ കിടന്നുറങ്ങുന്ന കുറുക്കനെ ഇവര്‍ കാണുന്നത്. വീട്ടുകാര്‍ വന്നത് അറിഞ്ഞിട്ടും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കാതെ അവിടെ തന്നെ ഇരിക്കുകയാണ് കുറുക്കന്‍. ആദ്യമൊന്ന് ഞെട്ടിയെങ്കിലും അവര്‍ അതിനെ ഉപദ്രവിക്കാതെ തലോടുകയായിരുന്നു. ശേഷം അതിനെ പതിയെ എടുത്ത് പുറത്തേയ്ക്ക് കൊണ്ടുവിടുകയായിരുന്നു.
Also Read: പാമ്പിന്‍റെ പുറത്തിരുന്ന് സാഹസിക സഞ്ചാരം നടത്തുന്ന തവള; വൈറലായി വീഡിയോ