അച്ഛന്‍ വരുന്നേ, ടിവി ഓഫാക്കിക്കോ! കുരുന്നിന് സിഗ്നല്‍ കൊടുക്കുന്ന വളര്‍ത്തുനായ; വീഡിയോ

By Web Team  |  First Published Dec 19, 2022, 4:12 PM IST

ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. സോഫയിലിരുന്ന് ടിവി കാണുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം ടിവിക്ക് മുമ്പില്‍ നായ കിടക്കുന്നതും വീഡിയോയില്‍ കാണാം. 


വളർത്തു നായകളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.  മനുഷ്യരുമായി ഏറ്റവും കൂടുതൽ ഇണങ്ങുന്ന മൃഗമാണ് നായ. പലരും വീട്ടിലെ ഒരു അംഗത്തെ പോലെയാണ് നായകളെ കാണുന്നത് തന്നെ. ഇവിടെയിതാ അത്തരത്തില്‍ ഒരു വളർത്തു നായയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

അച്ഛന്‍ വരുമ്പോള്‍ ടിവിക്ക്  മുമ്പിലിരിക്കാതെ ഹോംവര്‍ക്ക് ചെയ്യാന്‍ കുട്ടിക്ക് സിഗ്നല്‍ നല്‍കുന്ന മിടുക്കന്‍ നായെ ആണ് വീഡിയോയില്‍ കാണുന്നത്. ജര്‍മന്‍ ഷെപ്പേര്‍ഡ് നായയാണ് കുട്ടിയെ സഹായിക്കുന്നത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.

Latest Videos

സോഫയിലിരുന്ന് ടിവി കാണുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം ടിവിക്ക് മുമ്പില്‍ നായ കിടക്കുന്നതും വീഡിയോയില്‍ കാണാം. പെട്ടെന്ന് വീട്ടിലേയ്ക്ക് കുട്ടിയുടെ അച്ഛന്‍ വരുന്ന ശബ്ദം കേട്ട നായ എഴുന്നേറ്റ് കുട്ടിയോടേ് ബുക്ക് എടുക്കാന്‍ ആംഗ്യം കാണിക്കുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടി ടിവി ഓഫ് ചെയ്ത് സോഫയിലിരുന്ന് ഹോംവര്‍ക്ക് ചെയ്യാന്‍ തുടങ്ങുന്നതും വീഡിയോയില്‍ കാണാം. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. നായയുടെ മിടുക്കിനെ പ്രശംസിച്ചുകൊണ്ടാണ് പലരും കമന്‍റ് ചെയ്തത്. 

Pawtners in crime..🐕🐾👧📺😅 pic.twitter.com/1eYFWvDeFY

— 𝕐o̴g̴ (@Yoda4ever)

 

 

 

 

 


അതേസമയം, അടുക്കളയില്‍ ഉടമ തന്‍റെ ഭക്ഷണം പ്ലേറ്റിലേയ്ക്ക് എടുക്കുന്നത് തൊട്ടടുത്ത് നിന്ന് കണ്ട് തുള്ളിച്ചാടുന്ന ഒരു നായയുടെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സന്തോഷം സഹിക്കാനാകാതെ വളരെ ഉയരത്തിലേയ്ക്ക് ചാടുകയാണ് ഈ നായ. അടുക്കളയുടെ പുറത്തുനിന്ന് ഇത് കാണുന്ന മറ്റൊരു നായയെയും വീഡിയോയില്‍ കാണാം. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിച്ചത്. 3.5 മില്ല്യണ്‍ ആളുകളാണ് വീഡിയോ ഇതു വരെ കണ്ടത്. 

Also Read: വൈകി സംസാരിക്കാന്‍ തുടങ്ങിയ കുരുന്ന് അമ്മയോട് 'ഐ ലവ് യൂ' പറഞ്ഞപ്പോള്‍; വൈറലായി വീഡിയോ

click me!