താരനും തലമുടി കൊഴിച്ചിലും തടയാനും മുടി വളരാനും അടുക്കളയിലുള്ള ഈ ഒറ്റ ചേരുവ മാത്രം മതി!

By Web Team  |  First Published May 23, 2023, 9:15 PM IST

നിരവധി ഔഷധ ​ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. തലമുടി കൊഴിച്ചിൽ തടയാനും മുടിയുടെ വളര്‍ച്ചയ്ക്കും ഇവ മികച്ചതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. 


തലമുടിയുടെ ആരോഗ്യം പല ഘടകങ്ങളെ ബന്ധപ്പെട്ടിരിക്കുന്നു. തലമുടി ആരോ​​ഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. 

നിരവധി ഔഷധ ​ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. തലമുടി കൊഴിച്ചിൽ തടയാനും മുടിയുടെ വളര്‍ച്ചയ്ക്കും ഇവ മികച്ചതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. കറുവപ്പട്ട ഭക്ഷണത്തില്‍‌ ഉള്‍പ്പെടുത്തുന്നത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും തലയോട്ടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇതിനായി കറുവപ്പട്ട എണ്ണ തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്. 

Latest Videos

undefined

കറുവപ്പട്ടയ്ക്ക് സ്വാഭാവിക ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് ദോഷകരമായ ബാക്ടീരിയകൾ, ഫംഗസ്, മറ്റ് സൂക്ഷ്മാണുക്കൾ എന്നിവയിൽ നിന്ന് തലയോട്ടിയെ സംരക്ഷിക്കാൻ സഹായിക്കുന്നു. തലയോട്ടിയിലെ അണുബാധയും താരനും തടയാനും ഇത് സഹായിക്കും. അതുവഴി മുടി കൊഴിച്ചിലും തടയാന്‍‌‌ ഇവയ്ക്ക് കഴിയും. കറുവാപ്പട്ടയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടി പൊട്ടുന്നത് തടയാൻ സഹായിക്കും. മുടിക്ക് കരുത്തു പകരാനും ഇവ സഹായിക്കുന്നു. കാൽസ്യം, സിങ്ക് എന്നിവയുൾപ്പെടെ ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും കറുവപ്പട്ടയിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ മുടികൊഴിച്ചിൽ തടയാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

അതുപോലെ താരൻ ഉണ്ടാക്കുന്ന ഫംഗസുകളെ ചെറുക്കുന്ന ആന്റി ഫംഗൽ ഗുണങ്ങളും കറുവപ്പട്ടയിലുണ്ട്. കറുവപ്പട്ടയിൽ കാണപ്പെടുന്ന അവശ്യ എണ്ണകൾ മുടിക്ക് ഈർപ്പവും പോഷണവും നൽകുകയും മുടിക്ക് തിളക്കവും ആരോഗ്യവും നൽകുകയും ചെയ്യുന്നു.

Also Read: ദിവസവും കുടിക്കാം ഇഞ്ചി ചായ; അറിയാം ഈ ഗുണങ്ങള്‍...

 

click me!