രോഗികളെ വ്യക്തിപരമായി പോലും സഹായിക്കുന്ന ഡോക്ടര്‍മാരുമുണ്ട്. അവരുടെ ചികിത്സയ്ക്ക് മാത്രമല്ല, ഭക്ഷണകാര്യങ്ങളിലും മറ്റ് വിഷയങ്ങളിലും വരെ സഹായങ്ങളെത്തിക്കുന്ന ഡോക്ടര്‍മാര്‍.
ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ നേരിടുമ്പോള്‍ നമുക്കെല്ലാം ആശ്രയമാകുന്നത് ഡോക്ടര്‍മാരാണ്. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് സഹാനുഭൂതിയോടെയുള്ള പെരുമാറ്റവും കരുതലോടെയുള്ള ഇടപെടലുകളുമെല്ലാം നാം പ്രതീക്ഷിക്കാറുണ്ട്. പലപ്പോഴും ഇതിന് വിപരീതമായ സാഹചര്യങ്ങളുണ്ടാകുമ്പോള്‍ നമുക്ക് നിരാശയും തോന്നാം.
അതേസമയം രോഗികളെ വ്യക്തിപരമായി പോലും സഹായിക്കുന്ന ഡോക്ടര്‍മാരുമുണ്ട്. അവരുടെ ചികിത്സയ്ക്ക് മാത്രമല്ല, ഭക്ഷണകാര്യങ്ങളിലും മറ്റ് വിഷയങ്ങളിലും വരെ സഹായങ്ങളെത്തിക്കുന്ന ഡോക്ടര്‍മാര്‍.
undefined
ഇപ്പോഴിതാ തന്‍റെ രോഗിക്ക് വേണ്ടി ഒരു ഡോക്ടര്‍ ചെയ്ത അഭിനന്ദനാര്‍ഹമായ ഒരു കാര്യമാണ് ട്വിറ്ററില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. സംഗതി, ഒരു അബദ്ധമാണ് ഇക്കാര്യത്തില്‍ ഡോക്ടര്‍ക്ക് സംഭവിച്ചതെങ്കിലും ഒടുവില്‍ ഇവര്‍ കയ്യടി നേടുക തന്നെ ചെയ്തിരിക്കുകയാണ്.
ആര്യാൻശ് എന്ന യുവാവാണ് തന്‍റെ ഡോക്ടര്‍ തനിക്കായി ചെയ്ത നല്ല കാര്യത്തെ കുറിച്ച് ട്വിറ്ററില്‍ പങ്കുവച്ചത്. ആരോഗ്യാവസ്ഥ അവശമായതിനെ തുടര്‍ന്ന് ആര്യാൻശ് പോയി കണ്ടതാണ് യുവ വനിതാഡോക്ടറെ. ഇവരുടെ പേര് ആര്യാൻശ് വെളിപ്പെടുത്തിയിട്ടില്ല.
എന്തായാലും പരിശോധനയ്ക്ക് ശേഷം മരുന്നിനൊപ്പം ചില ഭക്ഷണങ്ങള്‍ കൂടി കഴിക്കാൻ ഡോക്ടര്‍ ആര്യാൻശിനോട് പറഞ്ഞു. കൂട്ടത്തില്‍ ഇദ്ദേഹത്തിനായി 'സര്‍പ്രൈസ്' ആയി നല്ല കുറച്ച് ഭക്ഷണസാധനങ്ങളും ഓൺലൈനായി ഓര്‍ഡര്‍ ചെയ്തു.
പക്ഷേ ഓര്‍ഡര്‍ ചെയ്കപ്പോള്‍ ആര്യാൻശിന്‍റെ വിലാസം നല്‍കാൻ മറന്നുപോയി. സ്വാഭാവികമായും ഭക്ഷണസാധനങ്ങളെത്തിയപ്പോള്‍ ഡോക്ടറുടെ വീട്ടിലാണ് ഡെലിവെറി ബോയ് എത്തിയത്. ഇതോടെ ഡെലിവെറി ബോയിയോട് എന്താണ് വന്നത് എന്ന ഭാവമായി ഡോക്ടര്‍ക്ക്. സംഭവം വിലാസം മാറ്റിനല്‍കാൻ വിട്ടുപോയ കാര്യം പോലും ഡോക്ടര്‍ ശ്രദ്ധിച്ചിരുന്നില്ല.
സംഭവത്തെ കുറിച്ചും ആര്യാൻശും ഡോക്ടറും തമ്മിലുണ്ടായ ചാറ്റിന്‍റെ സ്ക്രീൻഷോട്ടും ആര്യാൻശ് ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. രോഗിയെ 'സര്‍പ്രൈസ്' ചെയ്യിക്കാൻ നോക്കി അവസാനം ഡോക്ടര്‍ തന്നെ 'സര്‍പ്രൈസ്' ആയ സംഭവം അതിവേഗമാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. എങ്കിലും ഡോക്ടറുടെ നല്ല മനസ് തിരിച്ചറിഞ്ഞ് അതിനെ അഭിനന്ദിക്കുന്നവര്‍ തന്നെയാണ് ഏറെയും.
ട്വീറ്റ്...
So this girl from Twitter who is a doctor. I consulted her as I had been unwell. She prescribed me medicines & to surprise me she ordered some fruits & health products.
However, she forgot to change the address & she had them all delivered to her own address and now she's asking… pic.twitter.com/LOTDnfWZia
Also Read:- പാതിരാത്രി വീടിന് തീപിടിച്ചു; ദമ്പതികളുടെ ജീവന് രക്ഷയായത് വളര്‍ത്തുനായ്ക്കള്‍