ഒരു റിലേഷൻഷിപ്പിൽ ഏറ്റവും ആവശ്യം ട്രസ്റ്റാണെന്നാണ് ദിയ പറയുന്നത്. വൈബ് ആണോ ട്രസ്റ്റാണോ ബന്ധങ്ങൾ നിലനിൽക്കാൻ ആവശ്യം എന്ന ചോദ്യത്തിനാണ് ദിയയുടെ മറുപടി.
പ്രേക്ഷകര്‍ക്ക് ഏറേ പ്രിയപ്പെട്ടതാണ് നടൻ കൃഷ്ണ കുമാറിന്‍റെ കുടുംബം. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് കൃഷ്ണകുമാറിന്‍റെ മക്കള്‍. പ്രത്യേകിച്ച് ദിയ ക്യഷ്ണ അടുത്തിടെ തന്‍റെ പ്രണയം തകര്‍ന്നതിനെ കുറിച്ച് തുറന്നു പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ദിയ കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ ചോദ്യത്തോര പരിപാടിയുടെ ഉത്തരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രണയബന്ധത്തെ കുറിച്ചും മുന്നോട്ടുള്ള ജീവിതത്തെ പറ്റിയുമെല്ലാമുള്ള ആരാധകരുടെ ചോദ്യങ്ങൾക്കാണ് ദിയ മറുപടി നല്‍കിയത്.
ഒരു റിലേഷൻഷിപ്പിൽ ഏറ്റവും ആവശ്യം ട്രസ്റ്റാണെന്നാണ് ദിയ പറയുന്നത്. വൈബ് ആണോ ട്രസ്റ്റാണോ ബന്ധങ്ങൾ നിലനിൽക്കാൻ ആവശ്യം എന്ന ചോദ്യത്തിനാണ് ദിയയുടെ മറുപടി. വൈബുണ്ടെങ്കിൽ മാത്രമേ ഞാൻ ഒരാളുമായി ലേഷനിലാകു എന്നും എനിക്ക് ഏറ്റവും ആവശ്യം ട്രസ്റ്റാണെന്നും ദിയ മറപടി പറഞ്ഞു.
ഒരു പ്രണയത്തിൽ 'റെഡ് ഫ്ലാഗ്' കണ്ടാൽ അപ്പോൾ തന്നെ ഓടി രക്ഷപ്പെടണം. ഞാൻ ചെയ്ത തെറ്റ് റെഡ് സിഗ്നല്‍ കണ്ടിട്ടും അത് പച്ചയാകുമെന്ന് കരുതി കാത്തിരുന്നതാണെന്നും ദിയ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ഏറ്റവും ഒടുവിലത്തെ പ്രണയബന്ധത്തില്‍ നിന്നും പഠിച്ച പാഠം എന്തായിരുന്നു എന്ന ചോദ്യത്തിനാണ് താരത്തിന്‍റെ മറുപടി. ഇനി ഡേറ്റിങ്ങൊന്നുമില്ലെന്നും നേരെ വിവാഹമാണെന്നും ദിയ മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
നേരത്തെ തന്‍റെ യൂട്യൂബ് ചാനലിലൂടെയും താരം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. ബ്രേക്കപ്പ് എന്നാല്‍ ലോകാവസാനമല്ല എന്നാണ് ദിയ അതിലൂടെ പറഞ്ഞത്. താന്‍ ഇപ്പോള്‍ ഹാപ്പിയാണെന്നും ദിയ പറഞ്ഞു.
Also Read: വായുവിന് കഥ പറഞ്ഞു കൊടുക്കുന്ന സോനം കപൂര്‍; വൈറലായി ചിത്രങ്ങള്‍...