ഇവിടെ തിരക്കുള്ള നഗരമധ്യത്തിലെ സൈൻ ബോര്‍ഡില്‍ വന്ന എഴുത്താണ് വീഡിയോയുടെ ആകര്‍ഷണം. സാധാരണഗതിയില്‍ അടുത്തുള്ള സ്ഥലങ്ങളെ കുറിച്ചോ ദൂരത്തെ കുറിച്ചോ അല്ലെങ്കില്‍ ദിശകളെ കുറിച്ചോ എല്ലാമാണ് സൈൻ ബോര്‍ഡുകളില്‍ കാണാറ്. എന്നാല്‍ വിചിത്രമായ ഒരു വാക്യമാണ് ഈ സൈൻബോര്‍ഡില്‍ കാണുന്നത്.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായതോ പുതുമയുള്ളതോ ആയ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും കാഴ്ചക്കാരെ ലഭിക്കുന്നതിന് വേണ്ടി ബോധപൂര്‍വം തന്നെ തയ്യാറാക്കുന്ന വ്ളോഗ് പോലുള്ള വീഡിയോകളായിരിക്കും.
എന്നാല്‍ മറ്റ് ചിലതാകട്ടെ ആകസ്മികമായി കണ്‍മുന്നില്‍ കാണുന്ന സംഭവങ്ങള്‍ ആരെങ്കിലും തങ്ങളുടെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട് പിന്നീട് വൈറലായതുമാകാം. ഇത്തരത്തിലുള്ള വീഡിയോകള്‍ക്കാണ് സത്യത്തില്‍ കാഴ്ചക്കാരെ ഏറെ ലഭിക്കാറുള്ളത്.
സമാനമായ രീതിയില്‍ മുംബൈ നഗരത്തില്‍ നിന്നെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ആണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇത് എപ്പോള്‍ - ആര് പകര്‍ത്തിയതാണെന്നത് വ്യക്തമല്ല.മുബൈയിലെ ഹാജി അലി ആണെന്നതാണ് സൂചന.
ഇവിടെ തിരക്കുള്ള നഗരമധ്യത്തിലെ സൈൻ ബോര്‍ഡില്‍ വന്ന എഴുത്താണ് വീഡിയോയുടെ ആകര്‍ഷണം. സാധാരണഗതിയില്‍ അടുത്തുള്ള സ്ഥലങ്ങളെ കുറിച്ചോ ദൂരത്തെ കുറിച്ചോ അല്ലെങ്കില്‍ ദിശകളെ കുറിച്ചോ എല്ലാമാണ് സൈൻ ബോര്‍ഡുകളില്‍ കാണാറ്. എന്നാല്‍ വിചിത്രമായ ഒരു വാക്യമാണ് ഈ സൈൻബോര്‍ഡില്‍ കാണുന്നത്.
'ദിവസവും കഞ്ചാവ് വലിക്കുക' എന്നതാണ്സൈൻ ബോര്‍ഡില്‍ തെളിയുന്ന വാക്യം. അതുവഴി കാറില്‍ യാത്ര ചെയ്യുകയായിരുന്ന ആരോ ആണ് ഇത് മൊബൈല്‍ ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയിരിക്കുന്നത്. പിന്നീടിത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതായിരിക്കണം. എന്തായാലും സംഗതി വീഡിയോ ഇപ്പോള്‍ വ്യാപകമായ രീതിയിലാണ് പങ്കുവയ്ക്കപ്പെടുന്നത്.
ഇത് യഥാര്‍ത്ഥത്തില്‍ നടന്നത് തന്നെയാണോ എന്ന സംശയം പങ്കുവയ്ക്കുന്നവരാണ് വീഡിയോ കണ്ടവരില്‍ അധികപേരും. യഥാര്‍ത്ഥമാണെങ്കില്‍ ഇതെങ്ങനെ സംഭവിച്ചുവെന്ന അത്ഭുതവും നിരവധി പേര്‍ പങ്കുവയ്ക്കുന്നു. ചിലര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയെ വീഡിയോയ്ക്ക് താഴെ ടാഗ് ചെയ്തിരിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താൻ അധികൃതര്‍ക്ക് സാധിക്കുന്നില്ലേ എന്ന വിമര്‍ശനവും രൂക്ഷം.
എന്തായാലും രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...
Haji Ali, Mumbai - diversion sign now says "smoke weed everyday" pic.twitter.com/ivdTItelUY
— Akshat Deora (@tigerAkD)
Also Read:- 'ആഹാ... മനോഹരം ഈ കാഴ്ച'; ഗായകനായ അച്ഛന്‍റെയും കുഞ്ഞിന്‍റെയും വീഡിയോ...