പൂര്‍ണ്ണ ആരോഗ്യവാന്മാരായ മറ്റ് ഡെലിവെറി ബോയികള്‍ക്കൊപ്പം തന്റെ കൈവണ്ടിയിലാണ് രാമു ഭക്ഷണമെത്തിച്ചിരുന്നത്. ഊര്‍ജ്ജസ്വലതയോടെ കൈവണ്ടിയോടിച്ച് നിരത്തിലൂടെ പോകുന്ന രാമുവിന്റെ വീഡിയോ രണ്ടാഴ്ച മുമ്പാണ് ട്വിറ്ററില്‍ വൈറലാവുകയും ചെയ്തു
ഭിന്നശേഷിക്കാരായ ചെറുപ്പക്കാര്‍ക്ക് ജോലി ചെയ്ത് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ പലപ്പോഴും നമുക്ക് കഴിയാറില്ല. എന്നാല്‍ ഈ ദുരവസ്ഥയെ വെല്ലുവിളിക്കുകയാണ് രാജസ്ഥാനിലെ ബെവാര്‍ സ്വദേശിയായ രാമു സാഹു.
ഇപ്പോള്‍ നിരവധി ചെറുപ്പക്കാര്‍ ഉപജീവനമാര്‍ഗമായി കാണുന്ന ജോലിയാണ് 'ഫുഡ് ഡെലിവെറി'. ഊബര്‍, സൊമാറ്റോ, സ്വിഗ്ഗി എന്നിവിടങ്ങളിലെല്ലാം ചെറുപ്പക്കാര്‍ക്ക് ഇഷ്ടം പോലെ അവസരങ്ങളുമുണ്ട്. സമയത്തിന് ഭക്ഷണമെത്തിക്കാന്‍ ഓടിയെത്തണം എന്നതാണ് ഈ ജോലിയുടെ ഏറ്റവും വലിയ ബാധ്യത. ഇതിനായി കൈവശം ഒരു ഇരുചക്ര വാഹനവും വേണം.
undefined
ആത്മവിശ്വാസത്തോടെ ഇതേ ജോലി ഏറ്റെടുക്കാന്‍ കാലുകള്‍ക്ക് ചലനശേഷിയില്ലാത്ത രാമു തയ്യാറായി. പൂര്‍ണ്ണ ആരോഗ്യവാന്മാരായ മറ്റ് ഡെലിവെറി ബോയികള്‍ക്കൊപ്പം തന്റെ കൈവണ്ടിയിലാണ് രാമു ഭക്ഷണമെത്തിച്ചിരുന്നത്. ഊര്‍ജ്ജസ്വലതയോടെ കൈവണ്ടിയോടിച്ച് നിരത്തിലൂടെ പോകുന്ന രാമുവിന്റെ വീഡിയോ രണ്ടാഴ്ച മുമ്പാണ് ട്വിറ്ററില്‍ വൈറലാവുകയും ചെയ്തു.
you keep rocking , you made my day , this man is the inspiration for all who thinks there's life is screwed , please make this man famous pic.twitter.com/DTLZKzCFoi
— Honey Goyal (@tfortitto)
വീഡിയോ വൈറലായി അധികം വൈകാതെ രാമുവിന് ഒരു സര്‍പ്രൈസ് സമ്മാനം എത്തിയിരിക്കുകയാണിപ്പോള്‍. കൂടുതല്‍ എളുപ്പത്തില്‍ ജോലി ചെയ്യാന്‍ ഒരു ഇലക്ട്രിക് വണ്ടി! സമ്മാനം നല്‍കിയത് മറ്റൊരുമല്ല, രാമു ജോലി ചെയ്തിരുന്ന സ്ഥാപനമായ സൊമാറ്റോ തന്നെ...
Ramu getting a hang of his new ride. 😇 pic.twitter.com/C7iaxWtDCf
— Deepinder Goyal (@deepigoyal)
ഇക്കാര്യം കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയല്‍ ട്വിറ്ററിലൂടെ സ്ഥരീകരിച്ചു. കൈവണ്ടിയില്‍ ഭക്ഷണമെത്തിക്കുന്ന രാമുവിന്റെ വീഡിയോ വൈറലായതോടെ നിരവധി പേര്‍ സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ മറ്റാര്‍ക്കും മുമ്പെ ഇത് സൊമാറ്റോ തന്നെ ഏറ്റെടുത്ത് നടത്തുകയായിരുന്നു.