എന്നാലിതാ വളരെ വ്യത്യസ്തമായ- ഒരുപക്ഷേ വിചിത്രമെന്ന് പറയാവുന്നൊരു ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് മൃഗസ്നേഹികളുടെ ഒരു സംഘടന. യുഎസിലെ ന്യൂജഴ്സിയിലാണ് 'ഹോവാര്‍ഡ് ബൗണ്ട് പെറ്റ് അഡോപ്ഷൻ സെന്‍റര്‍' ഉള്ളത്.
ഫെബ്രുവരി 14നാണ് വാലന്‍റൈൻസ് ഡേ, അഥവാ പ്രണയികളുടെ ദിനം ആഘോഷിക്കപ്പെടുന്നത്. ലോകമൊട്ടാകെ വാലന്‍റൈൻസ് ഡേ പ്രമാണിച്ച് വിവിധ രീതിയിലുള്ള ആഘോഷങ്ങള്‍ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. വാലന്‍റൈൻസ് ഡേ പ്രമാണിച്ച് കച്ചവടസ്ഥാപനങ്ങളും മറ്റും പല ഓഫറുകളും മുന്നോട്ടുവയ്ക്കാറുമുണ്ട്.
എന്നാലിതാ വളരെ വ്യത്യസ്തമായ- ഒരുപക്ഷേ വിചിത്രമെന്ന് പറയാവുന്നൊരു ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് മൃഗസ്നേഹികളുടെ ഒരു സംഘടന. യുഎസിലെ ന്യൂജഴ്സിയിലാണ് 'ഹോവാര്‍ഡ് ബൗണ്ട് പെറ്റ് അഡോപ്ഷൻ സെന്‍റര്‍' ഉള്ളത്.
undefined
പ്രണയം നിരാകരിക്കപ്പെട്ടവര്‍ക്കുള്ള ഓഫറാണ് സത്യത്തില്‍ ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. നമുക്കറിയാം, തെരുവില്‍ അലഞ്ഞുനടക്കുന്ന മൃഗങ്ങളെ വന്ധ്യംകരിക്കുന്നൊരു പ്രക്രിയ ഉണ്ട്. ഇത് സമയാസമയങ്ങളില്‍ ചെയ്തില്ലെങ്കില്‍ തെരുവില്‍ മൃഗങ്ങള്‍ പെറ്റുപെരുകും. എല്ലാ രാജ്യങ്ങളിലും ഇങ്ങനെയുള്ള വന്ധ്യംകരണ പരിപാടികള്‍ നടക്കാറുണ്ട്. ഒന്നുകില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ തന്നെ ഇത് ചെയ്യും. അല്ലെങ്കില്‍ സന്നദ്ധ സംഘടനകള്‍ മുൻകയ്യെടുത്ത് ചെയ്യും.
ഇതും നേരത്തെ പറഞ്ഞ ഓഫറും തമ്മിലെന്ത് ബന്ധമെന്ന് സംശയിക്കേണ്ട. ഇവരുടെ ഓഫര്‍ തന്നെ വന്ധ്യംകരണ പ്രക്രിയയാണ്. അതായത് നിങ്ങളുടെ മുൻ കാമുകിയുടെയോ മുൻ കാമുകന്‍റെയോ പേര് നിങ്ങള്‍ക്ക് ഈ അഡോപ്ഷൻ സെന്‍ററിലുള്ള ഒരു പൂച്ചയ്ക്ക് നിര്‍ദേശിക്കാം. ശേഷം ഈ പൂച്ചയെ സംഘടനയുടെ വന്ധ്യംകരണ പ്ലാനിലുള്‍പ്പെടുത്തി വന്ധ്യംകരിക്കും. ഇതിന് ചെറിയൊരു ഫീസും ഇവര്‍ ഈടാക്കുന്നുണ്ട്.
'ചിലതിനെയൊന്നും വളരാൻ അനുവദിക്കരുത്' എന്ന ടാഗ്ലൈനോടെയാണ് അഡോപ്ഷൻ സെന്‍റര്‍ ഈ പരിപാടി നടത്തുന്നത്. എന്നുവച്ചാല്‍ നഷ്ടമായ പ്രണയം- അതിനെ അവിടെ തന്നെ ഉപേക്ഷിക്കുക, വളരാൻ അനുവദിക്കാതിരിക്കുക എന്നതാണ് അര്‍ത്ഥമാക്കുന്നത്. പ്രണയനഷ്ടം സംഭവിച്ചവര്‍ക്ക് മുന്നോട്ട് നീങ്ങാനൊരു പ്രചോദനം ഒപ്പം ഒരു സേവനവും എന്നതാണ് സംഘടനയുടെ ലക്ഷ്യം.
സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രതികരണങ്ങളാണ് സംഘടനയുടെ ഓഫറിന് ലഭിക്കുന്നത്. ഇവര്‍ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റും കമന്‍റുകളും ഇവിടെ കാണാം:-
Also Read:- കടി വിടാതെ മൃഗശാലയിലെ കരടി; ഒടുവില്‍ പോക്കറ്റിലെ കത്തി കൊണ്ട് കൈ മുറിച്ചുമാറ്റി യുവാവ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-