തന്റെ അന്‍പതുകളിലും ഊര്‍ജ്ജസ്വലതയോടെ ഓടി നടക്കുന്ന നിത നൃത്തത്തിനും ഫിറ്റ്നസിനുമൊക്കെ ധാരാളം പ്രധാന്യം നല്‍കുന്നുണ്ട്. ദിവസവും മുടങ്ങാതെ വ്യായാമവും യോഗയുമൊക്കെ ചെയ്യാനും നിത ശ്രമിക്കാറുണ്ട്.
ഇന്ത്യയിലെ ഏറ്റവും ധനികനായ ബിസിനസ്സുകാരന്റെ ഭാര്യ എന്ന ഒറ്റ മേല്‍വിലാസത്തില്‍ ഒതുങ്ങുന്നതല്ല നിത അംബാനി എന്ന വ്യക്തി. സംരംഭക, സാമൂഹിക പ്രവർത്തനം തുടങ്ങി പല മേഖലകളിലും തന്‍റേതായ കയ്യൊപ്പ് പതിപ്പിച്ച വ്യക്തിത്വമാണ് നിത അംബാനി. തന്റെ അന്‍പതുകളിലും ഊര്‍ജ്ജസ്വലതയോടെ ഓടി നടക്കുന്ന നിത നൃത്തത്തിനും ഫിറ്റ്നസിനുമൊക്കെ ധാരാളം പ്രധാന്യം നല്‍കുന്നുണ്ട്.
ചിട്ടയായ ഡയറ്റാണ് നിതയുടെ സൗന്ദര്യ രഹസ്യത്തിന് പിന്നില്‍. പഴങ്ങളും പച്ചക്കറികളും നട്സും സീഡുകളും അടങ്ങിയതാണ് നിതയുടെ ഭക്ഷണക്രമം. രാവിലെ പതിവായി നടക്കാന്‍ പോകും. ശേഷം ബ്രേക്ക്ഫാസ്റ്റിന് നട്സും പഴങ്ങളും പച്ചക്കറികളും ഉണ്ടാകും. അതില്‍ എടുത്തുപറയേണ്ടത് ബീറ്ററൂട്ട് ജ്യൂസാണ്. ദിവസവും ഒന്നോ രണ്ടോ ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് നിത അംബാനി ഡയറ്റിന്‍റെ ഭാഗമാക്കാറുണ്ട്. കലോറി കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ ബീറ്റ്റൂട്ട് ജ്യൂസ് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഒപ്പം വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും വിളര്‍ച്ചയെ തടയാനുമൊക്കെ ഇവ സഹായിക്കും.
undefined
സംസ്കരിച്ച ഭക്ഷണങ്ങളോട് നോ പറയുന്ന നിത വെള്ളം ധാരാളം കുടിക്കാനും ഇലക്കറികളും പഴങ്ങളും ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്താനും ശ്രദ്ധിക്കാറുണ്ട്. രാത്രി പതിവായി വെജിറ്റബിള്‍ സൂപ്പും കുടിക്കും. ദിവസവും മുടങ്ങാതെ വ്യായാമവും യോഗയുമൊക്കെ ചെയ്യാനും നിത ശ്രമിക്കാറുണ്ട്. നൃത്തം ചെയ്യാനും ഏറെ ഇഷ്ടമാണ് നിതയ്ക്ക്. ഇതൊക്കെ നിത അംബാനിയുടെ ഫിറ്റ്നസിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്.
അതേസമയം, അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാർട്ടിയിൽ തിളങ്ങിയ നിതയുടെ ചിത്രങ്ങളൊക്കെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ആഘോഷത്തിന്റെ അവസാന ദിവസം നിത അംബാനി ധരിച്ച വലിയ മരതക കല്ലുകൾ പതിപ്പിച്ച ഡയമണ്ട് നെക്ലേസിന്‍റെ വില 400 മുതൽ 500 കോടി രൂപയാണ്. പച്ച നിറത്തിലുള്ള വലിയ മരതക കല്ലുകളാണ് ഇതിന്റെ പ്രത്യേകത. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ഗോള്‍ഡന്‍ നിറത്തിലുള്ള കാഞ്ചിപുരം സാരിയായിരുന്നു നിത ധരിച്ചത്.
Also read: മരതക നെക്ലേസിന് മാത്രമല്ല, നിത അംബാനി ധരിച്ച സാരിക്കുമുണ്ട് ചില പ്രത്യേകതകൾ...