ഫിറ്റ്നസിലും വളരെ ഏറെ ശ്രദ്ധിക്കുന്ന നടിയാണ് ദീപ്തി. ഇപ്പോഴിതാ ജിമ്മില്‍ വർക്കൗട്ട് ചെയ്യുന്ന ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.
2012–ൽ മിസ് കേരള കിരീടം നേടി മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് ദീപ്തി സതി. കുറഞ്ഞ കാലയളവില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത താരത്തിന് സമൂഹ മാധ്യമങ്ങള്‍ തന്നെ നിരവധി യുവ ആരാധകരുമുണ്ട്. ഡാന്‍സര്‍ കൂടിയായ ദീപ്തി നിരന്തരം തന്‍റെ ഡാന്‍സ് വീഡിയോകള്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഫിറ്റ്നസിലും വളരെ ഏറെ ശ്രദ്ധിക്കുന്ന നടിയാണ് ദീപ്തി. ഇപ്പോഴിതാ ജിമ്മില്‍ വർക്കൗട്ട് ചെയ്യുന്ന ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. 'ജിമ്മിലെ ഒരു നല്ല ദിവസം ഇങ്ങനെയായിരിക്കും, നിങ്ങൾ നല്ലതായി ഇരിക്കുമ്പോൾ സന്തോഷമായിരിക്കുന്നു, സന്തോഷമായിരിക്കുമ്പോൾ നിങ്ങൾ നല്ലതായിരിക്കുന്നു'- എന്ന ക്യാപ്ഷനോടെ ആണ് ദീപ്തി വീഡിയോ പങ്കുവച്ചത്.
നിരവധി പേരാണ് വീഡിയോ കണ്ടതും ലൈക്ക് ചെയ്തതും. അസാമാന്യ മെയ്‌വഴക്കത്തോടെ വർക്കൗട്ട് ചെയ്യുന്ന ദീപ്തിയെ പ്രശംസിച്ച് കൊണ്ട് ആരാധകര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു.
അതേസമയം, ഏഴ് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്ത 'ഗോൾഡ്' ആണ് ദീപ്തിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. തകർപ്പൻ ഡാൻസുമായി പൃഥ്വിരാജ് എത്തുന്ന 'തന്നെ തന്നെ' എന്ന ഗാനത്തില്‍ കിടിലന്‍ ഡാന്‍സുമായി ദീപ്തിയും എത്തുന്നുണ്ട്. 2015-ല്‍ നീന എന്ന മലയാള സിനിമയിലൂടെ ആണ് താരം അഭിനയരംഗത്തേയ്ക്ക് കടക്കുന്നത്.
Also Read: മിനി ഡ്രസ്സിൽ തിളങ്ങി തമന്ന; ചിത്രങ്ങള്‍ വൈറല്‍...