'പഠാൻ റിലീസ് സന്തോഷം'; പ്രതീക്ഷയുടെ മധുരവുമായി ദീപിക

By Web Team  |  First Published Jan 25, 2023, 2:43 PM IST

ഒരിടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന് വലിയൊരു അംഗീകാരം നേടിക്കൊടുക്കാൻ ശേഷിയുള്ള സിനിമയായാണ് പലരും 'പഠാനെ' വിലയിരുത്തുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെ കുറിച്ചും ഏറെ പോസിറ്റീവ് റിവ്യൂകള്‍ വരുന്നുണ്ട്.


ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാമൊടുവില്‍ ഷാരൂഖ്- ദീപിക ചിത്രമായ 'പഠാൻ' ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെല്ലാം പൊതുവെ അൻുകൂലമായ റിപ്പോര്‍ട്ടുകളാണ് ചിത്രത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ ഒറ്റപ്പെട്ട ചില പ്രതിഷേധങ്ങളും 'പഠാനെതിരെ' ഇന്ന് നടന്നിരുന്നു. അത്രമാത്രം റിലീസിന് മുമ്പായിത്തന്നെ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നൊരു ചിത്രമാണിത്. 

ഒരിടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന് വലിയൊരു അംഗീകാരം നേടിക്കൊടുക്കാൻ ശേഷിയുള്ള സിനിമയായാണ് പലരും 'പഠാനെ' വിലയിരുത്തുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെ കുറിച്ചും ഏറെ പോസിറ്റീവ് റിവ്യൂകള്‍ വരുന്നുണ്ട്.

Latest Videos

undefined

ഇതിനിടെ ചിത്രത്തിലെ നായികയായ ദീപിക പദുകോണും റിലീസിനോടനുബന്ധിച്ച് ഏറെ സന്തോഷത്തിലാണ്. വിവാദങ്ങള്‍ വിട്ടൊഴിയാതെ പിന്തുടര്‍ന്നെങ്കിലും 'പഠാൻ' വമ്പിച്ച വിജയം നേടുമെന്ന പ്രതീക്ഷ ഇന്നലെ തന്നെ ദീപിക പങ്കുവച്ചിരുന്നു. 

ഇൻസ്റ്റഗ്രാം പേജിലൂടെ മധുരം കഴിച്ച് ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങളാണ് 'പഠാൻ' റിലീസിന് മുമ്പ് ദീപിക പങ്കുവച്ചത്. ഈ ചിത്രത്തില്‍ ദീപിക പങ്കുവച്ച ഡിസേര്‍ട്ടുകള്‍ എന്തെല്ലാമാണെന്നാണ് ഭക്ഷണപ്രേമികള്‍ ശ്രദ്ധിച്ചിരിക്കുന്നത്. 

മറ്റൊന്നും പറയാതെ ആഘോഷത്തിന് കഴിച്ച മധുരങ്ങളുടെ മാത്രം ചിത്രം ദീപിക പങ്കുവച്ചത് പ്രതീക്ഷയുടെ പ്രതീകമായാണ് ആരാധകര്‍ കണക്കാക്കുന്നത്. 'ദുഡ് ലക്ക് ഫോര്‍ പഠാൻ' എന്ന് ചോക്ലറ്റ് കൊണ്ട് ഒരു പാത്രത്തില്‍ എഴുതുകയും ചെയ്തിരിക്കുന്നു. ഇതിന് പുറമെ നാല് തരം ഡിസോര്‍ട്ടുകളാണ് കൂടെ കാണുന്നത്. 

ഒന്ന് ഒരു ബിസ്കഫ് കേക്ക്, രണ്ടാമതായി ഒരു വെല്‍വെറ്റ് കേക്ക്, പിന്നെയൊരു ബ്രൗണി. ഇതിനൊപ്പം ഐസ്ക്രീമും ചോക്ലേറ്റ് സോസും. സിനിമയ്ക്ക് ആശംസയെഴുതിയ പാത്രത്തിലിരിക്കുന്നത് ചോക്ലേറ്റ് കേക്കാണ്. ഇത്രയധികം വ്യത്യസ്തമായ കേക്കുകള്‍ ഒരുമിച്ച് വച്ച് സിനിമയുടെ റിലീസിനെ എതിരേല്‍ക്കുമ്പോള്‍ ദീപിക മധുരതരമായ ഫലമാണ് പ്രതീക്ഷിക്കുന്നത് എന്നാണ് ആരാധകര്‍ വിശദീകരിക്കുന്നത്. 

 

എന്തായാലും ദീപികയുടെ പ്രതീക്ഷ പോലെ തന്നെ റിലീസിന്‍റെ ആദ്യദിവസം പോസിറ്റീവായ പ്രതികരണം തനനെയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രാജ്യത്താകമാനം 500 കേന്ദ്രങ്ങളിലാണ് റിലീസുണ്ടായിരിക്കുന്നത്. കര്‍ണാടക, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലാണ് ചിത്രത്തിനെതിരെ പ്രതിഷേധം നടക്കുന്നത്. 

Also Read:- 'പഠാൻ' എങ്ങനെയുണ്ട്, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്, ആവേശത്തിരയില്‍ ആരാധകര്‍

click me!