അമ്മയിൽ നിന്നാണ് ചർമ്മ സംരക്ഷണത്തിന്റെ ആദ്യ പാഠങ്ങൾ അറിഞ്ഞതെന്നാണ് ദീപിക പറയുന്നത്. ചര്‍മ്മത്തില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടത്തരുതെന്നും എല്ലാം സിംപിള്‍ ആയി ചെയ്യണമെന്നും കുട്ടിക്കാലം മുതല്‍ അമ്മ തന്നെ ഉപദേശിക്കാറുണ്ടായിരുന്നെന്നും ദീപിക എപ്പോഴും പറയാറുണ്ട്.
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ദീപിക പദുകോൺ. അഭിനയം കൊണ്ടുമാത്രമല്ല സ്റ്റൈൽ സ്റ്റേറ്റ്മെന്റസ് കൊണ്ടും ദീപിക ആരാധകരുടെ മനം കവരാറുണ്ട്. എപ്പോഴും മിനിമല്‍ മേക്കപ്പിലാണ് ദീപികയെ കാണാറുള്ളത്. ദീപികയുടെ ചര്‍മ്മത്തിന്‍റെ തിളക്കത്തെ കുറിച്ച് ആരാധകര്‍ക്കിടയിലും ചര്‍ച്ചയുണ്ട്. ഇപ്പോഴിതാ തന്‍റെ സ്കിൻകെയർ ടിപ്സ് പങ്കുവച്ചിരിക്കുകയാണ് ദീപിക.
ഇന്റർനാഷണൽ സ്കിൻ കെയർ ദിനത്തോടനുബന്ധിച്ചാണ് താരം തന്റെ ബ്യൂട്ടി ബ്രാൻഡായ 82e യുടെ വെബ്‌സൈറ്റിൽ ആണ് താരം തന്‍റെ സ്കിൻ കെയർ ടിപ്പ് പങ്കുവച്ചത്.ക്ലെന്‍സ്, ഹ്രൈഡ്രേറ്റ്, സംരക്ഷണം എന്നീ മൂന്നു സ്റ്റെപ്പുകളാണ് ദീപികയുടെ സ്കിൻ കെയർ മന്ത്ര. എപ്പോഴും നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ ഒരു ക്ലെൻസർ ഉപയോഗിച്ച് മുഖം കഴുകുക. രണ്ടാമതായി അനുയോജ്യമായ മോയ്സ്ചറൈസർ ഉപയോഗിച്ച് നിങ്ങളുടെ ചർമത്തെ ജലാംശമുള്ളതാക്കുക. അവസാനമായി സൺസ്ക്രീൻ ഉപയോഗിച്ച് നിങ്ങളുടെ ചർമത്തെ സംരക്ഷിക്കുക. ഓരോ 3-4 മണിക്കൂറിന് ശേഷവും സൺസ്‌ക്രീൻ വീണ്ടും പ്രയോഗിക്കേണ്ടതും പ്രധാനമാണ്.
undefined
അമ്മയിൽ നിന്നാണ് ചർമ്മ സംരക്ഷണത്തിന്റെ ആദ്യ പാഠങ്ങൾ അറിഞ്ഞതെന്നാണ് ദീപിക പറയുന്നത്. ചര്‍മ്മത്തില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടത്തരുതെന്നും എല്ലാം സിംപിള്‍ ആയി ചെയ്യണമെന്നും കുട്ടിക്കാലം മുതല്‍ അമ്മ തന്നെ ഉപദേശിക്കാറുണ്ടായിരുന്നെന്നും ദീപിക എപ്പോഴും പറയാറുണ്ട്. ചർമ്മ സംരക്ഷണത്തിന് 30 സെക്കന്റോ, 30 മിനിറ്റോ സ്പെൻഡ് ചെയ്താലും അത് നല്ല മനസ്സോടെയാവണമെന്നും ദീപിക പദുകോണ്‍ പറഞ്ഞു.
അതേസമയം എല്ലാ വർഷവും ജൂലൈ 24-നാണ് അന്താരാഷ്ട്ര സ്കിൻ കെയർ ദിനമായി ആചരിക്കുന്നത്. ഈ തീയതി തിരഞ്ഞെടുത്തതിന്റെ കാരണം 24/7 എന്ന ഫോര്‍മാറ്റ് സൂചിപ്പിക്കുന്നത് കൊണ്ടാണ്. ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും സ്കിന്‍ കെയര്‍ ചെയ്യണമെന്നാണ് ഈ ഫോര്‍മാറ്റ് സൂചിപ്പിക്കുന്നത്.
Also read: മുഖക്കുരു തടയാൻ പരീക്ഷിക്കാം ഈ ആറ് പാക്കുകള്‍...