'കല്‍ക്കി 2898 എഡി' എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിന് ദീപിക എത്തിയ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കറുപ്പ് നിറത്തിലുള്ള ബോഡികോണ്‍ ഔട്ട്ഫിറ്റില്‍ അതിസുന്ദരിയായിരുന്നു താരം.
ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് താരദമ്പതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. സെപ്റ്റംബറില്‍ കുഞ്ഞ് പിറക്കുമെന്നാണ് ദീപ്‌വീര്‍ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ദമ്പതികള്‍ സന്തോഷവാര്‍ത്ത അറിയിച്ചത്. ഇതിനു ശേഷം പല പരിപാടികളിലും നിറവയറില്‍ ദീപിക പ്രത്യക്ഷപ്പെട്ടിരുന്നു.
ഇപ്പോഴിതാ 'കല്‍ക്കി 2898 എഡി' എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിന് ദീപിക എത്തിയ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കറുപ്പ് നിറത്തിലുള്ള ബോഡികോണ്‍ ഔട്ട്ഫിറ്റില്‍ അതിസുന്ദരിയായിരുന്നു താരം. ഇതിന്റെ ചിത്രങ്ങള്‍ ദീപിക തന്നെ ഇന്‍സ്റ്റ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു. 'ഇത്രയും മതി...എനിക്ക് വിശക്കുന്നു' എന്ന രസകരമായ ക്യാപ്ഷനോടെയാണ് താരം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
ചടങ്ങില്‍ നിന്നുള്ള വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സ്‌റ്റേജില്‍ നിന്നിറങ്ങാന്‍ ദീപികയെ സഹായിക്കുന്ന പ്രഭാസിനേയും റാണ ദഗ്ഗുബാട്ടിയേയും വീഡിയോയില്‍ കാണാം. ഇതിനിടയില്‍ പ്രഭാസിന് പിന്നില്‍ വന്ന് അമിതാഭ് ബച്ചന്‍ തമാശ പങ്കിടുന്നതും എല്ലാവരും ചിരിക്കുന്നതും വീഡിയോയിലുണ്ട്.
അതേസമയം ഫാഷനിസ്റ്റുകളുടെ ശ്രദ്ധ പോയത് ദീപികയുടെ ബ്ലാക്ക് ബോഡികോണ്‍ ഔട്ട്ഫിറ്റില്‍ തന്നെയാണ്. മുൻവശത്ത് വൈഡ് സ്ട്രാപ്പോടു കൂടിയ സ്ലിം ഫിറ്റ് ഡ്രസാണ് ദീപിക ധരിച്ചത്. പ്രശസ്ത ഡിസൈനർ ഹൗസായ ലോവിൽനിന്നുള്ളതാണ് ദീപികയുടെ ഈ ഔട്ട്ഫിറ്റ്. 1,14,000 രൂപയാണ് ഈ വസ്ത്രത്തിന്റെ വില.
മാത്രമല്ല, ബ്രാൻഡ് അംബാസഡർ കൂടിയായ ദീപിക കാർട്ടിയറിൽ നിന്നുള്ള ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. അതും കൂടി ചേര്‍ത്ത് ദീപികയുടെ ടോട്ടല്‍ ലുക്കിന്‍റെ വില 1,93,98,389 രൂപയാണ്.
This interaction! Oh they are so cute 😍🥰 pic.twitter.com/8c8Ka5fFSF
— MOTHER IS MOTHERING IRL NOW ✨🥹❤️ (@deepika_era)
ഏകദേശം 600 കോടി രൂപ ബജറ്റിലൊരുക്കിയ കല്‍ക്കി 2898 എഡി ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ്. ജൂണ്‍ 27നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ദീപികയോടൊപ്പം പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദിഷ പടാനി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
Also read: കണ്ടാല്‍ സിംപിള്‍, വില ലക്ഷങ്ങൾ; റെഡ് ഡ്രസില്‍ തിളങ്ങി രാധിക, ചിത്രങ്ങള്‍ വൈറല്‍