ഇപ്പോഴിതാ റെഡ് കാര്‍പറ്റില്‍ തിളങ്ങിയ താരദമ്പതികളുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുംബൈയിലെ ഒരു അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് താരദമ്പതികള്‍.
വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ബോളിവുഡ് താരദമ്പതികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിങും. ഇരുവരുടെയും ഫാഷന്‍ പരീക്ഷണങ്ങള്‍ക്ക് ആരാധകരുമേറെയാണ്. ഇടയ്ക്കൊക്കെ രണ്ടാളും ഒരേ പോലുളള വസ്ത്രങ്ങളും ധരിക്കാറുണ്ട്. അതൊക്കെ ആരാധകര്‍ ഇരുംകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്.
ഇപ്പോഴിതാ റെഡ് കാര്‍പറ്റില്‍ തിളങ്ങിയ താരദമ്പതികളുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുംബൈയിലെ ഒരു അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് താര ദമ്പതികള്‍. റെഡ് പാന്‍റ്സ്യൂട്ടില്‍ സ്റ്റൈലിഷ് ലുക്കിലാണ് ദീപിക പദുകോണ്‍ പ്രത്യക്ഷപ്പെടുന്നത്. ഓവര്‍ സൈസിഡ് റെഡ് ബ്ലെസറിനൊപ്പം റെഡ് ടൈട്സ് ആണ് ദീപിക പെയര്‍ ചെയ്തത്. ഇതിനൊപ്പം റെഡ് ഹീല്‍സും ധരിച്ചാണ് താരം സ്റ്റൈല്‍ ചെയ്തിരിക്കുന്നത്.
എപ്പോഴത്തെയും പോലെ സ്റ്റൈലിഷ് താരം രണ്‍വീര്‍ സിങും സ്റ്റൈലില്‍ ഒട്ടും പുറകിലല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ബ്ലാക്ക് വെല്‍വെറ്റ് പാന്‍റ്സ്യൂട്ടില്‍ ആണ് രണ്‍വീര്‍ റെഡ് കാര്‍പറ്റില്‍ എത്തിയത്. ഡ്രാഗണ്‍ പ്രിന്‍റുള്ള രണ്‍വീറിന്‍റെ പാന്‍റ്സാണ് ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടുന്നത്. എന്തായാലും താരദമ്പതികളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
2018-ലാണ് ദീപിക പദുകോണും രണ്‍വീര്‍ സിങും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. അതേസമയം, ദീപിക പദുക്കോണ്‍ നായികയാകുന്ന 'ഫൈറ്റര്‍' സിനിമയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. സിദ്ധാര്‍ഥ് ആനന്ദ് ഹൃത്വിക് റോഷനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം 2024 ജനുവരി 25നാണ് റിലീസ് ചെയ്യുക. പൈലറ്റുമാരായിട്ടാണ് ചിത്രത്തില്‍ ഹൃത്വിക് റോഷനും ദീപിക പദുക്കോണും അഭിനയിക്കുക. അനില്‍ കപൂറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.വൈകോം 18 സ്റ്റുഡിയോസ്, മംമ്‍ത ആനന്ദ്, രാമണ്‍, ചിബ്ബ്, അങ്കു പാണ്ഡെ എന്നിവരാണ് 'ഫൈറ്റര്‍' നിര്‍മിക്കുന്നത്.
Also Read: ഫ്ലോറൽ സാരിയില്‍ മനോഹരിയായി ശില്‍പ ഷെട്ടി; ചിത്രങ്ങള്‍ വൈറല്‍