Deepika and Ranveer : ഫാഷൻ പരീക്ഷണങ്ങള്‍ അവസാനിക്കുന്നില്ല; ദീപികയുടെയും രണ്‍വീറിന്‍റെയും പുതിയ ലുക്ക്

By Web Team  |  First Published Aug 11, 2022, 11:44 AM IST

വിവാഹത്തിന് മുമ്പ് തന്നെ ഫാഷൻ സ്റ്റേറ്റ്മെന്‍റുകളിലൂടെ സ്വതന്ത്രമായ വ്യക്തത്വം സൃഷ്ടിച്ചിട്ടുള്ളവരാണ് ഇരുവരും. വിവാഹത്തിന് ശേഷമാകട്ടെ, കപ്പിള്‍ ഗോള്‍ എന്ന നിലയില്‍ കൂടി ഇരുവരും ഫാഷൻ പരീക്ഷണങ്ങളില്‍ കൂടുതല്‍ സജീവമായി.


ഫാഷൻ കാര്യങ്ങളില്‍ അതീവശ്രദ്ധ പുലര്‍ത്തുന്നവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും. മുൻകാലങ്ങളിലെ പോലെ തന്നെ വലിയൊരു പരിധി വരെയും ബോളിവുഡില്‍ നിന്നാണ് ഇപ്പോഴും പുതിയ ഫാഷൻ പരീക്ഷണങ്ങളെല്ലാം തുടങ്ങുന്നത്. ബോളിവുഡിലാണെങ്കില്‍ ഫാഷൻ സ്റ്റേറ്റ്മെന്‍റുകളിലൂടെ നിരന്തരം ശ്രദ്ധേയരായിട്ടുള്ള ചില താരങ്ങളുണ്ട്.

താരദമ്പതികളായ രണ്‍വീര്‍ സിംഗും ദീപിക പദുകോണും അത്തരത്തിലുള്ള രണ്ട് താരങ്ങളാണെന്ന് പറയാം. വിവാഹത്തിന് മുമ്പ് തന്നെ ഫാഷൻ സ്റ്റേറ്റ്മെന്‍റുകളിലൂടെ സ്വതന്ത്രമായ വ്യക്തത്വം സൃഷ്ടിച്ചിട്ടുള്ളവരാണ് ഇരുവരും.

Latest Videos

വിവാഹത്തിന് ശേഷമാകട്ടെ, കപ്പിള്‍ ഗോള്‍ എന്ന നിലയില്‍ കൂടി ഇരുവരും ഫാഷൻ പരീക്ഷണങ്ങളില്‍ കൂടുതല്‍ സജീവമായി. എത്ര ട്രോളുകളും പരിഹാസങ്ങളും വിമര്‍ശനങ്ങളും നേരിട്ടാലും തങ്ങളുടെ ഫാഷൻ അഭിരുചികളില്‍ നിന്ന് പിന്നോട്ടുപോകാൻ ഇവര്‍ ശ്രമിക്കാറേയില്ലെന്നതാണ് കൗതുകം. 

ഇപ്പോഴിതാ മോണോട്ടോണ്‍ ലുക്കില്‍ ശ്രദ്ധേയരായിരിക്കുകയാണ് ഇരുവരും. മുംബൈയില്‍ നടന്ന 'ലാല്‍ സിംഗ് ഛദ്ദ' സ്ക്രീനിംഗിലാണ് ദീപികയും രണ്‍വീറും മോണോട്ടോണ്‍ ലുക്കിലെത്തിയത്. ഒരേ നിറം മാത്രമുപയോഗിച്ച് ഒരുങ്ങുന്ന രീതിയാണ് മോണോട്ടോണ്‍ ലുക്ക് എന്ന് പറയുന്നത്. അധികപേരും എടുക്കാൻ മടിക്കുന്നൊരു ലുക്ക് ആണിത്. 

മറ്റ് നിറങ്ങളൊന്നുമില്ലാതെ ഒരേ നിറത്തില്‍ മാത്രം ഒരുങ്ങുമ്പോള്‍ അത് വേറിട്ട ലുക്ക് തന്നെയാണ് നല്‍കുക. എന്നാല്‍ ഇന്ത്യൻ ഫാഷൻ സങ്കല്‍പങ്ങളില്‍ ഇതത്ര സ്വീകാര്യമായിട്ടുള്ള ലുക്ക് അല്ലെന്ന് പറയാം. കറുപ്പ്- വെള്ള നിറങ്ങളാണെങ്കില്‍ അത് മിക്കവരും 'ട്രൈ' ചെയ്യുന്നതാണ്. എന്നാല്‍ മറ്റ് നിറങ്ങള്‍ ഇതിനായി തെരഞ്ഞെടുക്കുമ്പോള്‍ കുറെക്കൂടി ശ്രദ്ധ വേണ്ടിവരാം. 

ഇളം പച്ച നിറത്തിലുള്ള ഔട്ട്ഫിറ്റാണ് ഇത്തരത്തില്‍ ദീപിക തെരഞ്ഞെടുത്തിരിക്കുന്നത്. രണ്‍വീറാകട്ടെ, കറുപ്പിലും. ഇരുവരും തമ്മിലുള്ള കോംബോയും നല്ലരീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. നേരത്തെയും മോണോട്ടോണ്‍ ലുക്കില്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളവരാണ് ദീപികയും രണ്‍വീറും. ഇവയില്‍ ചില ലുക്കുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ട്രോളുകള്‍ വരികയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും ഇവരെ ബാധിക്കാറില്ലെന്നതാണ് സത്യം. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നഗ്നനായി ഫോട്ടോഷൂട്ട് ചെയ്തതിനെ തുടര്‍ന്ന് രണ്‍വീര്‍ വിവാദങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ ഈ വിവാദങ്ങളിലും പ്രതികരണങ്ങള്‍ നടത്താൻ ഇരുവരും തയ്യാറായിരുന്നില്ല. 

 

Also Read:- 'ട്രോളിലൊന്നും തളരില്ല കെട്ടോ'; പുതിയ 'ഐറ്റ'വുമായി രണ്‍വീര്‍

click me!