യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ പാമ്പ് കാറിനുള്ളിൽ കയറിയതാകാമെന്നാണ് ഡേവിഡ് പറയുന്നത്. ചെറിയ അനക്കമുണ്ടായാൽ പോലും പെട്ടെന്ന് പ്രതികരിക്കുന്നവയാണ് ഈസ്റ്റേൺ ബ്രൗണ്‍ പാമ്പുകൾ.
കാറിനുള്ളിൽ പാമ്പ് കയറാനുള്ള സാധ്യത വളരെ കൂടുതലാണ്. പലരും കാറിൽ കയറിയാൽ തന്നെ ശ്രദ്ധിക്കാറില്ല. അത്തരമൊരു സംഭവമാണ് ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡ് സ്വദേശിയ്ക്ക് ഉണ്ടായത്. ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നാണ് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടാതെ മണിക്കൂറുകളോളം കാറിനുള്ളിൽ കഴിഞ്ഞത്.
യാത്ര പുറപ്പെട്ട് കുറെ നേരം കഴിഞ്ഞതിന് ശേഷമാണ് അയാൾ അത് അറിയുന്നത്. ഏറെ ദൂരം പിന്നിട്ട ശേഷം രാത്രി സമയത്താണ് ഇയാൾ കടയിൽ കയറാനായി വാഹനം നിർത്തിയത്. കടയിൽ കയറി തിരികെ കാർ തുറന്ന് നോക്കിയപ്പോൾ അയാൾ കണ്ടത് ഡ്രൈവിങ് സീറ്റിൽ കിടക്കുന്ന പാമ്പിനെയാണ്.
പാമ്പിനെ കണ്ട ഉടൻ തന്നെ അടുത്തുള്ള പാമ്പ് പിടുത്തക്കാരന്റെ സഹായം യുവാവ് തേടുകയായിരുന്നു. ഗ്ലാഡ്സ്റ്റോൺ റീജിയൻ സ്നേക് ക്യാച്ചേഴ്സിലെ അംഗമായ ഡേവിഡ് വോസാണ് സ്ഥലത്ത് എത്തിയത്. കാറിനുള്ളിൽ കണ്ടെത്തിയത് ഈസ്റ്റേൺ ബ്രൗൺ വിഭാഗത്തിൽപെട്ട വിഷപ്പാമ്പുകളിൽ ഒന്നിനെയായിരുന്നുവെന്നും ഡേവിഡ് പറഞ്ഞു.
കാറിന്റെ ഡോർ തുറന്നതോടെ പിൻ സീറ്റിലേക്കും തറയിലേക്കുമായി പാമ്പ് ഇഴഞ്ഞു നീങ്ങി. ഇരുണ്ട നിറമായതിനാൽ രാത്രി സമയത്ത് പാമ്പിനെ കണ്ടെത്താനും ഏറെ ബുദ്ധിമുട്ടേണ്ടിവന്നതായി ഡേവിഡ് പറഞ്ഞു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പാമ്പിനെ പിടികൂടിയത്.
യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ പാമ്പ് കാറിനുള്ളിൽ കയറിയതാകാമെന്നാണ് ഡേവിഡ് പറയുന്നത്. ചെറിയ അനക്കമുണ്ടായാൽ പോലും പെട്ടെന്ന് പ്രതികരിക്കുന്നവയാണ് ഈസ്റ്റേൺ ബ്രൗൺ പാമ്പുകൾ. ഇവയുടെ കടിയേറ്റാൽ മരണം സംഭവിക്കാനുള്ള സാധ്യതയും ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.
ഐസ്‌ക്രീം തരാത്തതിന്റെ പേരിൽ കടക്കാരനോട് യുവാവ് പ്രതികാരം ചെയ്തത് ഇങ്ങനെ