ബന്ധങ്ങളുടെ ഊട്ടിയുറപ്പിക്കലില്‍ ഒരു പ്രധാന ഘടകമാണ് പരസ്പരം സന്തോഷിപ്പിക്കല്‍. ആഘോഷാവസരങ്ങളിലോ മറ്റോ സമ്മാനങ്ങള്‍ നല്‍കിയും ആശംസകളേകിയുമെല്ലാം കുടുംബാംഗങ്ങള്‍ ബന്ധങ്ങളുടെ കെട്ടുറപ്പ് ശക്തിപ്പെടുത്താറുണ്ട്.
കുടുംബം എന്നത് മഹാഭൂരിപക്ഷം വരുന്ന മനുഷ്യരുടെയും ദൗര്‍ബല്യം തന്നെയാണ്. അച്ഛൻ, അമ്മ, സഹോദരങ്ങള്‍ എന്നിങ്ങനെയുള്ള ബന്ധങ്ങളില്‍ വൈകാരികമായി ഉള്ളലിഞ്ഞ് പോകാത്തവര്‍ അപൂര്‍വമാണ്. സന്തോഷങ്ങളിലും ദുഖങ്ങളിലുമെല്ലാം കുടുംബത്തിനെ ആഗ്രഹിക്കുകയും, അവരോടൊപ്പമാകാൻ ശ്രമിക്കുകയും ചെയ്യുന്നവര്‍.
ബന്ധങ്ങളുടെ ഊട്ടിയുറപ്പിക്കലില്‍ ഒരു പ്രധാന ഘടകമാണ് പരസ്പരം സന്തോഷിപ്പിക്കല്‍. ആഘോഷാവസരങ്ങളിലോ മറ്റോ സമ്മാനങ്ങള്‍ നല്‍കിയും ആശംസകളേകിയുമെല്ലാം കുടുംബാംഗങ്ങള്‍ ബന്ധങ്ങളുടെ കെട്ടുറപ്പ് ശക്തിപ്പെടുത്താറുണ്ട്.
സമാനമായ രീതിയില്‍ അച്ഛനും അമ്മയ്ക്കും വിശേഷാവസരത്തില്‍ സര്‍പ്രൈസായി സമ്മാനം നല്‍കി, അവരുടെ സന്തോഷവും സംതൃപ്തിയും അഭിമാനവും ആവോളം വാങ്ങുന്നൊരു മകളെ കുറിച്ചുള്ള വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. വാലന്‍റൈൻസ് ഡേ, അഥവാ പ്രണയദിനത്തില്‍ അച്ഛനും അമ്മയ്ക്കും മനോഹരമായൊരു സമ്മാനം നല്‍കുകയാണ് ശ്രീലക്ഷ്മി എന്ന സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസര്‍.
വളരെ വലിയൊരു സമ്മാനപ്പൊതിയാണ് വീഡിയോയില്‍ കാണുന്നത്. ഇത് പണിപ്പെട്ട് തുറക്കുകയാണ് ശ്രീലക്ഷ്മി. വീഡിയോയില്‍ ഇടയ്ക്ക് ശ്രീലക്ഷ്മിയുടെ അമ്മ വന്നുനോക്കുന്നത് കാണാം. അച്ഛനും ആകാംക്ഷാപൂര്‍വം എന്താണ് സമ്മാനമെന്ന് നോക്കിനില്‍ക്കുന്നു.
പൊതി തുറന്നെടുക്കുമ്പോള്‍ അത് അച്ഛന്‍റെയും അമ്മയുടെയും ലൈഫ് -സൈസ് പോര്‍ട്രൈറ്റാണ്. അതായത് അവരുടെ യഥാര്‍ത്ഥ വലുപ്പം വരെയെത്തുന്ന അവരുടെ ഛായാചിത്രം. വളരെ ഭംഗിയായി ചെയ്തിരിക്കുന്ന പെയിന്‍റിംഗ് ആണിത്. സംഭവം കണ്ടയുടനെ തന്നെ അച്ഛനും അമ്മയും ആഹ്ളാദപൂര്‍വം മകളെ ചേര്‍ത്തുപിടിക്കുകയും വൈകാരികതയോടെ മകളെ ഉമ്മ വയ്ക്കുകയുമെല്ലാം ചെയ്യുന്നുണ്ട്.
വളരെ ഹൃദ്യമായ ഒരു രംഗം തന്നെയാണിതെന്ന് വീഡിയോ കണ്ടവരെല്ലാം പറയുന്നു. ഈ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണെന്നും ഇങ്ങനെയുള്ള സന്തോഷകരമായ നിമിഷങ്ങള്‍ പ്രായമായവര്‍ക്ക് നല്‍കാൻ മക്കള്‍ തയ്യാറാകുന്നത് എത്ര ആനന്ദമുണ്ടാക്കുന്ന കാഴ്ചയാണെന്നും വീഡിയോ കണ്ടവര്‍ കമന്‍റിലൂടെ പറയുന്നു.
വീഡിയോ കാണാം...
Also Read:- പിറന്നാള്‍ ദിനത്തില്‍ ഭാര്യക്ക് ഭര്‍ത്താവിന്‍റെ 'സര്‍പ്രൈസ്' സമ്മാനം; വീഡിയോ